സായുജ്യം.(കവിത )
എം.പി.വിശ്വനാഥൻ
അമ്മയൊ പൂവാണ് മറ്റെന്തു പൂ വേണം
മാതാവ് മണ്ണിലെ സ്നേഹദീപം.
അച്ചനൊ കാമ്പാണ് കാരുണ്യത്തിടമ്പാണ്
അന്തരമില്ല ഗുരുവുമൊപ്പം.
തള്ളുമൊ നിങ്ങൾ വഴിയോരങ്ങളിൽ
അമ്പലമുറ്റത്തും അനാഥവീട്ടിലും.
ആനന്ദസാഗരങ്ങൾ നിങ്ങൾക്കു താണ്ടുവാൻ
താങ്ങായിരിക്കുക അശരണർക്ക്.
പാടണമാടണം ആഘോഷമാക്കണം
സാനന്ദം സല്ലാപതന്ത്രികൾ മീട്ടണം.
പാവനമാണ് കലാലയം നമ്മൾക്ക്
കാതരമാകും മിഴികൾ തുടയ്ക്കുക.
വീണവരെയൊക്കെ താങ്ങിയുയർത്താം
നേടാം നന്മതൻ പൊൻകിരണങ്ങൾ.
വർജ്ജിക്കാം മദ്യവും മനുഷ്യരെ മയക്കുന്ന
മാരകരാസപദാർത്ഥങ്ങൾ കഞ്ചാവും.
ഒന്നായൊരുമിക്കാം വീണ്ടെടുക്കാം സ്നേഹ-
സമ്മാനമാവട്ടെ ജീവിതങ്ങ
No comments:
Post a Comment