Pages

Monday, September 7, 2026

നിറക്കൂട്ടുകളില്ലാത്ത മമ്മൂട്ടി

നിറക്കൂട്ടുകളില്ലാത്ത മമ്മൂട്ടി

 

പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ദിവസത്തെ ശേഷിക്കുന്ന പിറന്നാൾ ആശംസ ഒരുപക്ഷേ എന്റെ വകയാകാം. നിങ്ങളെല്ലാം മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ മുഹൂർത്തങ്ങളിൽ വിസ്മയിക്കുമ്പോൾ എന്നെ സംബന്ധിച്ച് മമ്മൂട്ടി ഒരുപാട് കുഞ്ഞുങ്ങളുടെ പ്രതീക്ഷയാണ്, പ്രത്യാശയാണ്. പ്രിയ പ്രതിഭ എന്ന കറി പൗഡറിനെ ഇന്ന് താങ്ങി നിർത്തുന്നത് മമ്മൂട്ടി എന്ന മഹാനടന്റെ മഹാമനസ്കതയാണ്. പ്രതിഫലം വേണ്ടെന്ന് വെച്ച് ഒരു സംരംഭത്തെ കൈപിടിച്ച് ഉയർത്തിയ ദൈവദൂതനാണ് മമ്മൂട്ടി. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയായ് മമ്മൂട്ടി നിലകൊള്ളട്ടെ..

സ്നേഹത്തിന്റെ നീർച്ചാൽ മലയാളിയുടെ ഹൃദയങ്ങളെ നിർമ്മലമാക്കട്ടെ...

പിറന്നാൾ ആശംസകൾ സ്നേഹിതാ.

Baselios Marthoma Mathews III




 

No comments: