Pages

Sunday, September 6, 2026

എം .മുകുന്ദൻറെ നോവലും കഥയും -- പ്രൊഫ്, ജോൺ കുരാക്കാർ

 

എം .മുകുന്ദൻറെ  നോവലും കഥയും -- പ്രൊഫ്, ജോൺ കുരാക്കാർ 

മലയാളത്തിലെ പ്രമുഖനായ ഒരു കഥാകൃത്തും നോവലിസ്റ്റുമാണ് എം. മുകുന്ദൻ. ആധുനിക മലയാള സാഹിത്യത്തിൽ പുതിയൊരു ശൈലി കൊണ്ടുവന്ന അദ്ദേഹത്തിന്റെ മിക്ക കഥകളും സ്വന്തം നാടായ മയ്യഴിയുടെയും (Mahe) ഡൽഹിയുടെയും പശ്ചാത്തലത്തിലുള്ളതാണ്.എം. മുകുന്ദന്റെ പ്രധാനപ്പെട്ട ചില കഥകളും കഥാസമാഹാരങ്ങളും:കുട നന്നാക്കുന്ന ചോയിഅപ്പന്റെ ബ്രാണ്ടിക്കുപ്പിവീടും മറ്റു കഥകളുംനഗരവും സ്ത്രീയുംഎന്റെ ഗ്രാമ കഥകൾതണ്ണീർകുടിയന്റെ

തണ്ട്ഏഴാമത്തെ പൂവ് 

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിന്റെ ഒരു വലിയ മുതൽക്കൂട്ടാണ് എം. മുകുന്ദൻ

കേരളത്തിലെ ഫ്രഞ്ച്അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത്ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ്മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്. അച്യുതാനന്ദൻ

കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്.

നോവൽ 

മുകുന്ദൻ 2017 കോഴിക്കോട്ട്

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974)

ദൈവത്തിന്റെ വികൃതികൾ (1989)

ആവിലായിലെ സൂര്യോദയം

ഡൽഹി (1969)

ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (1972)

ആകാശത്തിനു ചുവട്ടിൽ

ആദിത്യനും രാധയും മറ്റുചിലരും (1993)

ഒരു ദളിത്യുവതിയുടെ കദന കഥ

കിളിവന്നു വിളിച്ചപ്പോൾ

രാവും പകലും

സാവിത്രിയുടെ അരഞ്ഞാണം

റഷ്യ

കേശവന്റെ വിലാപങ്ങൾ (1999)

നൃത്തം (2000)

ലോകം, അതിലൊരു മനുഷ്യൻ (1972)

സീത (1990)

പ്രവാസം(2009)

ദൽഹി ഗാഥകൾ 2011

കുട നന്നാക്കുന്ന ചോയി 2015

നിങ്ങൾ(2022)

ഒരു ദളിത് യുവതിയുടെ കഥന കഥ.

കലയെ കലയായി കാണാൻ സാധിക്കാത്ത മലയാളിയുടെ സദാചാര ബോധത്തിന്റെയും ജീവിതത്തെ നാടകമായി കാണുന്ന കലാകാരന്മാർക്കിടയിലും ജീവിതം നഷ്ടപെട്ട വസുന്ധര ഒരു യുവതിയുടെ കഥന കഥയാണ് കഥ. നാടകൃത്തായ നാരായണൻ സവർണ മേധാവിത്ത ചിന്താഗതിയെ രൂക്ഷമായി വിമർശിക്കാനും ചർച്ചാവിഷയമാക്കാനും വേണ്ടി നഗ്നതയെ ഒരായുധമായി ഉപയോഗിക്കാൻ ശ്രമിച്ചത് ആകെ പാളിപ്പോയി തിരിച്ചു കുത്തുകയാണ് ചെയ്തത്. അങ്ങനെ ശക്തമായ സന്ദേശം നൽകാൻ ഉപയോഗിച്ച നഗ്നതയെ പ്രേക്ഷകൻ രീതിയിൽ കാണാതെ പോകുന്നു. അവിടെ നാടകം

പരാജയപ്പെടുന്നു. എന്നാലും നാടകത്തിൽ ജയവും പരാജയവും ഇല്ലെന്നു പറഞ്ഞു നാടകസംഘം ആഘോഷത്തിലേക്ക് കടക്കുന്നു. വസുന്ധര അവിടെ ആരുമില്ലാതെ തനിച്ചാവുന്നു. 

ആഖ്യാന രീതിയിൽ വളരെയേറെ പുതുമകൾ നിറഞ്ഞ ഒരു കഥയാണിത്. കഥ നാരായണന്റെ കണ്ണിലൂടെ, ഗോകുലിലൂടെ, പിന്നെ ജാവേദിലൂടെ - അങ്ങനെ പല കഥാപാത്രങ്ങളും ആഖ്യാതാക്കളാവുന്നു. പല കോണുകളിലൂടെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളുടെ മാനസികതയെ മനസ്സിലാക്കുവാനും അവന്റെ കണ്ണിലൂടെ ലോകത്തെ കണ്ട് മനസ്സിലാക്കുവാനും വായനക്കാരനു ഇതിലൂടെ സാധിക്കുന്നു. കഥയിൽ പൂർണമായി മുങ്ങിക്കിടക്കുവാൻ ഇവിടെ വായനക്കാരന് പറ്റുന്നു.

ഒരു സവർണ്ണൻ അപമാനിച്ച ദളിത് യുവതിയെ സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു സ്വയം അപമാനിതയായി തീർന്ന ഒരു യുവതിയുടെ കഥന കഥയിലുപരി പുസ്തകത്തെ മാറ്റിനിർത്തുന്നത് ഇതിലെ ആഖ്യാനരീതിതന്നെയാണ്. 

ചെറുകഥാസമാഹാരങ്ങൾ

വീട് (1967)

നദിയും പുഴയും (2026

വേശ്യകളേ നിങ്ങൾക്കൊരമ്പലം (1971)

അഞ്ചര വയസ്സുള്ള കുട്ടി (1978)

ഹൃദയവതിയായ ഒരു പെൺകുട്ടി

തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985)

തേവിടിശ്ശിക്കിളി (1988)

കള്ളനും പോലീസും (1990)

കണ്ണാടിയുടെ കാഴ്ച (1995)

മുകുന്ദന്റെ കഥകൾ

റഷ്യ

മുണ്ഡനം ചെയ്യപ്പെട്ട ജീവിതം

നഗരവും സ്ത്രീയും

ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ

പഠനം

എന്താണ്ആധുനികത (1976)

പുരസ്കാരങ്ങൾ

എഴുത്തച്ഛൻ പുരസ്കാരം (2018) [3][4]

കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം[5]

ഫ്രഞ്ച്സർക്കാരിന്റെ ഷെവലിയർ ഓഫ്ആർട്സ്ആൻഡ്ലെറ്റേഴ്സ്ബഹുമതി - (1998)

കേരള സാഹിത്യ അക്കാദമി പുരസ്കാരം 1985[6] - ഹൃദയവതിയായ ഒരു പെൺകുട്ടി

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം - ദൈവത്തിൻ്റെ വികൃതികൾ

വയലാർ പുരസ്കാരം

എം.പി.പോൾ പുരസ്കാരം

മുട്ടത്തു വർക്കി പുരസ്കാരം

എൻ. വി. പുരസ്കാരം

2023 ഭീമാ ബാലസാഹിത്യ അവാർഡ്

എം മുകുന്ദന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ

1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas.

2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud.

2002. God's Mischief. Trans. Prema Jayakumar. Delhi: Penguin.

2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi.

2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press.

2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa.

2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen. 

ആഗോളവത്ക്കരണത്തിന്റെയും സ്വകാര്യ ഉദാരവത്ക്കരണത്തിന്റെയും നയങ്ങളും നിയമങ്ങളും ഇന്ത്യയിലേക്കു കടന്നുവന്നത് എണ്പതുകളുടെ അവസാനത്തോടെയാണ്. മോഹിപ്പിക്കുന്ന അനേകം വാഗ്ദാനങ്ങള്അതിന്റെ വക്താക്കള്നിരത്തി വെയ്ക്കുകയും ചെയ്തു. പുതിയതരം വ്യവസായങ്ങള്‍- അവ നേടിത്തരുന്ന ജീവിത സൗകര്യങ്ങള്‍, ലഭ്യമാവാന്പോവുന്ന തൊഴിലവസരങ്ങള്‍, വിദേശ മൂലധനം ഇങ്ങനെ വാഗ്ദാനങ്ങളുടെ പട്ടിക നീണ്ടുപോയി. അത്തരം വലിയ നേട്ടങ്ങള്ക്കായി ഇന്ന് കുറച്ച് ത്യാഗം സഹിച്ചാല്നാട് പുരോഗതിയുടെ ഉത്തുംഗശൃംഗങ്ങളില്എത്തിച്ചേരും എന്ന് നേതാക്കള്ഓര്മ്മപ്പെടുത്തിക്കൊണ്ടും ഇരുന്നു. ചെറിയ ത്യാഗങ്ങളില്മുഖ്യം നമ്മുടെ കാടും മലയും തീറെഴുതുകയായിരുന്നു. കാരണം ടൂറിസമാണ് ഏറ്റവും വലിയ വ്യവസായം. അതാവട്ടെ വെറും ടൂറിസമല്ല ഇക്കോ ടൂറിസം. ഇക്കോ ടൂറിസത്തില്നിന്ന് അത് വളര്ന്ന് സെക്സ് ടൂറിസമാകും; സ്വഭാവികം.

 

ലൈംഗികചൂഷണങ്ങളും ബാലപീഡനങ്ങളും ഇതേ വികസനത്തിന്റെ മറ്റു ചില മുഖങ്ങളാണ്. ഇവയിലേക്ക് എത്തിപ്പെടുന്ന സാഹചര്യങ്ങള്ക്ക് ചില വ്യത്യാസങ്ങള്ഉണ്ടാവും എന്നുമാത്രം. ആഗോളവത്ക്കരണത്തിന്റെ കടന്നുവരവോടൊപ്പം ലോകരാജ്യങ്ങളിലേയ്ക്ക് കടന്നുവന്ന ഭക്ഷണ വ്യവസായം രുചികളിലൂടെ മനുഷ്യരെ കീഴടക്കാം എന്ന വലിയ കച്ചവടക്കണ്ണിന്റെ ഭാഗമായിരുന്നു. ഇവയ്ക്കൊപ്പം കടന്നുവന്ന് നമ്മുടെ ചോദനകളെ സ്വാധീനിച്ച ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക്. ഒരു ശാപം പോലെ ഇന്ന് എങ്ങനെ നശിപ്പിക്കാം എന്നറിയാതെ ലോകത്തിനു മുന്നില്നില്ക്കുന്ന വസ്തുവാണത്. ടൂറിസം, ലൈംഗികചൂഷണം, ഭക്ഷണ വ്യവസായം, പ്ലാസ്റ്റിക്ക് ഇവ ചേര്ന്നു നിര്മ്മിക്കുന്ന ഒരു ലോകക്രമമുണ്ട്. ലോകക്രമമാണ് നാട്ടുമ്പുറം, മാക്കോച്ചനും ഡ്രാഗണും, ഫോട്ടോ, പ്ലാസ്റ്റിക്ക് എന്നീ നാല് കഥകളിലൂടെ എം. മുകുന്ദന്അവതരിപ്പിക്കുന്നത്. മുന്പേ സൂചിപ്പിച്ച ക്രമത്തിന്റെ നാലു മുഖങ്ങളാണ് കഥകള്

നാട്ടുമ്പുറത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരു വിദേശിയെ അയാള്കടത്തിണ്ണയില്അന്തിയുറങ്ങുന്നത് നാടിനുതന്നെ നാണക്കേടാണെന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുന്ന നാണു നായര്ക്ക് അതിഥി ദേവോ ഭവഃ എന്ന പറച്ചിലിന്റെ  പിന്ബലമുണ്ടായിരുന്നു .പുര നിറഞ്ഞുനില്ക്കുന്ന ഒരു  പെണ്ണുള്ള വീട്ടില്അങ്ങനെ ഒരാളെ താമസിപ്പിക്കുന്നത് ശരിയല്ല എന്ന് പലരും പറഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് അനേകം ന്യായങ്ങള്പറഞ്ഞ് അവരെ നിശ്ശബ്ദരാക്കി. പുതുയുഗം, ലോക വളര്ച്ച...ഇങ്ങനെ ചില വാക്കുകള്ക്കു മുന്നില് പാവം മനുഷ്യര്  വായും പൊളിച്ചു നിന്നു. ആല്ബി എന്ന വിദേശി തന്റെ മുഷിഞ്ഞ വേഷത്തില്മിതഭാഷണത്തില്വായനയില്നാടോടി സ്വഭാവത്തില്‍. അയാള്ക്കു ചുറ്റും ഏതോ ഒരു ദുരൂഹത നിറഞ്ഞു നില്ക്കുന്നതായി ചിലര്സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിനെ ആഢ്യത്യമായി വാഴ്ത്താനും ആളുകള്ഉണ്ടായിരുന്നു. അയാളുടെ വിളറിയ നിറം ഒരു തേജസ്സായി വാഴ്ത്തിയ ആള്ക്കാരും ഉണ്ടായിരുന്നു. അതിനിടെ ആല്ബിയും  നാണു നായരുടെ മകള്പ്രേമയും നാട്ടുമ്പുറത്തു നിന്ന് അപ്രത്യക്ഷരാവുകയും വടക്കേ ഇന്ത്യന്ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ സന്ദര്ശിച്ച പ്രേമ ഒറ്റക്ക് മടങ്ങി എത്തുകയും ചെയ്യുന്നു. ഒറ്റക്ക് എന്ന് പറയാനാവില്ല അവള്ഗര്ഭിണിയായിരുന്നു. പ്രാചീന കലാരൂപങ്ങളെപ്പറ്റിയുള്ള സെമിനാറിനായി വിദേശത്തേക്കു പോവുന്ന ഗംഗാധരന്മാഷ് നാണു നായരുടെ അഭ്യര്ത്ഥന പ്രകാരം ആല്ബിയെ കാണുന്നു. പ്രേമ നിങ്ങളുടെ കുഞ്ഞിനെ പ്രസവിച്ചു എന്നു പറയുന്ന ഗംഗാധരനോ ആല്ബി പറയുന്ന മറുപടി അതവള്പില്സ് കഴിക്കാന്മറന്നതിനാലാണ് എന്നാണ്. കൂടാതെ തായ്ലന്റില്വെക്കേഷനു പോയപ്പോള്തന്റെ കുടെ കിടന്നവരാരും തന്നെ വിവാഹം കഴിക്കാന്ആവശ്യപ്പെട്ടില്ല എന്ന കൂടി പറയുന്നതിലൂടെ അതിഥിയായി കടന്നുവന്നു അപഹരിക്കുന്നവന്റെ ഉള്ളിലിരുപ്പ് വ്യക്തമാവുന്നു. ടൂറിസം നമ്മെ രക്ഷിക്കും എന്ന വിശ്വാസത്തിന്റെയും മറുപുറമാണ് കഥ.

ഇന്ന് വിവാഹിതരാവുന്നു എന്ന തരത്തില്പത്രങ്ങളില്വരുന്ന ഫോട്ടോകള്ശേഖരിക്കുന്ന ഒരു കുട്ടിയാണ് ഷീന അവളുടെ കൂട്ടുകാരനായ അഭിലാഷിനോടൊപ്പം അത്തരം ഒരു ഫോട്ടോ എടുക്കണം എന്ന് അവള്ആഗ്രഹിക്കുന്നു. ഫോട്ടോ എടുക്കാന്പണം വേണം എന്ന് അവള്ക്കറിയിയില്ലായിരുന്നു. അഭിലാഷിന് കുറച്ച് കാര്യങ്ങള്കൂടി അറിയാം. പക്ഷേ പണം അവന്റെ കൈയ്യിലും ഇല്ല. അവസാനം അവളുടെ പിഗ്ഗി ബാഗില്നിന്ന് ഈര്ക്കില്ഇട്ട് എടുത്ത മൂന്നര രൂപയുമായി ഫോട്ടോ എടുക്കുന്ന സ്ഥലം തേടിയെത്തുന്നു. കുട്ടികളുടെ മുഖമുള്ള ഫോട്ടോ എടുക്കുന്ന   പേടിയൊക്കെ പോവുന്നുണ്ടെങ്കിലും ഫോട്ടോ എടുത്തു കഴിഞ്ഞ് അയാള്പന്ത്രണ്ട് രൂപ വേണമെന്ന് പറയുമ്പോള്അവര്ക്ക് കരച്ചില്വരുന്നു. ഒരു പൈസയും ഇല്ലാതെ താന്ഫോട്ടോ എടുത്തുതരാമെന്നും അതിന് മോള് താന്പറയുന്നതൊക്കെ അനുസരിക്കണമെന്നും പറയുമ്പോള്അവള്ക്ക് ഒരേ സമയം ഭയവും  ആശ്വാസവും ഉണ്ടാവുന്നു. അവളുടെ മാത്രം അനേകം ചിത്രങ്ങള്അയാള്എടുക്കുന്നു. അയാളൊരു ചീത്ത മനുഷ്യനാ എന്ന് ഷീന അഭിലാഷിനോട് പറയുമ്പോള് ഫോട്ടോകളുടെ സ്വഭാവം വ്യക്തമാവുന്നു.

പിറ്റേ ദിവസം സ്കൂളിനടുത്ത് ഫോട്ടോഗ്രാഫര്അവരെ കാത്തുനിന്നിരുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോ അവരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും മോള് എന്റെ കൂടെ സ്റ്റുഡിയോയിലേക്ക് വരണം എന്ന ആവശ്യം അവളെ പരിഭ്രമിപ്പിക്കുന്നു. കൊന്നാലും വരില്ല അവള്പ്രതിഷേധിക്കുന്നുണ്ടെങ്കിലും അത് വളരെ ദുര്ബലമായിപ്പോവുന്നു. തന്റെ നഗ്നചിത്രം സ്കൂള്മതിലില്പതിക്കും എന്ന ഭീഷണിയില്അവള്അയാളുടെ സൈക്കിളില്കയറിപ്പോവുന്നു. ഒരു ഫോട്ടോ എടുക്കാന്ആഗ്രഹവുമായി വന്ന കുട്ടികളെ നല്ല വാക്കു പറഞ്ഞ് തിരികെ വിടാനുള്ള ധാര്മികമായ കടപ്പാട് തീര്ച്ചയായും ഫോട്ടോഗ്രാഫര്ക്കുണ്ടായിരുന്നു. പക്ഷേ അത്തരം ഒരു സമീപനം ഉണ്ടാവുന്നത് മൂല്യങ്ങള്നിലനില്ക്കുന്ന ഒരു ലോകത്തു നിന്നാണ്. അങ്ങനെയൊരു സമൂഹത്തിന്റെ ഭാഗമല്ലാതെയായിരിക്കുന്നു നാം എന്നും കഥ ഓര്മ്മപ്പെടുത്തുന്നു.

 

പുതിയ ലോകക്രമം അനേകം രാജ്യങ്ങളിലെ ഭക്ഷണ രുചികളെ നമ്മുടെ ഇടയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അവയൊക്കെ പുതിയ തലമുറയെ വല്ലാതെ ആകര്ഷിക്കുകയും ചെയ്യുന്നു. ഒരു നാട്ടിന്പുറത്ത് ചൈനീസ് വിഭവങ്ങളുടെ ഒരു കട വരികയും നാട്ടുകാര്അവിടുത്തെ പുതിയ ചോറില്ആവേശഭരിതരാവുകയും  ചെയ്യുന്നു. അവിടെയുള്ള ഒരു ചുമട്ടുതൊഴിലാളി മാക്കോച്ചന്പിരടി ഉളുക്കിയതു കാരണം പണിക്ക് പോവാനാവാതെ ഇരിക്കുന്ന അയാളുടെ മുന്നിലേക്കാണ് ചൈനീസ് ചോറ് തിന്നണം എന്ന വാശിയുമായി മകള്വരുന്നത്. ചൈനീസ് ചോറ് തിന്നാതെ താന്ഇനി സ്കൂളിലേക്കില്ല  എന്ന മകളുടെ പ്രസ്താവന അയാളെ കൂടുതല്നിസ്സഹായനാക്കുന്നു. ഭര്ത്താവിന്റെ വിഷമാവസ്ഥയും മകളുടെ വാശിയും മനസ്സിലാക്കിയ അയാളുടെ ഭാര്യ കാലാകാലം മുട്ടയിടുന്ന രണ്ട് കോഴികളെ വിറ്റ പണവുമായി ചൈനീസ് ചോറ് തിന്നാന്പോവുന്നു. വീട്ടിലെ  വരുമാനവും പോഷകാഹാരത്തിന്റെ സ്രോതസ്സുമായ രണ്ട് കോഴികളെയാണ് പൊള്ളയായ ദുരഭിമാനത്തിനായി വിറ്റുതുലയ്ക്കുന്നത്. പക്ഷേ കുട്ടികളെ ആകര്ഷിക്കാനും അടിമകളാക്കാനും പറ്റിയ വഴികള്ഇത്തരം വ്യാപാര സ്ഥാപനങ്ങള്ക്കുണ്ട് എന്ന് ഓര്ക്കേണ്ടതുണ്ട്.

 

പ്ലാസ്റ്റിക്ക് എന്ന കഥയാവട്ടെ പുതിയ ലോകക്രമത്തില്ഏറ്റവും ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും സൗകര്യപ്രദമെന്ന് ലോകം മുഴുവന്വിലയിരുത്തിയ ഒന്നിനെ സംബന്ധിച്ചാണ്. പ്ലാസ്റ്റിക്ക് പൂക്കള്വന്നതോടെ ജീവിതം വഴിമുട്ടിയ ഒരു പൂക്കച്ചവടക്കാരന്റെ ജീവിതദൈന്യങ്ങളിലൂടെ നീങ്ങുന്ന കഥ പ്ലാസ്റ്റിക്ക് വസ്തുക്കള്എപ്രകാരമാണ് ദൈനംദിന ജീവിതത്തെ കീഴുമേല്മറിക്കുന്നതെന്നും കാണിച്ചുതരുന്നു. മനയ്ക്കലേക്ക് പ്ലാസ്റ്റിക്കില്ഒരു ആനയെ ഉണ്ടാക്കിക്കൊടുക്കുന്നതോടെ പ്ലാസ്റ്റിക്കുകാരന്നാട്ടിലെ ഏറ്റവും ബഹുമാനിതനാവുന്നു. പട്ടി,പൂച്ച, തത്ത ഇങ്ങനെ അനേകം ജീവികളെ അയാള്നാട്ടുകാര്ക്ക് സമ്മാനിക്കുന്നു 'കഥാവസാനം പൂക്കച്ചവടക്കാരന്  ഇട്ടുണ്ണി നായര്പ്ലാസ്റ്റിക്ക് കൊണ്ട് ഒരു ഇട്ടുണ്ണി നായരെ ഉണ്ടാക്കി തരാമോ എന്ന് ചോദിക്കുന്നത് വിശപ്പും സങ്കടവും ഒന്നും അറിയില്ലല്ലോ എന്ന ചിന്തയാലാണ് 

ലോകം പുത്തന്നീതികളിലൂടെ എങ്ങനെയാണ് വളരുന്നത് എന്നാണ് എം. മുകുന്ദന് കഥകളിലൂടെ അവതരിപ്പിക്കുന്നത്. നാണു നായരും പ്രേമയും ഷീനയും മാക്കോച്ചനും ഇട്ടുണ്ണി നായരും അനുഭവിക്കുന്ന നിസ്സഹായതയിലൂടെ വളര്ച്ചയ്ക്കൊപ്പം മൂന്നാം ലോകരാജ്യക്കാരുടെ ദൈന്യതയും വ്യക്തമാക്കുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: