Pages

Sunday, September 20, 2026

മലങ്കരസഭാധ്യക്ഷൻ ഇനി തൂഫാൻ വാരിയർ, പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി

 

മലങ്കരസഭാധ്യക്ഷൻ ഇനി തൂഫാൻ വാരിയർ, പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി

കോട്ടയം : മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇനി സംസ്ഥാന സർക്കാരിന്റെ തൂഫാൻ വാരിയർ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം  കോട്ടയത്ത് സംഘടിപ്പിച്ച കാതോലിക്കേറ്റ്  സ്ഥാപനവാർഷികവും, മലങ്കര നസ്രാണി യുവജനസംഗമവും ഉദ്ഘാടനം ചെയ്ത ശേഷം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്. തൂഫാൻ വാരിയർ ബാഡ്ജ് രമേശ് ചെന്നിത്തല സഭാധ്യക്ഷനെ അണിയിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് പുറമേ യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ്, കോട്ടയം ഭദ്രാസനാധിപൻ  അഭി ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് എന്നീ മെത്രാപ്പോലീത്താമാരെയും തൂഫാൻ വാരിയേഴ്സായി ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു.

No comments: