Pages

Sunday, October 4, 2026

സത്യം പറയുന്നതും സത്യത്തിനുവേണ്ടി നിലകൊള്ളുന്നതും നല്ലത്

 

സത്യം പറയുന്നതും
  സത്യത്തിനുവേണ്ടി നിലകൊള്ളുന്നതും  നല്ലത്

 

"ഞാൻ പരുമല പള്ളിയിൽ പോകാറുണ്ട്, അവർ ആരും എന്നെ തടഞ്ഞിട്ടില്ല!! അത്  സത്യം . തിരുമേനിക്ക്  ഏത് ഓർത്തഡോൿസ് പള്ളിയിലും പോകാം  ആരും തടയില്ല . തിരുമേനി   സത്യത്തിൽ ഓർത്തഡോൿസ് കാരൻ  തന്നെയല്ലേ? അമ്മയെയ്യും  അപ്പനെയും  മറക്കാതെ  തന്നെ അന്തിയൊക്യ  ഓർക്കുന്നതിൽ  തെറ്റില്ല ' ഒരു  ചെറിയ വിഭാഗത്തെ  മാതൃസഭയിൽ  നിന്ന്  അടർത്തി  കൊണ്ടുനടക്കുന്നത്  ശരിയാണോ?

ആരോട് ക്ഷമിച്ചാലും ദേവലോകം കാതോലിക്കയോട് ക്ഷമിക്കില്ല എന്ന് പറഞ്ഞ് ഒരു ചെറിയ  കൂട്ടത്തിന്റെ  കൈയടി വാങ്ങിയത് വിദ്വേഷം അല്ലേ തിരുമേനി? മലങ്കര ഓർത്തഡോക്സ് സഭയുടെ ആകമാന പ്രഥമ വിശുദ്ധൻ പ. എൽദോ ബാവയെ,  സക്കാ ബാവ, കോതമംഗലം പ്രാദേശിക വിശുദ്ധനാക്കി ചുരുക്കിയത് ശരിയാണോ ? പഴഞ്ഞി  പതിരുമേനി കാണുന്നില്ലേ ?മാതൃസഭയെ പങ്കുവെക്കണം  എന്ന്  അങ്ങ് കരുതുന്നത് ശരിയാണോ ?മാർത്തോമാ സ്ലീഹായുടെ പൗരോഹിത്യം അംഗീകരിക്കാത്ത  വിഘടിതർ മലങ്കര ഓർത്തഡോക്സ് സഭയുടെ കോതമംഗലം പള്ളി അടക്കം എത്ര പള്ളികൾ  കൈവശപ്പെടുത്തി .എന്നിട്ട് പള്ളി നഷ്ടപ്പെട്ട യഥാർത്ഥ അവകാശികളെ പള്ളി പിടുത്തക്കാർ ആക്കിയില്ലേ ?ഈ ഇന്ത്യാ രാജ്യത്ത്, ഇന്ത്യൻ നിയമപ്രകാരം, അങ്ങയുടെ യാക്കോബായ സഭക്കും അങ്ങയുടെ സ്ഥാനങ്ങൾക്കും വിലയുണ്ടോ?

യാക്കോബായ വിശ്വാസം എന്നോ  അന്തിയൊക്യ വിശ്വാസം എന്നോ  ഒന്നുണ്ടോ ? അണികളെ  കള്ളം പറഞ്ഞു  എത്രകാലം പറ്റിക്കും . തിരുമേനിമാരും വൈദീകരും ഉൾപ്പെടെ  സത്യം മനസിലാക്കി  പലരും  മാതൃസഭയിൽ വന്നില്ലേ . സത്യവും നീതിയും എത്രകാലം  മറച്ചു വയ്ക്കും .അങ്ങ് ജനിച്ചുവളർന്ന മാതൃസഭയുടെ തനിമ നഷ്ടപ്പെടുത്തി,  2002  സഭയിൽ ചേർന്നുനിന്ന്, ആ  വിഭാഗത്തെ  സഹോദരി സഭയായി കാണണം എന്നുപറയുന്നത്  ശരിയാണോ ? കുറെ നാൾ മുൻപ് കോതമംഗലം പള്ളി കുരിശിൽ പ്ലാസ്റ്റിക് കയർ ഏച്ചുകെട്ടി, അങ്ങാടി ചുറ്റി രണ്ടാം കൂനൻകുരിശ്  എന്ന് പറയുന്നത്  തെറ്റല്ലേ ? സത്യം തിരിച്ചറിഞ്ഞു , തെറ്റ് തിരുത്തി  മാതൃസഭയിലേക്ക്  മടങ്ങി വരിക . തിരുമേനിക്ക് അതിഞ്ഞു കഴിയും  വിശ്വാസികളെ  കൂടുതൽ കാലം  ഇങ്ങനെ കൊണ്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല . വിഘടിച്ചു  നിന്ന്  ഇങ്ങെനെ  എത്ര കാലം കഴിയും . മാറ്റ് സഭകൾ  കൂടുതൽ  കാലം  ഇത്പോലെ സപ്പോർട്ട് തരില്ല  .

 

 

No comments: