Pages

Saturday, October 31, 2026

ഇന്ന് 2026 നവംബര് 1 ഞായറാഴ്ച് ഞായറാഴ്ച്ച 3 മണിക്ക് പ്രമുഖ സിനിമാ താരം മമ്മൂട്ടി പരുമലയിൽ

 

ഇന്ന് 2026 നവംബര് 1 ഞായറാഴ്ച് ഞായറാഴ്ച്ച  3 മണിക്ക്

പ്രമുഖ സിനിമാ താരം  മമ്മൂട്ടി  പരുമലയിൽ

മമ്മൂട്ടി ഇന്ന് പരുമലയിൽ; ഓർമപ്പെരുന്നാൾ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാകുംപരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 124–ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർത്ഥാടന വാരാഘോഷത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയാകും, ഇന്ന്  (നവംബർ 1, ഞായറാഴ്ച) വൈകിട്ട് 3 മണിക്ക് പരുമല പള്ളി അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഒക്ടോബർ 26-ന് കൊടിയേറ്റത്തോടെ ആരംഭിച്ച പെരുന്നാൾ ആഘോഷങ്ങളുടെ സമാപന ദിവസമായ നാളെ, വിവിധ ദേശങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന പദയാത്രാ സംഗമത്തിന് ശേഷമാണ് പൊതുസമ്മേളനം ആരംഭിക്കു പെരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന്  പ്രമുഖ സിനിമാ താരം കൂടിയായ മമ്മൂട്ടി എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പരുമലയും തീർത്ഥാടകരും കാത്തിരിക്കുന്നത്. സമാപന സമ്മേളനത്തിൽ സഭയിലെ ഉന്നത മേലധ്യക്ഷന്മാരും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

Prof. John Kurakar

 

No comments: