യാക്കോബായക്കാരുടെ ക്രൂരത റബര് മരങ്ങളോട്
എറണാകുളം: പിറവത്തിനടുത്തു കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് പള്ളിയിലെ റബ്ബർ തോട്ടത്തെ ചൊല്ലി ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ക്രൂരത റബ്ബർ മരങ്ങളോടും.പള്ളിവക സ്ഥലത്തെ ടാപ്പ് ചെയ്ത റബ്ബർ പാൽ മറിച്ചുകളയുകയും, ഒരുപാട് റബ്ബർ മരങ്ങളുടെ പട്ട ചെത്തിനശിപ്പിക്കുകയും ചെയ്തു.പള്ളി സെമിത്തേരിക്ക് സമീപമുള്ള റബ്ബർ തോട്ടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായത്.
യാക്കോബായ പക്ഷത്തിന്റെ കൈകളിലുണ്ടായിരുന്ന പള്ളിയും റബ്ബർ തോട്ടവും കോടതി വിധിയിലൂടെ ഓർത്തഡോക്സ് പക്ഷം ഏറ്റെടുത്തിരുന്നു.റബ്ബർമരങ്ങൾ വെട്ടാൻ പാകമായപ്പോൾ, കോടതി വിധിപ്രകാരം പള്ളിയിലും സ്വത്തുക്കളിലും തങ്ങൾക്കാണ് അവകാശമെന്ന് കാണിച്ച് ഓർത്തഡോക്സ് വിഭാഗം മരങ്ങൾ ടാപ്പ് ചെയ്യാൻ തുടങ്ങി. ഇതിനെ യാക്കോബായ വിഭാഗം എതിർത്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയും കല്ലേറുമുണ്ടായി. മരങ്ങളുടെ തൊലി വെട്ടി നശിപ്പിക്കുകയും ചെയ്തു.
നാശനഷ്ടങ്ങൾ. പുറത്തുവന്ന ദൃശ്യങ്ങളിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുന്നതും കല്ലേറ് നടത്തുന്നതും കാണാം. ദൃശ്യങ്ങളിൽ വൈദികനും ഉണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് തർക്കഭൂമിയിൽ നിലവിലുള്ള സ്ഥിതി തുടരാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
കോടതിയുടെ അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ ഭൂമിയിൽ കൈകടത്തലുകൾ പാടില്ലെന്നാണ് നിർദ്ദേശം.

No comments:
Post a Comment