എ .ഐ
ആശങ്കകൾ കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’–
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ. മനുഷ്യന് വലിയ പ്രതീക്ഷകളും അതേസമയം വലിയ ആശങ്കകളും നൽകുന്ന കാലമാണിത്.എ .ഐ ആശങ്കകൾ കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’– ഈ പഴമൊഴി ഇപ്പോൾ ഏറ്റവും ചേരുക എഐക്കാവും. വിവിധ മേഖലകളിൽ വിപ്ലവമൊരുക്കുന്ന എഐയെ ചുറ്റിപ്പറ്റി ആശങ്കകളുടെ മേഘങ്ങളും ഉരുണ്ടുകൂടുന്നു. എഐ വലിയ അപകടമുണ്ടാക്കുമെന്നു പറഞ്ഞ് ഈ മേഖലയിലെ ഗവേഷകർതന്നെ രംഗം വിടുന്നു, ആഗോളരാഷ്ട്രീയത്തെയും എഐ ചൂടുപിടിപ്പിക്കുന്നു... എന്തൊക്കെയാണ് നടക്കുന്നത്?
കുറച്ചുദിവസം മുൻപ് വാട്സാപ്പും ഫെയ്സ്ബുക്കുമൊക്കെ തുറന്ന പലരും ഞെട്ടിത്തരിച്ചു. എവിടെയും എൺപതുകളിലെ ചിത്രങ്ങൾ. തൊണ്ണൂറുകളിലും പിന്നീടും ജനിച്ചവരും എൺപതുകളിലെ ചിത്രങ്ങളിലെ നായികയും നായകനുമായി നിൽക്കുന്നു. ഇതെന്തു പുകിൽ? ഈ ‘എയ്റ്റീസ് ട്രെൻഡ്’ ചിത്രങ്ങൾ ചാറ്റ്ജിപിടിയും മറ്റ് എഐ പ്ലാറ്റ്ഫോമുകളുമൊക്കെ നിർമിച്ചതാണെന്നറിയാത്ത ഒട്ടേറെപ്പേർ ഇപ്പോഴും നമ്മുടെയിടയിലുണ്ട്. എഐ കത്തെഴുതിത്തരും, ഹോംവർക് ചെയ്തു തരും... വാട്സാപ് സന്ദേശങ്ങൾപോലും തയാറാക്കിത്തരും. എത്ര മനോഹരവും ആയാസരഹിതവുമായി നമ്മുടെ ജീവിതം.
കഴിഞ്ഞ ജൂലൈയിൽ, മുൻനിര എഐ കമ്പനികളിലെ 1,386 ജീവനക്കാർ ‘പേസിങ് ദ് ഫ്രോണ്ടിയർ’ എന്ന പ്രസ്താവനയുമായി രംഗത്തെത്തി. എഐ വളർച്ചയുടെ വേഗം നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം. ആന്ത്രോപിക് എഐ സിഇഒ ഡാരിയോ അമൊഡെയ്, ഓപ്പൺഎഐ ചീഫ് റിസർച് ഓഫിസർ മാർക് ചെൻ തുടങ്ങിയ പ്രമുഖർ ഇതിലുൾപ്പെട്ടിരുന്നു. ക്ലോഡ് എഐയുടെ ഉപജ്ഞാതാക്കളായ ആന്ത്രോപിക് കമ്പനി എഐക്ക് ‘വേഗപ്പൂട്ട്’ ഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തിക്കഴിഞ്ഞു. ഗ്രോക്ക് നിർമാതാവ് ഇലോൺ മസ്ക്, ഓപ്പൺഎഐ സ്ഥാപകൻ സാം ആൾട്മാൻ എന്നിവരും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നു പറയുന്നു. ഓപ്പൺഎഐയുടെ ഹഗിങ്ഫെയ്സ് ഹാക്കിങ് ടെക് ലോകത്ത് വലിയ അലകളുയർത്തി. എഐ ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടി ആന്ത്രോപിക് സേഫ്റ്റി ടീം അംഗമായ ജോ ബെന്റണും ആന്ത്രോപിക് റിസർച്ചർ ജേക്കബ് കോക്സണും ജോലി ഉപേക്ഷിച്ചതും ചർച്ചകൾക്കു വഴിവച്ചു.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment