Pages

Thursday, October 1, 2026

കുട്ടികൾ വീഴുന്ന സൈബർ ചതിക്കുഴികൾ

 

കുട്ടികൾ വീഴുന്ന സൈബർ ചതിക്കുഴികൾ

 

‘അഞ്ചു മിനിറ്റ് ഫോൺ കൈയിലില്ലെങ്കില് അസ്വസ്ഥമാകുന്ന തരത്തിൽ നമ്മളും നമ്മുടെ യുവജനങ്ങളും  എത്തിയിരിക്കുന്നു .സൈബര് ലോകത്തെ...ചതിക്കുഴികളിൽ വീഴാതെ നമ്മുടെ കുട്ടികളെ  സുരക്ഷിതരാക്കാൻ ശ്രമിക്കവണ്ടിയിരിക്കുന്നു ..ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന സൈബർ തട്ടിപ്പുകളും ചൂഷണങ്ങളും വർധിച്ചുവരുന്നു. ഓൺലൈൻ ഗെയിം തട്ടിപ്പുകൾ – സൗജന്യ ഗെയിം, ഗെയിം പോയിന്റ്, സ്കിൻ, സമ്മാനം തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം അല്ലെങ്കിൽ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കൽ നടന്നു വരുന്നു .സുഹൃത്തുമായി  പരിചയപ്പെട്ട് വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കൽ.സ്വകാര്യ വിവരങ്ങൾ പ്രചരിപ്പിക്കൽ. ഓൺലൈൻ സൗഹൃദത്തിന്റെ മറവിലുള്ള ചൂഷണം – വിശ്വാസം നേടിയ ശേഷം രഹസ്യവിവരങ്ങളോ സ്വകാര്യ ചിത്രങ്ങളോ ആവശ്യപ്പെടൽ വ്യാജ മത്സരങ്ങളും സമ്മാനങ്ങളും – “നിങ്ങൾ വിജയിച്ചു” എന്ന സന്ദേശത്തിലൂടെ OTP, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ആവശ്യപ്പെടഅക്കൗണ്ട് ഹാക്കിംഗ് – പാസ്വേഡ്, OTP എന്നിവ കൈക്കലാക്കി സോഷ്യൽ മീഡിയ അക്കൗണ്ട് നിയന്ത്രണത്തിലാക്കൽ.

വ്യാജ പഠന ആപ്പുകളും വെബ്സൈറ്റുകളും – സൗജന്യ പഠനസഹായത്തിന്റെ പേരിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ. വ്യാജ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യൽ.അമിതമായ ഓൺലൈൻ ആശ്രിതത്വം – ഗെയിമിംഗ്, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ കുട്ടികളുടെ ശ്രദ്ധയും സമയവും ദുരുപയോഗം ചെയ്യൽ.

കുട്ടികൾ  പാസ്വേഡ് ആരോടും പറയരുത്..OTP ഒരിക്കലും പങ്കുവയ്ക്കരുത് പരിചയമില്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഓൺലൈൻ സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്.

സംശയകരമായ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ മാതാപിതാക്കളോടോ അധ്യാപകരോടോ പറയുക.

 

സൈബർ സുരക്ഷ കുട്ടികളുടെ അവകാശവും ഉത്തരവാദിത്വവുമാണ് — ജാഗ്രതയാണ് ഏറ്റവും വലിയ സംരക്ഷണം.  പ്രിയപ്പെട്ട മാതാപിതാക്കളേ, ഒരു വിരൽത്തുമ്പിനപ്പുറത്ത് മക്കൾ ഉണ്ടായിരിക്കണം എന്നു കരുതി വാങ്ങിക്കൊടുക്കുന്ന സ്മാർട് ഫോണ് ചിലപ്പോൾ അവരുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളുണ്ടാക്കിയേക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ, അവരുടെ ജീവൻ തന്നെ എടുക്കാൻ കാരണമായേക്കാമെന്നും? ഓൺലൈൻ ലോകത്തെ ചതിക്കുഴികള് അതുപോലെ പെരുകുകയാണ്. പുറംലോകത്ത് എത്ര ചിലന്തിവലകൾ അവർക്കായി നെയ്യപ്പെടുന്നുവോ അതിനേക്കാൾ അപകടകരമായൊരു ലോകം ഇന്റർനെറ്റിലും ഉണ്ടാകുന്നുണ്ട്. അവിടെ ആവശ്യമുള്ള മുൻകരുതലുകളേക്കുറി ച്ച് മാതാപിതാക്കള് സംസാരിക്കാതിരിക്കുന്നത് പലപ്പോഴും അവയെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം മാത്രമാണ്. മക്കള് ചെന്നു ചാടിയിരിക്കുന്നത് ചതിക്കുഴിയിലാണെന്നു തിരിച്ചറിയുന്നത് ഏറ്റവുമൊടുവില് മാത്രമാവും.

 

തിരുവനന്തപുരത്ത് ഒരു മോഷണ കേസ് രജിസ്റ്റർ ചെയ്തു. അപരിചിതനായ ഒരാൾ വീട്ടിലേക്ക് കടന്നുവന്ന് അവിടെയുള്ള പെൺകുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു കൊണ്ടോടിപ്പോയി. ആ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ നിന്നു മനസ്സിലായത് അയാൾ ആ പെൺകുട്ടിയെ കാണാൻ വന്നതായിരുന്നു എന്നാണ്. അയൽപക്കത്തുള്ള ചിലർ ശ്രദ്ധിച്ചെന്ന് മനസ്സിലായപ്പോൾ മോഷ്ടാവാണെന്നു തോന്നിപ്പിക്കാൻ മാല പൊട്ടിച്ച് ഒാടിയതാണ്. അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.

 

പെൺകുട്ടി സ്കൂളിലെ സീനിയർ ചേച്ചിയുടെ നിർദ്ദേശപ്രകാരം ഫെയ്സ്ബുക്കിലുള്ള ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. പരിചയപ്പെട്ട് അധിക നാളാകുന്നതിനു മുമ്പേ അയാൾ പെൺകുട്ടിയെ തേടി ട്യൂഷൻ ക്ലാസ്സിലെത്തുകയും ലക്ഷ്വറി കാറിൽ കയറ്റി കൊണ്ടു പോകുകയും ചെയ്തു. ഇതു പല തവണ ആവർത്തിച്ചു. അപ്പോഴെല്ലാം അവർ അടുത്തിടപഴകുന്ന നിമിഷങ്ങൾ അയാൾ അവളറിയാതെ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് ഇയാളുടെ കൂട്ടുകാരോടൊപ്പവും പോകാൻ നിർബന്ധിച്ചപ്പോൾ കുട്ടി എതിർത്തു. അയാൾ വിഡിയോസും ഫോട്ടോയും വച്ച് അവളെ ബ്ലാക്ക്മെയിൽ ചെയ്തു തുടങ്ങി. പെൺകുട്ടി സീനിയർ ചേച്ചിയോട് പരാതി പറഞ്ഞപ്പോഴാണ് അറിയുന്നത്, ആ കുട്ടിയും ഇതേ കെണിയിൽ കുരുങ്ങിക്കിടക്കുകയാണെന്ന്.

 

മറ്റൊരു സംഭവം കോഴിക്കോട് നിന്നാണ്. പ്രശസ്തമായ സ്കൂളിലെ രണ്ടു ടീച്ചർമാർ സൈബർസെല്ലിൽ പരാതിയുമായി വന്നു. ആരോ അവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ വ്യാജമായി ഉണ്ടാക്കി അതിൽ നിന്നു ക്ലാസിലെ കുട്ടികള്ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു. ടീച്ചര്മാരുടെ മുഖം വച്ച് പതിനാറോളം അശ്ലീല ചിത്രങ്ങള് പോസ്റ്റ് ചെയ്തിരിക്കുന്നു. അന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ വിദഗ്ധരുടെ സഹായത്തോടെ പ്രൊഫൈൽ നീക്കം ചെയ്തു. പക്ഷേ, അടുത്ത ദിവസം തന്നെ അതേ പ്രൊഫൈലുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒപ്പം,‘ചുണയുണ്ടെങ്കിൽ ഞാനാരാണെന്നു കണ്ടു പിടിക്കെന്ന’ വെല്ലുവിളി സന്ദേശവും. ടീച്ചർമാർ മാനസികമായി തളർന്നു.

 

വിശദമായി അന്വേഷണത്തിൽ മനസ്സിലായി, അതേ സ്കൂളിൽത്തന്നെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യനായിരുന്നു ഇതിനു പിന്നില്. രാത്രി വിട്ടിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോള് ആണ് കംപ്യൂട്ടറില് ഇതെല്ലാം തയാറാക്കിയിരുന്നത്. അശ്ലീല സൈറ്റുകൾ സ്ഥിരം സന്ദർശിക്കുന്ന സ്വഭാവക്കാരനും. മാതാപിതാക്കൾ ഇതറിഞ്ഞ് ഞെട്ടി. വളരെ അനുസരണശീലമുള്ള പഠനത്തിൽ ശരാശരി നിലവാരം പുലർത്തുന്ന ഒരു കുട്ടിയായിരുന്നു. കംപ്യൂട്ടറിൽ താൽപര്യമുള്ളതുകൊണ്ട് ഭാവിയിൽ ആ രംഗത്തെ വിദഗ്ധനായേക്കുമെന്ന് സ്വപ്നം കണ്ട മകൻ! ഇന്റർനെറ്റ്, ഓൺലൈൻ, സോഷ്യൽ മീഡിയ ഇവയെക്കുറിച്ചെല്ലാമുള്ള മാതാപിതാക്കളുടേയും കുട്ടികളുടേയും അറിവില്ലായ്മയാണ് സൈബർ ക്രൈമുകൾ വർധിക്കാനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.അഞ്ചു മിനിറ്റ് ഫോൺ കൈയിലില്ലെങ്കില് വല്ലാതെ അസ്വസ്ഥമാകുന്ന തരത്തിൽ നമ്മളെത്തിയിരിക്കുകയാണ്. അറിവിന്റെ കാര്യത്തിലെന്നപോലെത്തന്നെ ചൂഷണത്തിന്റേയും അതിക്രമങ്ങളുടേയും കാര്യത്തിലും ഈ ഡിജിറ്റൽ ലോകം വളരുകയാണ്. ചതിക്കുഴികളില് കൂടുതലും വീഴുന്നതു കൗമാരക്കാരാണ്. ഈ രംഗത്തു മാതാപിതാക്കള് അറിവു േനടുകയും ചതിക്കുഴികള് തിരിച്ചറിഞ്ഞ് മക്കള്ക്കു മുന്നറിയിപ്പു െകാടുക്കുകയുമാണ് പരിഹാരമാര്ഗം. ഡിജിറ്റര് പേരന്റിങ്ങില് ഏറ്റവും ശ്രദ്ധിക്കേണ്ട കാലമാണിത്. ഒരിക്കലും ലാഘവത്തോടെ ഇതു കൈകാര്യം ചെയ്തുകൂടാ.

 

പുതിയ സാങ്കേതിക വിദ്യകള് അറിവിന്റെ ജാലകം നമുക്കു മുന്നിൽ തുറന്നിട്ടതിനൊപ്പം രോഗങ്ങളും നൽകിയിട്ടുണ്ട്. സ്ക്രീനിൽ കൂടുതൽ സമയം നോക്കിയിരിക്കുന്നത് കാഴ്ച, ഏകാഗ്രത, തലച്ചോറിന്റെ പ്രവർത്തനങ്ങൾ എന്നിവയെ സാ രമായി ബാധിക്കും. അതുവഴി പഠനത്തിലും ജോലിയിലും അലസരാകുകയും ചെയ്യും. നിരന്തരമായ ഇന്റർനെറ്റ് ഉപയോഗം മാനസിക സമ്മർദം, തലവേദന, ഉറക്കകുറവ്, പുറംവേദന എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ഗവേഷണങ്ങൾ തെ ളിയിക്കുന്നു.

കായിക പ്രവർത്തനങ്ങളിലേർപ്പെടാത്തതുകൊണ്ട് അമിതവണ്ണവും ഇന്നു കുട്ടികളിൽ കൂടി വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മുഴുകി കൃത്യസമയത്ത് ആഹാരം കഴിക്കാൻ മറന്നു പോകാറുണ്ട് പലരും. ഇന്റർനെറ്റ് അഡിക്ഷനുള്ള പല രുടേയും പ്രധാന പ്രശ്നമാണ് ഈറ്റിങ് ഡിസോർഡർ.

വെർച്വൽ ലോകത്തു ധാരാളം കൂട്ടുകാരുണ്ടെങ്കിലും യ ഥാർഥ ലോകത്തുള്ള കൂട്ടുകാരുടെ അഭാവം ഒറ്റപ്പെടലിലേക്കും വിഷാദരോഗത്തിലേക്കും അവരെ നയിക്കും. സ്വഭാവ വൈകല്യവുമായി എത്തുന്ന കുട്ടികളിൽ കൂടിയ ശതമാനം മൊബൈൽ, ടാബ്, കംപ്യൂട്ടർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

 

മൊബൈലിൽ വളരെ വേഗത്തിൽ മെസേജ് ടൈപ് ചെയ്യുന്ന പലരും ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാൻ പറഞ്ഞാൽ തപ്പിത്തടയും. ചെറിയ ടെക്സ്റ്റ് മെസേജുകളിലൂടെയും കോഡുഭാഷകളിലൂടെയും ആശയവിനിമയം നടത്തുമ്പോൾ ഭാഷയുടെ വിപുലമായ ഉ പയോഗം ഉണ്ടാകുന്നില്ല. അക്ഷരത്തെറ്റുകളും വ്യാകരണവും ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം അവരുടെ എഴുതാനുള്ള കഴിവിനെ പതിയെ ഇല്ലാതാക്കുകയാണ്. വെർച്വൽ ലോകവും യഥാർഥ ലോകവും തമ്മിൽ പലരും തിരിച്ചറിയുന്നില്ല. പുറത്തു വച്ച് അപമാനിക്കപപ്പെട്ട ഒരാൾ അതിനു പകപോക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാകാം. മറിച്ചും സംഭവിക്കാം.

 

ബർക്രൈമുകളെ കുറിച്ചുള്ള വാർത്തകള് വരുമ്പോള് ഇതൊന്നും എന്റെ വീട്ടില് സംഭവിക്കില്ല എന്ന മൂഢവിശ്വാസത്തിലാണു മിക്കവരും. പരീക്ഷയിൽ 99 ശതമാനം മാർക്ക് കിട്ടിയാലും ബാക്കി ഒരു ശതമാനത്തിനു വേണ്ടി മക്കളോടു അസഹിഷ്ണുത കാണിക്കാറുണ്ട്. എന്നാല്, മക്കളുടെ ഫെയ്സ്ബുക്ക്അക്കൗണ്ട്, ഫെയ്സ്ബുക്ക് സുഹൃത്തുക്കള്, അവരുൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പുകള്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന സെൽഫികള് ഇവയെക്കുറിച്ചൊന്നും മാതാപിതാക്കള് വേവലാതിപ്പെടാറുമില്ല. ലാഘവത്തോടെ വായിച്ചു തള്ളുന്ന വാർത്തകൾ നാളെ നമ്മുടെ വീടിന്നുള്ളിലേക്ക്  കയറിവന്ന് ആഹ്ലാദാരവങ്ങളെ നിശബ്ദമാക്കാമെന്ന് ആരും ചിന്തിക്കുന്നില്ല.

ഞാൻ അയാളെ പരിചയപ്പെടുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. പത്തു വയസ്സിലധികം വ്യത്യാസമുണ്ടെങ്കിലും ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്. എന്നും ചാറ്റ് ചെയ്യാറുണ്ട്. നിർബന്ധിക്കുമ്പോൾ എന്റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തിട്ടുമുണ്ട്. അയാളുടേതും അയച്ചുതരും. രാത്രികളിലിരുന്ന് ഞാൻ പഠിക്കുകയാണെന്നാണ് അച്ഛനുമമ്മയും ചിന്തിക്കുന്നതെന്നോർക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നാറുണ്ട്. പക്ഷേ, ചാറ്റ് ചെയ്യുന്ന രസത്തിൽ അതൊക്കെ മറക്കും.

 

അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും സന്ദേശങ്ങളും വിവരങ്ങളും ഫോണിലൂടെയോ കംപ്യൂട്ടറോ വെബ്കാമുപയോഗിച്ചോ കൈമാറുന്നതാണ് സെക്സ്റ്റിങ്. ഇങ്ങനെ അയക്കുന്നവ ഒരിക്കലും സ്വകാര്യമായിരിക്കില്ല. ഒരിക്കൽ അയച്ചവ തിരിച്ചെടുക്കാൻ സാധിക്കുകയുമില്ല. പിന്നീട് ഇവ ഉപയോഗിച്ചായിരിക്കും കുട്ടിയെ അവർ ഭീഷണിപ്പെടുത്തി തങ്ങളുടെ വലയിലേക്ക് കൂട്ടിക്കൊണ്ടു പോകുക.

 

പലപ്പോഴും പ്രശ്നം സങ്കീർണമായി പൊലീസ് ഇടപെട്ട് കുറ്റവാളിയെ പിടികൂടുമ്പോഴേക്കും അയാളുടെ ഫോണിൽനിന്ന് പലയിടങ്ങളിലേക്കും അതു പകർന്നു കഴിഞ്ഞിട്ടുണ്ടായിരിക്കും. മുൻകരുതലുകൾ തന്നെയാണ് പ്രധാന പ്രതിവിധി. നഗ്നചിത്രങ്ങളോ മോശപ്പെട്ട സന്ദേശങ്ങളോ അയയ്ക്കാൻ ആരു നിർബന്ധിച്ചാലും ‘ഇല്ല’ എന്നു തീർത്തു പറയാൻ അവരെ പഠിപ്പിച്ചിരിക്കണം

ഓൺലൈൻ ഗ്രൂമിങ്ങും ഓൺലൈനിലെ ലൈംഗിക ചൂഷ  ണവുമെല്ലാം പ്രധാനപ്പെട്ട സൈബർ ക്രൈമുകളാണ്. ലൈം ഗിക വിഡിയോകൾ കുട്ടികൾക്ക് കൈമാറുന്നതും കുട്ടികൾ വഴി കൈമാറുന്നതും അവരെ ഉൾപ്പെടുത്തുന്നതും കുട്ടികളെ കാണിക്കുന്നതുമെല്ലാം കുറ്റകരമാണ്. പലപ്പോഴും സെക്സ്റ്റിങ്ങും സ്വയം പ്രദർശനവുമാണ് ആളുകളെ ലൈംഗിക ചൂഷ ണത്തിലേക്കും അതിക്രമത്തിലേക്കും പ്രതികാരത്തിലേക്കു മൊക്കെ നയിക്കുന്നത്.

ഓരോ മിനിറ്റിലും ഇത്തരം പുതിയ കേസുകളും അനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പരാതിയായി വരുന്നതിലെത്രയോ ഇരട്ടിയാണ് പരാതിപ്പെടാതെ ഒതുങ്ങിപ്പോകുന്നവ എന്നാണ് സൈബർ സെല്ലുകളുടെ സാക്ഷ്യപ്പെടുത്തൽ പ്രായം കൂടിയവരും കുറഞ്ഞവരുമൊക്കെ ഒരുപോലെ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾക്ക് ഒട്ടേറെ നല്ല വശങ്ങളുണ്ട്. അതോടൊപ്പം തന്നെ ഗുരുതരമായ ചില ദൂഷ്യവശങ്ങളും. വിദേശത്ത് താമസിക്കുന്ന മക്കൾക്ക് നാട്ടിലെ വീട് കാണാനും മാതാപിതാക്കൾക്ക് അപകട സാദ്ധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനും എന്തിന് ലൈറ്റ് ഓഫ് ചെയ്യാൻ വരെ ഇത്തരം പ്ളാറ്റ്ഫോമുകളിലെ ആപ്പുകൾ സഹായിക്കുന്നുണ്ട്. നിരവധി ദൈനംദിന ജോലികളും ബില്ല് അടയ്ക്കലും ഒക്കെ ചെയ്യാൻ ഇതിലൂടെ കഴിയും. അതിനാൽ ഇതിൽ ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാണ്. അതേസമയം സോഷ്യൽ മീഡിയയുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യ, സാമ്പത്തിക, മാനസിക പ്രശ്നങ്ങൾക്കും ഇടയാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച ഒരു തലമുറയുടെ പ്രത്യേകിച്ച് ഇളം തലമുറയുടെ വിളർച്ചയ്ക്ക് ഇടയാകരുത്. അതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയന്ത്രണമില്ലാതെ ഈ ഡിജിറ്റൽ ലോകത്തേക്ക് പ്രവേശിക്കുന്നത് അവർക്ക് മാത്രമല്ല മാതാപിതാക്കൾക്കും പിന്നീട് സമൂഹത്തിനും വലിയ വിപത്തുകൾ സൃഷ്ടിക്കാം

ഈ പശ്ചാത്തലത്തിലാണ് 18 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും ഉണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെങ്കിൽ ഐ.ടി നിയമത്തിനു കീഴിൽ ഉത്തരവിറക്കാൻ നിർബന്ധിതമാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞിരിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളും മറ്റ് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളും ഉപയോഗിക്കുന്നതിൽ പ്രായപൂർത്തിയാകാത്തവർക്ക് സംരക്ഷണമാവശ്യപ്പെടുന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രായപൂർത്തിയാകാത്തവർക്ക് സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുണ്ടാക്കാൻ കമ്പനികൾ അനുവാദം നൽകുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പതിനഞ്ച് വയസുള്ള കുട്ടിക്ക് എക്സിൽ അക്കൗണ്ട് തുറക്കാം. ഇതിൽ നിയന്ത്രണം ആവശ്യമാണ്. കുറഞ്ഞത് 18 വയസ് പൂർത്തിയായി എന്നുറപ്പാക്കണം. അതിന് കേന്ദ്രമിറക്കുന്ന സമൂഹ മാദ്ധ്യമ ഇന്റർമീഡിയറി ചട്ടം കമ്പനികൾ പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.സമൂഹ മാദ്ധ്യമ കമ്പനികൾക്ക് നിയമപരമായ പരിരക്ഷ നൽകുന്ന ഐ.ടി നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, അതുപ്രകാരം നിർദ്ദേശങ്ങളിറക്കാൻ കോടതി നിർബന്ധിതമാകുമെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ പ്ളാറ്റ്ഫോമുകളിൽ വ്യാജ വിവരങ്ങൾ നൽകി പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ടുകൾ തുറക്കുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. ഇത്തരം സൈബർ ഇടങ്ങൾ കുട്ടികൾക്ക് സൃഷ്ടിക്കുന്ന അപകടങ്ങൾ ചെറുതല്ല. അതിനാൽ കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നത് തടയാൻ ഫയർവാളുകൾ പോലുള്ള സംവിധാനങ്ങൾ അത്യാവശ്യമാണ്. ഡിജിറ്റൽ ഇടങ്ങളിലെ തെറ്റായ വിവരങ്ങളും അധിക്ഷേപവും ഒറ്റപ്പെടുത്തലുകളും അവരുടെ മാനസികാരോഗ്യം തകർക്കാൻ ഉതകുന്നതാണ്.അക്രമവും അശ്ളീലവും നിറഞ്ഞ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികളിലേക്ക് എത്തുന്നത് അവരുടെ സ്വഭാവം വികലമാക്കാനും അവരെ തെറ്റായ വഴികളിലേക്ക് നയിക്കാനും ഇടയാക്കും. കുട്ടികളുടെ വ്യക്തിഗത വിവരങ്ങളും താത്പര്യങ്ങളും പോലും പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാനും ഇടയാക്കും. പല വിദേശ രാജ്യങ്ങളും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുൾപ്പെടെയുള്ള നിയമങ്ങളിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയിലും ശക്തമായ പ്രായപരിധി പരിശോധനാ സംവിധാനങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഒപ്പം സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ മാതാപിതാക്കളുടെയും മുതിർന്നവരുടെയും അദ്ധ്യാപകരുടെയും ഇടപെടലും ആവശ്യമാണ്.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: