Pages

Friday, September 4, 2026

നാരങ്ങാ കൃഷി

 

നാരങ്ങാ കൃഷി

നാരങ്ങവെള്ളത്തിനും അച്ചാറിടാനും സലാഡിനും ചില ഭക്ഷണപദാര്ഥങ്ങള്ക്ക് രുചികൂട്ടാനും നാരങ്ങ വേണം. മറ്റ് സംസ്ഥാനങ്ങളില്നിന്നുവരുന്ന നാരങ്ങ വാങ്ങിയാണ് ആവശ്യങ്ങള്നിറവേറ്റുന്നത്. അമിതമായി രാസവളവും കീടനാശിനിപ്രയോഗവും ഗുണമേന്മക്കുറവുമെന്നതാണ് മറുനാടന്നാരങ്ങകളുടെ പോരായ്മകള്‍. വീട്ടില്ഗുണമേന്മയുള്ള നാരകം എളുപ്പത്തില്കൃഷിചെയ്തെടുക്കാം.

രുചിയില്വ്യത്യസ്തതകളുള്ള പലതരം നാരകങ്ങളുണ്ട്. ചെറുനാരങ്ങ, കുരുവില്ലാനാരങ്ങ (സീഡ് ലെസ് ലെമണ്‍), ബുഷ് ഓറഞ്ച്, റെഡ് ലെമണ്‍, വെറിഗേറ്റഡ് ബുഷ് ഓറഞ്ച്, ഇസ്രയേല്ഓറഞ്ച്, ഗണപതിനാരങ്ങ, അസം ലെമണ്‍ (കാജി ലെമണ്‍), കല്ക്കട്ട പാത്തിലെമണ്‍, ഫിംഗര്ലെമണ്‍, വടുകപ്പുളി തുടങ്ങിയവയെല്ലാം നമ്മുടെ നാട്ടില്നന്നായി വിളയും.തൊലിയോടെ ജ്യൂസടിച്ച് കുടിക്കാവുന്ന കുഞ്ഞന്നാരങ്ങയാണ് ഇസ്രയേല്ഓറഞ്ച്. വര്ഷം മുഴുവന്വിളവുകിട്ടുന്നതാണ് കല്ക്കട്ട പാത്തിലെമണ്‍. അച്ചാറിനും കറിക്കുമെല്ലാം ഉപയോഗിക്കുന്നതാണ് ഗണപതിനാരങ്ങയും വടുകപ്പുളി നാരങ്ങയും. 

സ്ഥലപരിമിതിയുള്ളവര്ക്ക് കണ്ടെയ്നറുകളിലും നാരകങ്ങള്കൃഷിചെയ്യാം. ജീവകം സി.യുടെ കലവറയായ നാരകങ്ങള്ശരീരത്തിന് നല്ല പ്രതിരോധശേഷി നല്കുന്നു. മണ്ണുത്തിയിലെ കേരള കാര്ഷിക സര്വകലാശാലയുടെ നഴ്സറിയിലും (0487 2370540) സര്ക്കാരിന്റെ ജില്ലാ കൃഷിത്തോട്ടങ്ങളിലും തൈകള്ലഭിക്കും.നല്ല മദര്പ്ലാന്റില്നിന്നുള്ള ലെയറോ ബഡ്ഡോ ഗ്രാഫ്റ്റോ ചെയ്തെടുത്ത തൈകളാണ് വേഗംകായ്ക്കാന്ഉത്തമം. സീഡ് ലെസ് ലെമണ്കമ്പൊടിച്ചുകുത്തിയും നടാമെങ്കിലും കായ്ക്കാന്സമയമെടുക്കും. രണ്ടരയടി ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത് മേല്മണ്ണും വളവും ചേര്ത്ത് നിറച്ച് മധ്യഭാഗത്തായി തൈകള്നടാം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്പിണ്ണാക്ക് എന്നിവ അടിവളമായി ചേര്ക്കാം. നല്ല സൂര്യപ്രകാശംവേണം. നാരകത്തിന്റേത് ചെറുവേരുകളാണ്. അതിനാല്നല്ല നീരൊഴുക്കുള്ള ഇളകിയ മണ്ണുവേണം. കണ്ടെയ്നറുകളിലാണ് കൃഷിചെയ്യുന്നതെങ്കില്നല്ല വിസ്താരമുള്ള ചട്ടികളോ ഡ്രമ്മുകളോ ഉപയോഗിക്കണം. വേരോട്ടം സുഗമമാക്കുന്നതിന് ഇളകിയ മണ്ണുവേണം. ഇടയ്ക്ക് മണ്ണിളക്കണം. അടിവളത്തിനു പുറമേ, മൂന്നിലൊന്നുഭാഗം മണലും ചേര്ക്കണം. മണ്ണിലെ കൃഷിക്ക് ആഴ്ചയില്രണ്ടുതവണയും കണ്ടെയ്നറിലാണെങ്കില്രണ്ടുദിവസത്തില്ഒരുതവണയും നനയ്ക്കണം. നന കൂടാന്പാടില്ല. മണ്ണിലാണെങ്കില്വര്ഷത്തില്രണ്ടുതവണയെങ്കിലും വളംചെയ്യണം. കണ്ടെയ്നറില്രണ്ടുമാസത്തിലൊരിക്കലും പൊടിഞ്ഞവളങ്ങളും ജൈവസ്ലറിയുമാണ് നല്ലത്. പുതിയ ശിഖരങ്ങളുണ്ടാകാനും കൂടുതല്പൂക്കാനും വര്ഷത്തില്ഒരുതവണയെങ്കിലും കൊമ്പുകോതണം. ഇല തിന്നുന്നതും ചുരുട്ടുന്നതുമായ പുഴുക്കളുടെ ആക്രമണം തടയാന്വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം

പോലുള്ള ജൈവകീടനാശിനികള്പ്രയോഗിക്കാം. ഇല മഞ്ഞളിക്കുന്നതാണ് മറ്റൊരു പ്രശ്നം. മഗ്നീഷ്യം സള്ഫേറ്റിന്റെ കുറവുമൂലമാണ് ഇതുണ്ടാവുന്നത്. ഒരുലിറ്റര്വെള്ളത്തില്‍ 10 ഗ്രാം എപ്സം സാള്ട്ട് ചേര്ത്തുതളിച്ചാല്ഇതു മാറ്റാം. ഇലകളില്കുത്തുണ്ടാകുന്നത് ഫംഗസ്ബാധമൂലമാണ്. ഏതെങ്കിലും ഫംഗിസൈഡ് രണ്ടുഗ്രാം ഒരുലിറ്റര്വെള്ളത്തില്തളിച്ച് ഇതുമാറ്റാനാവും.

 

കൊല്ലം ജില്ലയിലെ പുനലൂരിൽ രാജൻ മാത്യു എന്ന കർഷകൻ തന്റെ ഗൾഫ് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ വ്യത്യസ്തമായ നാരകത്തോട്ടം ഇന്ന് കാർഷിക മേഖലയിൽ വലിയൊരു മാതൃകയാണ്. 26 വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം നാട്ടിലെത്തിയ രാജൻ മാത്യു, അവിടെ വീടുകളിലും തോട്ടങ്ങളിലും നാരകം വളരുന്നത് കണ്ടുണ്ടായ കൗതുകത്തിൽ നിന്നാണ് സ്വന്തം മുറ്റത്ത് നാരകകൃഷി ആരംഭിച്ചത്. 2019- കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലാണ് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന തൈകൾ ഉപയോഗിച്ച് അദ്ദേഹം കൃഷിക്ക് തുടക്കം കുറിച്ചത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നാരങ്ങ എത്തിക്കുന്നതിലെ ആശ്രയത്വം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

രാസവളങ്ങൾ പൂർണ്ണമായും ഒഴിവാക്കി ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് അദ്ദേഹം തോട്ടം പരിപാലിക്കുന്നത്. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, കോഴിവളം എന്നിവയാണ് പ്രധാന വളങ്ങൾ. നാരകങ്ങൾ കാട്ടുജീവികളുടെ ആക്രമണങ്ങളെ അതിജീവിക്കുകയും കീടബാധകൾ ഇല്ലാതെ വളരുകയും ചെയ്യുന്നു എന്നത് ഇതിന്റെ വലിയൊരു പ്രത്യേകതയാണ്. രാത്രിയിൽ വിരിയുന്ന നാരകപ്പൂക്കളുടെ സുഗന്ധം പ്രദേശത്തെ കാപ്പിത്തോട്ടങ്ങൾക്ക് സമാനമായ അനുഭവമാണ് നൽകുന്നത്. തുള്ളിനന (Drip Irrigation) സംവിധാനവും അദ്ദേഹം കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.

ലളിതമായ കൃഷിരീതിയിലൂടെ മികച്ച ആദായമാണ് രാജൻ മാത്യു നേടിയെടുക്കുന്നത്. എയർ ലെയറിങ് (Air Layering), ഗ്രാഫ്റ്റിങ് എന്നീ രീതികൾ ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി തൈകൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. രീതിയിലൂടെ നട്ടുപിടിപ്പിക്കുന്ന തൈകൾ മൂന്ന് മാസത്തിനുള്ളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. തൈകൾ ആവശ്യക്കാർക്ക് നൽകുന്നതിലൂടെയും വിപണിയിൽ നാരങ്ങ വിൽക്കുന്നതിലൂടെയും മികച്ച വരുമാനവും ലഭിക്കുന്നു. അമ്പലങ്ങൾ, കല്യാണപ്പാർട്ടികൾ, കടകൾ എന്നിവിടങ്ങളിലേക്കെല്ലാം സ്ഥിരമായി ഇവർ നാരങ്ങ നൽകുന്നുണ്ട്. ജൈവ രീതിയിൽ ഉൽപാദിപ്പിക്കുന്ന നാരങ്ങകൾക്ക് നല്ല നീരും ഗുണമേന്മയുമുണ്ട്.

കൃഷിവകുപ്പിന്റെ പരിശീലന പരിപാടികളിലും സെമിനാറുകളിലും കൃത്യമായി പങ്കെടുത്തുകൊണ്ട് പുതിയ അറിവുകൾ കൃഷിയിൽ പ്രാവർത്തികമാക്കാൻ രാജൻ മാത്യു ശ്രദ്ധിക്കുന്നു. കൃഷിക്ക് ആവശ്യമായ സഹായങ്ങൾ പുനലൂർ കൃഷിഭവന്റെ കീഴിൽ ലഭിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ രതീഷ് സാറും സാക്ഷ്യപ്പെടുത്തുന്നു. കൃഷി മാത്രമല്ല, മത്സ്യക്കുളവും പച്ചക്കറികളും വാഴയും തെങ്ങും നിറഞ്ഞ അദ്ദേഹത്തിന്റെ തോട്ടം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒത്തുചേരാനുള്ള ഒരു മനോഹരമായ ഇടം കൂടിയാണ്. തിരക്കേറിയ സിറ്റി ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയുമായി ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു കുടുംബകൃഷിയുടെ വിജയഗാഥയാണിത്.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: