മലയാളം ലിപിയിലുള്ള ബൈബിൾ മംഗ്ലീഷ് (Manglish) ലിപിയിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി പ്രകാശനം ചെയ്ന്നു
ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ നടന്ന മർഥ് മറിയം വനിതാസമാജം ഡൽഹി ഭദ്രാസന വാർഷിക സമ്മേളനത്തിൽ, ദ്വാരക സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മർഥ് മറിയം വനിതാസമാജത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി ശ്രീമതി മറിയാമ്മ എബ്രഹാം മലയാളം ലിപിയിലുള്ള ബൈബിൾ മംഗ്ലീഷ് (Manglish) ലിപിയിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി പ്രകാശനം ചെയ്ന്നു
സമ്മേളനത്തിൽ തിരുമേനി ശ്രീമതി മറിയാമ്മ എബ്രഹാമിനെ പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.
ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി, ജനറൽ സെക്രട്ടറി ജെസ്സി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ആശാ മറിയം റോയ്, ട്രഷറർ ബീന ബിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

No comments:
Post a Comment