Pages

Saturday, September 5, 2026

TEARFUL TRIBUTES PAID TO DOCTOR GANAPATHY RAO


TEARFUL TRIBUTES PAID TO DOCTOR

 GANAPATHY RAO

 

MY DOCTOR GANAPATHY RAO IS NO MORE

Dr. Ganapathi Rae sir needs no introduction. He has served and taught in almost all the Government Medical Colleges in Kerala and, after retirement, continued his academic journey at AIMS, Kochi. A truly humble human being, and a teacher whom generations of doctors continue to respect and remember with affection.It is with profound grief that we announce the passing of Dr. Ganapathi Rao (80) — a distinguished doctor, a great teacher, and a mentor to thousands of medical students. An amazing human being whose very way of living was itself a great lesson.

He leaves behind his wife, Dr. Girija Rao; his daughters, Dr. Gayathri Aju and Dr. Rema; his sons-in-law, Dr. Aju Raju and Sandeep Naik; and his grandchildren, Adwaith, Amarnath, Prahlad, and Shravan.Last respects may be paid at the family residence at East Hill.Cremation will be held at the Crematorium, Udayapalam, Calicut at 8PM

ഗണപതി റാവു സാർ ആത്മാർത്ഥതയുടെയും സത്യസന്ധതയു,ടെയും മൂർത്തീഭാവം ആണ്അദ്ദേഹവുമായി പരിചപ്പെടുന്നത്  നാല് വര്ഷം മുൻപാണ്കൊച്ചി അമൃതാആശുപത്രിയുടെ ഗസ്റ്റ് ഹസ്സിൽ  വച്ചാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ , ഗിരിജ യെയും  കാണുന്നതും  പരിചയപ്പെടുന്നതും . പരിചയപ്പെടൽ  രണ്ടു കുടുംബങ്ങളെയും  കൂടുതൽ  അടുക്കാൻ പ്രേരിപ്പിച്ചു . ദീര്ഘകാലത്തെ ബന്ധം പോലെ ഞങ്ങൾ കൂടുതൽ അടുത്തു  കുടുംബത്തെ  പരിചയപ്പെടാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഇന്നും ഞാൻ കാണുന്നുഗുരുതരമായ പല ആരോഗ്യ പ്രശ്ങ്ങളും  തരണം ചെയ്ത  ഒരു 

മനുഷ്യസ്നേഹിയാണ്  ഡോ . ഗണപതി റാവു , നിരവധി പുസ്തകങ്ങൾ  അദ്ദേഹം രചിച്ചിട്ടുണ്ട് . തലമുറകളുടെ  ഗുരുവാണ്  അദ്ദേഹംകേരളത്തിലും  വിദേശത്തും ജോലി ചെയ്യുന്ന വളരെ പ്രസിദ്ധരായ നൂറുകണക്കിന്  ഡോക്ടർമാർ  അദ്ദേഹത്തിന്റെ ശിഷ്യരിൽ ഉൾപ്പെടുന്നു . അദ്ദേഹത്തിന്റെ പുസ്തകങ്ങൾ  മെഡിക്കൽ വിദ്യാര്ഥികൾക്ക്  ഒരു  മുതൽക്കൂട്ടാണ് . പല  പ്രാവശ്യം  അദ്ദേഹം  കൊട്ടാരക്കരയിലുള്ള  എൻറെ  ഭവനത്തിൽ  വരികയും  ദീർഘനേരം  സംസാരിക്കുകയും ചെയ്തിട്ടുണ്ട് , എന്റെ പല ആരോഗ്യ പ്രശ്നങ്ങളും  അദ്ദേഹത്തോട് ചർച്ചചെയ്യുകയും  അതിനു മരുന്ന്  നിർദ്ദേശിച്ചു  തരികയും ചെറുത്തിട്ടുണ്ട് . ഒരിക്കൽ  എന്നെ പൊന്നാട അണിയിച്ചതും  അദ്ദേഹത്തിന്റെ പുസ്തകങ്ങൾ  എനിക്ക് സമ്മാനിച്ചതും  ഞാൻ നന്ദിയോടെ സ്മരിക്കുന്നു , എൻറെ  രണ്ടു പുസ്തകങ്ങൾക്ക്  അദ്ദേഹം  ആശംസാ സന്ദേശം  എഴുതി അയച്ചുതന്നത്    സമയത്തു ഞാൻ ഓർക്കുന്നു .

കേരളത്തിലെ പ്രമുഖ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലും പിന്നീട് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (AIMS) ദീർഘകാലം സേവനമനുഷ്ഠിച്ച  പ്രശസ്ത മെഡിസിൻ അധ്യാപകനായ ഡോ. ഗണപതി റാവുവിനെ  മെഡിക്കൽ  വിദ്യാർത്ഥികൾക്ക്  ഒരിക്കലും മറക്കാനാവില്ല  റിട്ടയർ ചെയ്തതിനു ശേഷമാണ്  അദ്ദേഹം  കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രൊഫസറായി സേവനം തുടർന്നത് . അദ്ദേഹത്തിന്റെ സംഭാവനകൾ  കേരളം ഒരിക്കലും മറക്കുകയില്ല "തലമുറകളായുള്ള ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപകനായ അദ്ദേഹം, കേരളത്തിൽ ആദ്യകാലങ്ങളിൽ ആരംഭിച്ച പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ (Pain and Palliative Care Society) സ്ഥാപക അംഗങ്ങളിൽ ഒരാളുകൂടിയാണ്. കൊട്ടാരക്കരയിൽ  2026   നടക്കാനിരുന്ന  കേരള  പാലിയേറ്റിവ്  ഇനിഷ്യേറ്റിവ്  എന്ന സംഘടനയുടെ  വാർഷിക  സമ്മേളനത്തിൽ  പങ്കെടുപ്പിക്കാൻ  ഒരുങ്ങുകയായിരുന്നു . അദ്ദേഹത്തിന്റെ വേർപാട്   ആരോഗ്യ കേരളത്തിനു ഒരു വലിയ നഷടമാണ് . ഒരു  പുരുഷായുസ്സുകൊണ്ടു  ചെയ്യാവുന്നതൊക്കെ മഹത്വ്യക്തി  ചെയ്തുതീർത്തു എന്ന്  നമ്മുക്ക്  വിശ്വസിക്കാം , ധന്യമായ  ഒരു  ജീവിതത്തിന്റെ  ഒരു ഉടമയാണ് ഡോ  ഗണപതി  റാവു എന്ന്  ഞാൻ വിശ്വസിക്കുന്നു . മാനവസേവയാണ് മാധവസേവ  എന്ന്  വിശ്വസിച്ചു പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം, അദ്ദേഹത്തിന്റെ വേർപാടിൽ  അതീവ ദുഃഖം  ഞങ്ങളുടെ കുടുംബത്തിണ്ട് . അദ്ദേഹത്തിൻ്റെ  വേർപാടിൽ ദുഖിക്കുന്ന  കുടുംബത്തെ   ഈശ്വരൻ  ആശ്വസിപ്പിക്കട്ടെ

ആദാരാഞ്ജലികളോടെ

പ്രൊഫ്. ജോൺ കുരാക്കാർ







 

No comments: