Pages

Wednesday, September 2, 2026

അമേരിക്കയിലെ കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം;അനില കുറ്റമേറ്റെന്ന് സൂചന, കാരണം സ്ഥിരീകരിക്കാതെ പൊലീസ്



 

കലിഫോർണിയയിൽ കൊല്ലപ്പെട്ട രണ്ടു മലയാളി യുവതികളുടെയും പോസ്റ്റ്മോർട്ടം നാളെ  പൂർത്തിയാകും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരുടെ പോസ്റ്റ്മോർട്ടം നടപടികളാണു പുരോഗമിക്കുന്നത്. എംബാം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വീണ്ടും രണ്ടു ദിവസം വേണ്ടിവരും. കോൺസുലേറ്റുമായി ബന്ധപ്പെട്ട ആശയവിനിമയം നടക്കുന്നുണ്ടെന്നും നടപടികൾ അതിവേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മന്ത്രി .ജെ.ജനീഷ് ഞ്ജനയുടെ വീടു സന്ദർശിച്ചു നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ഉറപ്പു നൽകി.

അഞ്ജനയും ആൻമേരിയും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില (32) കുറ്റമേറ്റതായി വിവരമുണ്ടെങ്കിലും മിൽപീറ്റസ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകങ്ങളുടെ കാരണം സംബന്ധിച്ച അവ്യക്തതയും തുടരുകയാണ്. ഫൊറൻസിക് പരിശോധന പൂർത്തിയാകുന്നതു വരെ ഔദ്യോഗിക സ്ഥിരീകരണത്തിനു സാധ്യത വിരളം. ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം വിട്ടുകിട്ടാനും നാട്ടിലെത്തിക്കാനും താമസം പതിവാണെങ്കിലും ജനപ്രതിനിധികളടക്കം സജീവമായി ഇടപെടുന്ന സാഹചര്യത്തിൽ അതിവേഗം നടപടിയുണ്ടാകുമെന്നാണു സൂചന.

രണ്ടു ദിവസം മുമ്പുനടന്ന ഓണാഘോഷത്തിൽ ഉറ്റസുഹൃത്തുക്കളായ അനിലയും ആൻ മേരിയും അഞ്ജനയും ഒരുമിച്ചായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം. എന്നാൽ അതിനുശേഷം നടന്നത് ഞെട്ടിക്കുന്ന ദുരന്തം. കാലിഫോർണിയയിൽ രണ്ടു മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു.

സംഭവത്തിൽ അറസ്റ്രിലായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മിൽപീറ്റസ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റെ ജോലി നഷ്ടമാവുകയും സുഹൃത്തുക്കളുടെ ജോലി സ്ഥിരപ്പെടുകയും ചെയ്തതിൽ അനില ആഴ്ചകളായി നിരാശയിലായിരുന്നു. ഇതാകാം കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ സംശയം. കൊല്ലപ്പെട്ട രണ്ടുപേരും അദ്ധ്യാപികമാരും അനില പ്രമുഖ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായിരുന്നു.

അമേരിക്കയിൽ വച്ചാണ് മൂവരും പരിചയപ്പെട്ടത്. മൂന്നു കുടുംബങ്ങളും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. അനിലയും അഞ്ജനയും ഒരേ ഫ്ളാറ്റ് സമുച്ചയത്തിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് ആൻമേരി മാത്യു കുടുംബമായി താമസിച്ചിരുന്നത്.അമേരിക്കൻ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ആൻമേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി വാഹനമിടിച്ചാണ് കൊലപ്പെടുത്തിയത്.ഞെട്ടൽ മാറാതെ വിജേഷ്ഭാര്യ അഞ്ജന കാറിടിച്ച് മരിച്ചുകിടക്കുന്ന കാഴ്ച നേരിൽക്കണ്ട വിജേഷ് ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. സോഫ്റ്റ്വെയർ എൻജിനിയറായ വിജേഷ് ഫ്ളാറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അഞ്ജന കൊല്ലപ്പെട്ടത്. വിജേഷ് അസ്വസ്ഥനാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അഞ്ജനയുടെ മാതാപിതാക്കളുമായി അനില പലപ്പോഴും വീഡിയോ കോളിൽ സംസാരിക്കാറുണ്ടായിരുന്നു. സ്നേഹത്തോടെയാണ് അനില പെരുമാറിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ജനയുടെ മകൾ ആറു വയസുകാരി വാമിക അഞ്ജനയുടെ സുഹൃത്തുക്കൾക്കൊപ്പമാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അനിലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ കാർ നിർത്താതെ പോകുക ആയിരുന്നു. സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു.

ജേക്കബ് ഉടൻ തന്നെ ഫ്ലാറ്റിൽ എത്തി. റൂം തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ ആനിനെ കണ്ടെത്തിയത്. മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: