Pages

Thursday, November 19, 2026

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രതികരണം പായത്രിയാർക്കീസ് വിഭാഗത്തിനു സത്യം മനസിലാക്കാൻ സഹായിക്കും

 

പരിശുദ്ധ  ബസേലിയോസ്  മാർത്തോമ്മാ മാത്യൂസ് തൃതീയൻ  കാതോലിക്കാ  ബാവായുടെ  പ്രതികരണം  പായത്രിയാർക്കീസ്  വിഭാഗത്തിനു  സത്യം മനസിലാക്കാൻ  സഹായിക്കും .

 

അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തെയോ വിശ്വാസികളുടെ ആത്മീയ സന്തോഷത്തെയോ ആരും എതിർക്കുന്നില്ല; മറിച്ച്, വിദേശ പൗരനായ ഒരു സഭാധ്യക്ഷൻ ഇന്ത്യയിലെത്തി രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ (സുപ്രീം കോടതി) വിധികളെ പരസ്യമായി വെല്ലുവിളിക്കുകയും, 1934-ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട മണർകാട് ഉൾപ്പെടെയുള്ള പള്ളികളിൽ നിയമവിരുദ്ധമായി സമാന്തര ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്നതിലാണ് എതിർപ്പ്. പിറവവും മുളന്തുരുത്തിയും ഉൾപ്പെടെയുള്ള പള്ളികളിൽ നിന്ന് ആരെയും പുറത്താക്കിയിട്ടില്ലെന്നും, ഭരണഘടന അംഗീകരിച്ച് വരുന്ന ഏതൊരു വിശ്വാസിക്കും ഇന്നും അവിടെ ആരാധന നടത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, സമാന്തര ഭരണം നടത്താൻ ശ്രമിച്ചവർ സ്വയം പള്ളി വിട്ടിറങ്ങിപ്പോയതാണെന്നതാണ് യാഥാർഥ്യം. ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബത്തിലെ സഹോദര സഭകൾ പരസ്പരം അംഗീകരിക്കുന്നതുപോലെ, 'സമന്മാരിൽ മുതിർന്നവൻ' (Primus inter pares) എന്ന ആദരവ് മാത്രമാണ് മലങ്കര സഭ അന്ത്യോഖ്യാ പാത്രിയർക്കീസിന് നൽകുന്നത്. 1995-ലെയും 2017-ലെയും സുപ്രീം കോടതി വിധികൾ പ്രകാരം അന്ത്യോഖ്യാ പാത്രിയർക്കീസിന് മലങ്കര സഭയിൽ ഭരണപരമായ യാതൊരു അധികാരവുമില്ലെന്നും, അദ്ദേഹത്തിന്റെ സ്ഥാനം കേവലം ഈ ആത്മീയ ആദരവിൽ മാത്രമൊതുങ്ങുന്നതാണെന്നും വ്യക്തമാക്കിയിട്ടുള്ളതിനാൽ ഭരണഘടനയിൽ നിന്ന് ഒന്നും 'ഡിലീറ്റ്' ചെയ്യേണ്ടതില്ല. വോട്ടുബാങ്ക് രാഷ്ട്രീയം നോക്കി സർക്കാരുകൾ കോടതി വിധി നടപ്പിലാക്കാൻ മടിച്ചാലും, ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും അംഗീകരിച്ച് സമാന്തര ഭരണം അവസാനിപ്പിക്കാൻ തയ്യാറായാൽ മാത്രമേ മലങ്കര സഭയിൽ ശാശ്വതമായ സമാധാനം സാധ്യമാകൂ. മണർകാട്  പള്ളിയിൽ  യാക്കോബായക്കാർ  എണ്ണത്തിൽ  കൂടുതൽ  ഉള്ളതുകൊണ്ട്  മാത്രം   അത്  ഓർത്തഡോൿസ് സഭയുടെ പള്ളി  അല്ലാതാകുന്നില്ല . അത്  മലങ്കര ഓർത്തഡോൿസ്  സഭയുടെ പള്ളി തന്നെയാണ് . അവിടെ വിധി നടപ്പാടാകുക തന്നെ ചെയ്യും .കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പാത്രിയർക്കീസ്  വിഭാഗം  നൽകിയ  സ്വീകരണത്തിൽ  കേരളത്തിലെ  സോഷ്യൽ മീഡിയ  വേണ്ടത്ര  വാർത്തകൾ  കൊടുത്തു . അതിൽ  തെറ്റില്ല

യോഗങ്ങളിൽ ആയിരകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം,  വിശുദ്ധ മൂറോൻ അഭിഷേക കൂദാശ,ഇവയൊക്കെ നല്ല പരിപാടികളായിരുന്നു , മലങ്കര  റീത്ത് സഭയും  മുൻപ്  മൂറോൻ കൂദാശ നടത്തിയിരുന്നു .പാത്രിയർക്കീസിന്റെ സന്ദർശനം  യാക്കോബായ വിഭാഗത്തെ  ആവേശഭരിതരാക്കി .അതൊക്കെ  ഗംഭീരമായിരുന്നു . വിധി നടപ്പിലാക്കിയ  60 ലധികൾ പള്ളികളിൽ  ഒരു  യാക്കോബായക്കാരനെയും പുത്താക്കിയില്ല ,ആർക്കും പുറത്താക്കാൻ  കഴിയുകയുമില്ല , തനിയെ  പുറത്ത്‌പോയതാണ് .മുളന്തുരുത്തി, പിറവം, തിരുവാർപ്പ് തുടങ്ങി നിരവധി ദൈവാലയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിലും ആരാധനാസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിലും സ്വന്തം ഇടവകകളിൽ നിന്ന് മാറിപോയ വിശ്വാസികളുണ്ട് .മാറിപോയതിൽ  വിശ്വാസികൾക്ക്  വേദനയുണ്ട് .മരിച്ച മൃതദേഹം ആഴ്ചകൾ വച്ച് വിലപേശിയത് ആരാണ് ? സെമിത്തേരി  നിയമം പാലിക്കാൻ  പാത്രിയര്ക്കേസ് വിഭാഗം എന്തുകൊണ്ട് തയാറാകുന്നില്ല , സെമിത്തേരികളുടെയും  പള്ളികളുടെയും  ഉടമസ്ഥാവകാശം  മലങ്കര ഓർത്തഡോൿസ് സഭക്കല്ലേ ?

മുറിവുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഇരുവിഭാഗങ്ങളിലെയും വിശ്വാസികളുടെ അനുഭവങ്ങളും വേദനകളും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതല്ലേ?1934-ലെ ഭരണഘടനയിൽ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ സ്ഥാനത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ നിലനിൽക്കുമ്പോൾ, ആ ഭരണഘടന യാക്കോബായ വിഭാഗം  അംഗീകരിക്കാത്തത്  എന്തുകൊണ്ട് ? മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ ഒരു സാധാരണ ആരാധനാലയമല്ല. നൂറ്റാണ്ടുകളുടെ ചരിത്രവും വിശ്വാസപാരമ്പര്യവും ഇടവകജനങ്ങളുടെ ആത്മീയ ജീവിതവും ചേർന്നുനിൽക്കുന്ന ചരിത്രപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ്.  പള്ളിയുടെ ഉടമസ്ഥാവകാശവും ഭരണാവകാശവും പരമോന്നത കോടതി വ്യക്തമാക്കിയിട്ടുള്ളതാഞ്  പാത്രിയർക്കീസ്  വിഭാഗം   ഒന്നായി  പോകാൻതാല്പര്യമില്ലെങ്കിൽ  മറ്റൊരെ സഭയായി പോകുന്നതിൽ തെറ്റില്ല . പള്ളിയുമായി പോകാൻ കഴിയില്ല എന്നുമാത്രം  .അന്ത്യോഖ്യാ  പാത്രിയർക്കീസിനെ  സഭ ഭരണകർത്താവായി  കാണുകയും  അദ്ദേഹത്തിന്റെ കീഴിൽ നിൽക്കാൻ ആഗ്രഹിക്കുകയും  ചെയ്യുന്ന കാലംവരെ  പാത്രിയർക്കീസ് വിഭാഗം  സഭ യോജിക്കാൻ  തയാറാകില്ല . ഇനീ  മലങ്കര സഭ  വിധി നടപ്പാക്കുക എന്ന് മാത്രം . വിധി നടപ്പാടാകുന്നതിനെ പള്ളിപ്പിടുത്തം എന്നവർ പറഞ്ഞേക്കും . അതിൽ വലിയ കാര്യമില്ല . മറ്റുള്ളവരുടെ ഹൃദയത്തിൽ കാലങ്ങളായി അവശേഷിക്കുന്ന മുറിവുകളും കാണാൻ  പലർക്കും കഴിയുന്നില്ല . മുറിവുകൾ എന്തുമാകട്ടെ  പരമോന്നത കോടതിയുടെ  അന്തിമ വിധി  ആഗീകരിക്കുക മാത്രമാണ്  ഈ പ്രശ്‌നത്തിന്  ഏക  മാർഗ്ഗം .

 

 ·

No comments: