Pages

Sunday, September 13, 2026

പാലിയേറ്റിവ് വിളംബര കലാജാഥ

 

പാലിയേറ്റിവ് വിളംബര കലാജാഥ

 

കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്,  ഹോം കെയർ പരിപാടി ആരംഭിക്കുന്നതിന്റെ ഭാഗമായി  സംഘടനയുടെ വിദ്യാർത്ഥി  വിഭാഗമായ  പാലിയേറ്റിവ് ക്ലബ് -ന്റെ  സഹായത്തോടെ  2026 ഒക്ടോബര് 19, 20 (വ്യാഴം ,വെള്ളി ) എന്നീ ദിവസങ്ങളിലായി  കൊല്ലം ജില്ലയിലെ തെരഞ്ഞെടുക്കപെട്ട  പത്ത് സ്കൂളുകളിൽ  പാലിയേറ്റിവ് വിളംബര കലാജാഥ  നടത്താൻ ഇന്നലെ സെപ്തംബര് 12 നു  കുരാക്കാർ എഡ്യൂക്കേഷൻ സെന്റര് - കൂടിയ  പാലിയേറ്റിവ്  സമ്മേളനം തീരുമാനിച്ചു . രണ്ടു പ്രധാന  പ്രാദേശിക  കവലകളിൽ പൊതുയോഗവും  നടത്തുന്നതാണ് . കലാജാഥകയിൽ പാലിയേറ്റിവ് സന്ദേശം ഉൾകൊള്ളുന്ന നാടോടി ഗാനമേളയും  ഉൾപ്പെടുത്തിയിട്ടുണ്ട്. കലാസംഘത്തിൽ  9 കലാകാരന്മമാർ ഉണ്ടായിരിക്കും.

കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ   മുൻ എക്സിക്യൂട്ടീവ്  എൻജിനീയർ  കെ ഭാസ്കരൻ , പ്രൊഫ്, ജോൺ കുരാക്കാർ , നീലേശ്വരം സദാശിവൻ , പ്രൊഫ്,മോളി കുരാക്കാർ , മുൻ .പോലീസ് ഓഫീസർ  ജോസ് ഏബ്രഹാം ,   വിശ്വനാഥൻ , സജി ചേരൂർ ,സാബു നെല്ലിക്കുന്നം  അഡ്വ. സാജൻ കോശി ,മാത്യു ലുക്ക് , പ്രൊഫ്, മോളി കുരാക്കാർ , ഷൈനി പാലിയേറ്റിവ് , ജേക്കബ് മാത്യു കുരാക്കാരൻ   പാസ്റ്റർ  രാജു , മാത്യു ലുക്ക്  എന്നിവർ  സംസരിച്ചു . ജോസ്  എബ്രഹാം നന്ദി രേഖപ്പെടുത്തി . 5 മണിക്ക്  യോഗം അവസാനിച്ചു

 

സെക്രട്ടറി

No comments: