Pages

Wednesday, September 23, 2026

KERALA PALLIATIVE CARE INITIATIVE KURAKAR EDUCATIIN CENTER, KOTTARAKARA REG NO Q914/2011

 

KERALA PALLIATIVE CARE INITIATIVE

KURAKAR EDUCATIIN CENTER, KOTTARAKARA

REG NO Q914/2011

പ്രീയ സുഹൃത്തെ ,

ഒക്ടോബര് മാസം  ലോക പാലിയേറ്റിവ് മാസമാണ് . ഈ വർഷം  തന്നെ  കൊട്ടാരക്കരയിലെ നിർദ്ധനരായ   കിടപ്പു  രോഗികൾക്ക് വേണ്ടി  ഹോം കെയർ യൂണിറ്റ് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നു . ഇത്  ഭാരിച്ച ചെലവുള്ള ഒരു പരിപാടിയാണെന്ന്  താങ്കൾക്ക്  അറിയാമല്ലോ , ഒരു വാഹനം വേണം , ഡോക്ടറുടെയും  നഴ്‌സിന്റെയും , ആരോഗ്യ പ്രവർത്തകരുടെയും  സഹായം അനിവാര്യമാണ് . ഇതിനു വേണ്ടി  താങ്കളുടെ  സഹായം  ഉണ്ടാകണം. താങ്കൾ  കഴിവിൻറെ  പരമാവധി  സഹായിക്കുമെന്ന് ഞങ്ങൾ  വിശ്വസിക്കുന്നു .

കേരള  പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്  എന്ന സംഘടന  2011 ൽ  ചാരിറ്റബിൾ സൊസൈറ്റി ആക്ട് അനുസരിച്ച്  രൂപികരിച്ചു  പ്രവർത്തിക്കുന്ന ഒരു സംഘടാനയാണ് - ഈ സംഘടനയുടെ വിദ്യാർത്ഥി  വിഭാഗമായ പാലിയേറ്റിവ് ക്ലബ് വിവിധ   വിദ്യാലയങ്ങളുൽ  പ്രവർത്തിക്കുന്നു .  കൊട്ടാരക്കര കോളേജിലും പാലിയേറ്റിവ് ക്ലബ്  പ്രവർത്തിക്കുന്നുണ്ട് .ഇന്റർനാഷണൽ  ഇന്റർഫെയ്‌ത് സംഘടനയായ   യൂ .ആർ.ഐ  യുടെ  ഒരു CC  (യൂണിറ്റാണ്.)  ഈ സംഘടന .ധാരാളം  ചെറുതും വലുതുമായ  പ്രവർത്തങ്ങൾ നടത്തിവരുന്ന ഈ സംഘടനക്ക്  പത്തിലധികം ആശുപത്രികളിൽ യൂണിറ്റുകളുണ്ട് .പാവപെട്ട രോഗികൾക്ക്  കഴിയുന്നത്ര  സൗജന്യം   നൽകാൻ  പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ശ്രമിക്കുന്നുണ്ട് '. 5  ജില്ലകളിൽ കോ- ഓർഡിനേഷൻ കമ്മിറ്റകൾ ഉണ്ട് .ആതുര  സേവനരംഗത്ത്  മികച്ച പ്രവർത്തനം  നടത്തുന്ന ഡോക്ടർമാർ നഴ്സുമാർ ആരോഗ്യ പ്രവർത്തകർ  എന്നിവരെ ആദരിക്കുകയും  അവർക്ക് അവാർഡ് നൽകുകയും ചെയ്യുന്നു  . 

 ഒക്ടോബര്  16 നു  പാലിയേറ്റിവ് വിളംബര  ജാഥ  5 സ്കൂളിൽ  പാലിയേറ്റിവ് സന്ദേശം  പ്രചരിപ്പിക്കും , നമുക്ക്  ഒരുമിച്ചു പ്രവർത്തിക്കാം , സമൂഹത്തിൽ  വേദന അനുഭവിക്കുന്നവരെയും  രോഗികളെയും സഹായിക്കാൻ നമുക്ക് ഒന്നിക്കാം . താങ്കളുടെ   സഹായ  സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു .

സ്നേഹ പൂർവം

ഡോ .മാത്യു ജേക്കബ്  രക്ഷാധികാരി

 ഡോ  എബ്രഹാം കരിക്കം  രക്ഷാധികാരി 

 ശ്രി, കുഞ്ഞച്ചൻ  പരുത്തിയറ രക്ഷാധികാരി

ശ്രി.  നീലേശ്വരം   സദാശിവൻ രക്ഷാധികാരി

പ്രൊഫ്. ജോൺ കുരാക്കാർ  പ്രസിഡന്റ്

 ശ്രി.  അശോക് കുമാർ  സെക്രട്ടറി

അഡ്വ . സാജൻ കോശി   ട്രസ്റ്റി

No comments: