TEARFUL TRIBUTES PAID TO SRI P.H KURIAN FORMER CHIEF SECRETRY
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന പി.എച്ച്.കുര്യൻ (67) അന്തരിച്ചു. SHRI എച്ച് കുര്യന് ആദരമർപ്പിച്ച് കേരളം.. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 2026 AUGUST 26,ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതികശരീരം ഇന്ന് രാവിലെ 8ന് മുട്ടടയിലെ വീട്ടിലെത്തിക്കും. തുടർന്ന് 12 വരെ പൊതുദർശനം. ഉച്ചയോടെ സൗത്ത് പാമ്പാടിയിലെ പുല്ലൂക്കോട്ടയിൽ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ 11ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.1959 ജനുവരി 20ന് കോട്ടയത്തെ കർഷക കുടുംബത്തിലായിരുന്നു ജനനം. കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഗവേഷണം നടത്തുന്നതിനിടെയാണ് സിവിൽ സർവീസ് ലഭിച്ചത്. കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഗവേഷണം നടത്തുന്നതിനിടെയാണ് സിവിൽ സർവീസ് ലഭിച്ചത്., പാലാ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. റവന്യു, വ്യവസായം, മരാമത്ത്, തുറമുഖം, ഐ.ടി തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറി ചുമതല വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി, റവന്യു വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ലേബർ കമ്മിഷണർ തുടങ്ങിയ പദവികളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ഐ.ടി രംഗത്തിന്റെ വികസനത്തിനും ആദ്യത്തെ സ്റ്റാർട്ടപ്പ് നയം രൂപീകരിക്കുന്നതിനും നേതൃത്വം നൽകി.പി.എച്ച് കുര്യൻ നിസ്വാർത്ഥ സേവനത്തിന്റെ ഉടമ : പരിശുദ്ധ കാതോലിക്കാ ബാവാ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പറഞ്ഞു.നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ചകൾ നടത്താൻ സാധിച്ചിട്ടുണ്ട്. കൃത്യനിഷ്ഠയോടും കാര്യഗൗരവത്തോടും തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും സഭാധ്യക്ഷൻ അനുസ്മരിച്ചു. സൗത്ത് പാമ്പാടിയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ച പരിശുദ്ധ കാതോലിക്കാ ബാവാ ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു.
അനേകം സാമൂഹ്യ സാംസ്ക്കാരിക
നേതാക്കൾ അത്യോപചാരമർപ്പിച്ചു.
പ്രൊഫ . ജോൺ കുരാക്കാർ

No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar