Pages

Monday, October 26, 2026

ഫാദർ കോശി ജോർജ് വരിഞ്ഞവിളയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ മികച്ച കർഷകൻ അവാർഡ്, ഒക്ടോബർ 30-ന് പരുമലയിൽ പുരസ്കാരം സമർപ്പിക്കും.

 

ഫാദർ കോശി ജോർജ് വരിഞ്ഞവിളയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ മികച്ച കർഷകൻ അവാർഡ്, ഒക്ടോബർ 30-ന് പരുമലയിൽ പുരസ്കാരം സമർപ്പിക്കും.

കോട്ടയം/പരുമല*: മലങ്കര ഓർത്തഡോക്സ് സഭ ഏർപ്പെടുത്തിയ 2026-ലെ മികച്ച കർഷകനുള്ള അവാർഡിന് ഫാദർ കോശി ജോർജ് വരിഞ്ഞവിള അർഹനായി. ആത്മീയ പദവികൾക്കൊപ്പം കാർഷിക രംഗത്തും മാതൃകാപരമായ മുന്നേറ്റം കാഴ്ചവെച്ചതിനാണ് സഭയുടെ ഈ ആദരം. നിലവിൽ വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും, വരിഞ്ഞവിള സെൻറ് മേരീസ് സ്കൂൾ മാനേജറുമാണ് അദ്ദേഹം.

ഒക്ടോബർ മാസം 30 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15-ന് പരുമല സെമിനാരി അങ്കണത്തിൽ നടക്കുന്ന കർഷക സംഗമത്തിൽ വെച്ച് പുരസ്കാരം സമർപ്പിക്കും. കർഷകസംഗമം കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫാദർ കോശി ജോർജിന് അവാർഡ് നൽകി ആദരിക്കും.

കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി, ഈ വർഷത്തെ കർഷക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള അവാർഡും പ്രത്യേക പുരസ്കാരവും ഫാദർ കോശി ജോർജിന് നേരത്തെ ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ പരസ്പര സ്നേഹവും സഹിഷ്ണുതയും വളർത്തുന്നതിനായി അദ്ദേഹം നൽകിയ സതുത്യർഹമായ സംഭാവനകളെ മുൻനിർത്തി 2023 ഡിസംബർ 11-ന് മുൻ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വെച്ച് 'മത സാഹോദര്യത്തിന്റെ കാവലാൾ' എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ പൊന്നാട നൽകി ആദരിച്ചിരുന്നു.

No comments: