Pages

Saturday, November 14, 2026

ദി ഗ്രേറ്റ് കൊട്ടാരക്കര വോക്കത്തോൺ 2026'

                                              ദി ഗ്രേറ്റ് കൊട്ടാരക്കര

വോക്കത്തോൺ 2026'





ദി ഗ്രേറ്റ് കൊട്ടാരക്കര വോക്കത്തോൺ 2026' (The Great Kottarakkara Walkathon 2026) ഇന്ന് (2026 നവംബർ 14, ശനിയാഴ്ച) രാവിലെ 7:30-ന് കൊട്ടാരക്കരയിൽ വെച്ച് നടന്നുബോയ്സ് ഹൈസ്കൂൾ  സ്റ്റേഡിയത്തിൽ  നിന്ന്  ആരംഭിച്ചു .ആരോഗ്യകരമായ ജീവിതശൈലിയെയും സാമൂഹിക ഐക്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി റാഫ അരോമ ഹോസ്പിറ്റലിന്റെ (Rapha Aroma Hospital) നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരക്കരം മുൻസിപ്പാലിറ്റിയും  മറ്റ്  സാംസ്ക്കാരിക സംഘടനകളും  പതിലധികൾ  വിദ്യാലങ്ങളും  ഇതിൽ പങ്കെടുത്തു ദി ഗ്രേറ്റ് കൊട്ടാരക്കര വോക്കത്തോൺ 2026' ജൂബിലി മന്ദിരം  ഗ്രൗണ്ടിൽ സമാപിച്ചു . വാക്കത്തോണിൽ  പങ്കെടുത്ത  നൂറുകണക്കിന്  പ്രവർത്തകർക്ക് ആരോമ ആശുപത്രി  പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു . സമാപന പൊതുസമ്മേളനത്തിൽ  അരോമ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ  ഡോ . മാത്യു ജേക്കബ്, ഡോ  മേരി മാത്യു , കൊട്ടാരക്കര മുൻസിപ്പാലിറ്റി കൗൺസിലർമാർ ,സാമൂഹ്യ പ്രവർത്തകർ, കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് പ്രസിഡന്റ്  പ്രൊഫ്.  കുരാക്കാർ , വിവിധ സാംസ്ക്കാരിക  സംഘടനാ  നേതാക്കൾ  തുടങ്ങിയർ പങ്കെടുത്തു . ലക്ഷ്യം. "ഒരുമിച്ച് നടക്കാം ആരോഗ്യമുള്ള നല്ലൊരു നാളെക്കായി" എന്ന സന്ദേശമുയർത്തി മികച്ച ആരോഗ്യവും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക.കൊട്ടാരക്കര റാഫ അരോമ ഹോസ്പിറ്റൽ പ്രവർത്തകർ   നേതൃത്വം നൽകി  പ്രാദേശിക സമൂഹത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പിന്തുണയോടെയാണ് വോക്കത്തോൺ സംഘടിപ്പിച്ചത്.ആരോഗ്യമുള്ള നല്ലൊരു നാളെക്കായി നമുക്ക് നടക്കാം  A step towards better health,

 

                                                    പ്രൊഫ്. ജോൺ കുരാക്കാർ

No comments: