കേരളത്തിൻറെ ഊർജ ആസൂത്രണം
സമഗ്രമായി മാറണം
കേരളം വലിയ ഊർജപ്രതിസന്ധിയിലാണ് . ഇപ്പോൾ വലിയൊരു ഊർജ വെല്ലുവിളിയെയാണ് നേരിടുന്നത്.വരാനിരിക്കുന്ന ഈ വലിയ "ഇരുട്ടടി" മറികടക്കാൻ സംസ്ഥാനം അടിയന്തരമായി
ചില മാറ്റങ്ങൾ നടപ്പിലാക്കേണ്ടിയിരിക്കുന്നു. കേരളം . പുനരുപയോഗ ഊർജത്തിലേക്ക് മാറുക (Renewable Energy)സൗരോർജം (Solar Energy): വീടുകളുടെയും ഓഫീസുകളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതികൾ കൂടുതൽ വ്യാപകമാക്കണം .കാറ്റാടിപ്പാടങ്ങൾ (Wind Energy): പാലക്കാട് ലൈൻ, രാമക്കൽമേട് തുടങ്ങിയ കാറ്റുള്ള പ്രദേശങ്ങളിൽ കൂടുതൽ വിൻഡ് മില്ലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുക്കണം .പരിസ്ഥിതിക്ക് ആഘാതം കുറഞ്ഞ ചെറുകിട ജലവൈദ്യുത പദ്ധതികൾ (Small Hydro Projects) സമയബന്ധിതമായി പൂർത്തിയാക്കുക.നിലവിലുള്ളവയുടെ നവീകരണം: പഴയ ഡാമുകളിലെയും പവർ ഹൗസുകളിലെയും ജനറേറ്ററുകൾ ആധുനികവൽക്കരിച്ച് ഉൽപ്പാദനക്ഷമത കൂട്ടുക.. സ്മാർട്ട് ഗ്രിഡും ഊർജ സംരക്ഷണവുംസ്മാർട്ട് മീറ്ററുകൾ: വൈദ്യുതി പാഴാകുന്നത് തടയാൻ സ്മാർട്ട് മീറ്ററുകൾ വ്യാപകമാക്കുക.എനർജി ഓഡിറ്റിംഗ്: വ്യവസായ സ്ഥാപനങ്ങളിലും വലിയ കെട്ടിടങ്ങളിലും നിർബന്ധിത എനർജി ഓഡിറ്റിംഗ് നടത്തി വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക.സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വരുത്താത്ത രീതിയിൽ ദീർഘകാലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യുക.കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ, വരുംതലമുറയ്ക്കായി ഒരു "ഗ്രീൻ എനർജി കോറിഡോർ" വികസിപ്പിച്ചെടുക്കുക എന്നതാണ് ഇതിനുള്ള ശാശ്വത പരിഹാരം
ദേശീയതലത്തിലുണ്ടാകുന്ന കൽക്കരി ക്ഷാമവും വിലവർധനയും കേരളത്തിന് ഇരട്ടി ആഘാതമാകും. സ്വന്തമായി കൽക്കരി ഖനികളോ വലിയ താപവൈദ്യുതനിലയങ്ങളോ കേരളത്തിലില്ല. ആഭ്യന്തര ആവശ്യത്തിനുള്ള വൈദ്യുതിയുടെ സിംഹഭാഗവും കേന്ദ്ര പൂളിൽനിന്നുള്ള വിഹിതത്തെയും പുറത്തുനിന്നുള്ള കരാറുകളെയും ആശ്രയിച്ചാണ് കണ്ടെത്തുന്നത്. രാജ്യത്തെ താപനിലയങ്ങളുടെ പ്രവർത്തനം തടസപ്പെടുമ്പോൾ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നത് കെഎസ്ഇബിക്ക് വൻ സാമ്പത്തിക ബാധ്യതയാകും. മൺസൂൺ മഴയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിലെ ഉത്പാദനം കുറയുമ്പോഴും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. എല്ലാ പ്രതിസന്ധിയും ആത്യന്തികമായി ഉപയോക്താവിലേക്കാണല്ലോ ഇടിച്ചിറങ്ങുക.
കേരളത്തിൽ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 99.92 ദശലക്ഷം യൂണിറ്റ് ഉപയോഗത്തിനുശേഷം ശനിയാഴ്ചയാണ് ഉപയോഗത്തില്‍ കുറവുണ്ടായത്. അതേസമയം, ഉപയോഗം കുറഞ്ഞിട്ടും പ്രതീക്ഷിച്ചതുപോലെ വൈദ്യുതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച പീക് സമയത്ത് ഒന്നിലേറെ തവണ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിയും വന്നു. ഞായറാഴ്ചയും പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി കിട്ടിയില്ലെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിൽ സെപ്റ്റംബറിലെ ആവശ്യകതയേക്കാള്‍ 1,200 മെഗാവാട്ട് വരെ വര്‍ധനയാണ് സംസ്ഥാനത്തുള്ളത്.
സെപ്റ്റംബര്‍ 19ലെ കണക്കുപ്രകാരം 190 നിലയങ്ങളിലായി 15.3 മെട്രിക് ടണ്‍ കല്‍ക്കരിയാണുള്ളത്. അന്നേ ദിവസത്തെ കല്‍ക്കരി ഉപയോഗം 2.70 ദശലക്ഷം ടണിനും താഴെയായിരുന്നു. ഈ ഉപയോഗനിരക്കില് നിലയങ്ങള്‍ 85 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍പോലും കല്‍ക്കരി ശേഖരം പല നിലയങ്ങളിലും 26ന് മുമ്പുതന്നെ തീരും. എഴുപതിലധികം നിലയങ്ങളിലെ ശേഖരം അപകടകരമാംവിധത്തില്‍ കുറഞ്ഞ അളവിലാണ്. റെയില്‍വേ വഴി കല്‍ക്കരി എത്തിക്കുന്ന 128 താപനിലയങ്ങളില്‍ 60 എണ്ണത്തിലും സംഭരണം ഗുരുതരമായ പ്രതിസന്ധിയിലാണ്.നമ്മുടെ വിതരണശൃംഖലയിലെ ആസൂത്രണമില്ലായ്മയും സംഭരണത്തിലെ പാളിച്ചകൾക്ക് വലിയ കാരണമാണ്. കൽക്കരി ഖനികളിൽ ആവശ്യത്തിന് ശേഖരമുണ്ടായിട്ടും അവ യഥാസമയം നിലയങ്ങളിൽ എത്തിക്കാൻ സാധിക്കുന്നില്ല. റെയിൽവേ റേക്കുകളുടെ കുറവും മഴക്കാലത്ത് കിഴക്കൻ മേഖലയിലുണ്ടാകുന്ന ഗതാഗത തടസങ്ങളും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടി.
ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനത്തോളം ഇപ്പോഴും താപവൈദ്യുതനിലയങ്ങളെ ആശ്രയിച്ചാണ്. പുനരുപയോഗ ഊർജമേഖലയിൽ രാജ്യം മുന്നേറ്റമുണ്ടാക്കിയെങ്കിലും പീക് സമയങ്ങളിൽ തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ കൽക്കരിയെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതിനാൽ, താത്കാലികമായി റോഡ് മാർഗം കൽക്കരി കൊണ്ടുപോകാൻ അനുമതി നൽകിയതുകൊണ്ടോ, അടിയന്തര ഇറക്കുമതി നടത്തിയതുകൊണ്ടോ ഈ വിഷയം പൂർണമായി പരിഹരിക്കപ്പെടില്ല.ചരക്കുതീവണ്ടികൾക്കായി കൂടുതൽ കോറിഡോറുകൾ നിർമിക്കുകയും റെയിൽ-കടൽ മാർഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. കൽക്കരി ഖനികളുടെ തൊട്ടടുത്തുതന്നെ നിലയങ്ങൾ നിർമിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീർഘദൂര ട്രാൻസ്മിഷൻ ലൈനുകൾ വഴി വിതരണം ചെയ്യുന്ന പിറ്റ്ഹെഡ് രീതിയെക്കുറിച്ചും വിദഗ്ധർ പറയുന്നുണ്ട്.
പുനരുപയോഗിക്കാവുന്ന ഊർജം വൻതോതിൽ സംഭരിക്കാൻ സാധിക്കുന്ന വലിയ ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ പദ്ധതികൾ എന്നിവയുടെ സാധ്യതകളും പരിശോധിക്കാവുന്നതാണ്. ഊർജവിതരണ ശൃംഖലയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള സമഗ്രമായ നയരൂപീകരണവും ശക്തമായ ഇച്ഛാശക്തിയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് ഇപ്പോൾ ഉണ്ടാകേണ്ടത്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment