ഡൽഹിയിൽ ഹോസ്റ്റൽ
കെട്ടിടം തകർന്നത് എന്തുകൊണ്ട് ?
ഡല്‍ഹി
സത്യ നികേതനിൽ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വൻ അപകടം. വിദ്യാർഥികൾ അടക്കം
അഞ്ചു പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇനിയും കുടുങ്ങിക്കിടക്കുന്നവരുടെ
എണ്ണത്തിൽ അവ്യക്തത തുടരുന്നു. മലയാളി വിദ്യാര്‍ഥികള്‍ അപകടത്തിൽപ്പെട്ടില്ല എന്നാണ്
പ്രാഥമിക വിവരം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. കേസെടുത്ത പൊലീസ് കെട്ടിട
ഉടമയ്ക്കായി അന്വേഷണം തുടങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെ പ്രതീക്ഷിക്കാതെയാണ് ഭൂകമ്പം എന്ന്
തോന്നിപ്പിക്കും പോലെ അഞ്ചുനില കെട്ടിടം നിലംപൊത്തിയത്. 40 വർഷത്തിലേറെ പഴക്കമുള്ള
കെട്ടിടത്തിലെ അനധികൃത നിർമാണമാണ് അപകടത്തിന് കാരണം. കനത്ത മഴ പെയ്യുമ്പോഴും ബേസ്മെന്റിൽ
പണി നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഡല്‍ഹി സര്‍വകലാശാല സൗത്ത് ക്യാംപസിലെ ആണ്‍കുട്ടികള്‍
താമസിക്കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന പിജിയാണ് തകര്‍ന്നത്. അപകടസമയത്ത് വിദ്യാർത്ഥികളും
തൊഴിലാളികളും അടക്കം അൻപതോളം പേർ ഉണ്ടായിരുന്നതായാണ് സൂചന. എന്‍ഡിആര്‍എഫിന്റെ രണ്ട്
സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും
കേടുപാട് സംഭവിച്ചു. ആനന്ദ് ബന്‍സല്‍ എന്നയാളുടെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം. ഇയാള്‍ക്കെതിരെ
പൊലീസ് കേസെടുത്തു. അഴിമതിയാണ് ഇതിനെല്ലാം
കാരണം എന്നാണ് അറിയുന്നത് .ഉദ്യോഗസ്ഥരറിയാതെ ഒന്നും നടക്കില്ല. വിദ്യാർഥികളെ
കൊന്നത് ആ കെട്ടിടമല്ല, അഴിമതിയിലും കെടുകാര്യസ്ഥതയിലും
മുങ്ങിയ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളാണ്.
ദുരന്തങ്ങൾക്കു ക്ഷണക്കത്തയച്ചു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു
കെട്ടിടങ്ങൾ ഇനിയുമുണ്ട് കേരളത്തിലുൾപ്പെടെ. ലോക്സഭ-നിയമസഭ-പഞ്ചായത്ത്
മന്ദിരങ്ങളും മന്ത്രിമന്ദിരങ്ങളുമാണെങ്കിൽ അടിക്കടി
അറ്റകുറ്റപ്പണിയും മോടികൂട്ടലും നടക്കും.
പുറത്ത്
മനുഷ്യർ തീപ്പെട്ടിക്കൂടുകൾ പോലുള്ള അനധികൃത നിർമിതികളിൽ
അട്ടിയിടപ്പെട്ടിരിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ വിചാരിച്ചാൽ
24 മണിക്കൂറിനകം കണ്ടെത്തി നടപടിയെടുക്കാവുന്നതേയുള്ളൂ.
സർക്കാരിന്റെ ഒരു ഉത്തരവ് മതി. പക്ഷേ, ജനങ്ങളോടു പ്രതിബദ്ധതയും
ഇച്ഛാശക്തിയും വേണം.
ഞായറാഴ്ച
ഉച്ചയ്ക്കാണ് ആര്‍കെ പുരത്ത് ഡല്‍ഹി സര്‍വകലാശാലയുടെ
സൗത്ത് കാമ്പസ് പരിസരത്ത് ആൺകുട്ടികൾക്കായുള്ള സ്വകാര്യ
ഹോസ്റ്റൽ കെട്ടിടം നിലംപതിച്ചത്. ഏഴു മൃതദേഹങ്ങൾ പുറത്തെടുത്തു.
11 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് കെട്ടിടത്തിൽ
40 പേർ ഉണ്ടായിരുന്നെന്നാണ് നിഗമനം. രക്ഷാപ്രവർത്തനങ്ങൾ
തുടരുകയാണ്.
ഒരു
നില പണിയാൻ മാത്രം അനുമതിയുള്ളിടത്തായിരുന്നു അഞ്ചുനിലക്കെട്ടിടം
പണിതുയർത്തിയത്; സർക്കാരിന്റെ കൺമുന്നിൽ. അനധികൃതമായി
നിർമാണം നടത്തിയതും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതും
ചൂണ്ടിക്കാട്ടി ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതിനൊക്കെ
കണ്ണടച്ചുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരേ കേസില്ല. ഇനിയും കെട്ടിടങ്ങൾ
വീഴും. ഇടുങ്ങിയ വഴികളിലേക്ക് അഗ്നിരക്ഷാസേന വാഹനങ്ങൾക്കോ
മണ്ണുമാന്തി യന്ത്രങ്ങൾക്കോ പോലും എത്താൻ ഏറെ പണിപ്പെടണം.
ബേസ്മെന്റിൽ
വെള്ളം കെട്ടിനിന്ന് അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചതും
കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് അപകടകാരണം. കെട്ടിടത്തിൽ
മതിയായ സൗകര്യങ്ങളോ സുരക്ഷയോ ഉണ്ടായിരുന്നില്ലെന്നും
ചുമരുകളിൽ വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും മുമ്പ്
ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികൾ ആരോപിച്ചു.
സുരക്ഷാ
മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പൂട്ടിച്ച കെട്ടിടമാണ്
അനുമതിയില്ലാതെ കഴിഞ്ഞവർഷം വീണ്ടും തുറന്നതെന്നും
റിപ്പോർട്ടുകളുണ്ട്. ഒന്നാം പ്രതി കെട്ടിടം ഉടമയാണോ അതോ
കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ശാസ്ത്രീയമായി അറിവുണ്ടായിട്ടും
അതനുസരിച്ചു പ്രവർത്തിക്കാത്ത അഴിമതിക്കാരും അലസരുമായ
ഉദ്യോഗസ്ഥരാണോ?
മുഖ്യമന്ത്രി
രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു നേരിട്ടെത്തി.
നല്ലത്; പക്ഷേ ഈ ദുരന്തത്തിന് ഉത്തരവാദികളായ മുനിസിപ്പൽ
അധികൃതർക്കെതിരേ സസ്പെൻഷനപ്പുറം നടപടിയെടുക്കുമോ
എന്നതാണ് ചോദ്യം. കൈക്കൂലിക്കാരെ അഴിയെണ്ണിക്കുമോ? മരണക്കെട്ടിടങ്ങളിൽനിന്ന്
ആളുകളെ ഒഴിപ്പിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി
അനുശോചനം രേഖപ്പെടുത്തി.
പക്ഷേ,
കെട്ടിടങ്ങൾ വീണും പുത്തൻ നിർമിതികൾ നിലംപൊത്തിയും
ദേശീയപാതകൾ പിളർന്നും ആളുകൾ കൊല്ലപ്പെടുന്നത് ഈ
രാജ്യത്ത് വാർത്തയല്ലാതായെന്ന് അദ്ദേഹം തിരിച്ചറിയണം.
സർവകലാശാലകളിൽ കൃത്യമായ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലാണ്
സ്വകാര്യ ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്കു താമസിക്കേണ്ടിവന്നതെന്നും,
ഓരോ വിദ്യാര്‍ഥിയുടെയും ജീവന് വിലപ്പെട്ടതാണെന്നും സുരക്ഷ
ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും ലോക്സഭാ പ്രതിപക്ഷ
നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.
എത്രയോ
വർഷം ഡൽഹി വാണ കോൺഗ്രസ് ഇപ്പോഴാണോ ഇതൊക്കെ തിരിച്ചറിഞ്ഞത്? മുനിസിപ്പൽ
കോർപറേഷന്റെ അഴിമതിയും അനധികൃത നിർമാണങ്ങളുമാണ്
ഇടയ്ക്കിടെയുള്ള കെട്ടിട തകർച്ചകൾക്കു കാരണമെന്ന്
ആം ആദ്മി പാർട്ടി ആരോപിച്ചു. ഇന്നലെവരെ ഡൽഹി ഭരിച്ചുകൊണ്ടിരുന്നവരാണ്
പൊള്ളത്തരങ്ങൾ പറയുന്നത്!
ചേരി
തിരിഞ്ഞുള്ള രാഷ്ട്രീയ തർക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ
പൊടിയിടാനാണ്. ഭരിക്കുന്പോൾ ന്യായം, പ്രതിപക്ഷത്താകുന്പോൾ
വിചാരണ. ഈ നാടകം അറിയാവുന്ന ഉദ്യോഗസ്ഥർ അഴിമതിയിൽ
അഭിരമിക്കുന്നു. ഒരു സംസ്ഥാനത്തും മാറ്റമില്ല. കാലഹരണപ്പെട്ട
കെട്ടിടങ്ങൾ തകർന്നുവീണും, അപകടസാധ്യതയുണ്ടെന്ന്
ഉറപ്പായിട്ടും നന്നാക്കാത്ത നിർമിതികളിൽ തട്ടിയും, വഴിയിലെ
മരണക്കുഴികളിൽ വീണും കേരളത്തിലും എത്രയോ മനുഷ്യർ
മരിച്ചു. ആരുമില്ല ഉത്തരവാദി.
ഒരു
പഞ്ചായത്തംഗം വിചാരിച്ചാൽപോലും ഒഴിവാക്കാവുന്ന മരണക്കെണികൾ
ഇനിയുമുണ്ട്. അതിലെ താമസക്കാരുടെ വിധി സർക്കാരിന്റെ കൈയിലാണ്.
പക്ഷേ, അനുശോചനത്തിൽ ഒതുങ്ങിപ്പോയ രാഷ്ട്രീയം രാജ്യത്തെ
പരാജയപ്പെടുത്തുന്നു.പഴക്കം ചെന്നതും ചട്ടലംഘനങ്ങളുള്ളതുമായ കെട്ടിടത്തിൽ
നടത്തിയ ബേസ്മെന്റ് നിർമാണം, അധിക ഭാരം, പ്രധാന മതിൽ നീക്കം ചെയ്യൽ തുടങ്ങിയ ഇടപെടലുകൾ
ഘടനയെ ദുർബലപ്പെടുത്തിയതാണ് തകർച്ചയ്ക്ക് പ്രധാനമായി സംശയിക്കപ്പെടുന്നത്. അന്തിമ ഉത്തരവാദിത്തം
അന്വേഷണത്തിലൂടെയാണ് പൂർണ്ണമായി സ്ഥിരീകരിക്കേണ്ടത്.
പ്രൊഫ്.
ജോൺ കുരാക്കാർ
No comments:
Post a Comment