ജനങ്ങളോട് മുഖം തിരിക്കരുത് ,ജനങ്ങളെ ഭയപ്പെടരുത്
ജനങ്ങളോട് മുഖം തിരിക്കരുത് എന്നത് അഹങ്കാരം ഒഴിവാക്കാനും വിനയത്തോടെ പെരുമാറാനുമുള്ള ഒരു പ്രധാന സന്ദേശമാണ്. ലുഖ്മാൻ അ^{*}ൽ ഹകീം തന്റെ മകന് നൽകിയ ഉപദേശങ്ങളില്‍ [ഖുർആൻ അധ്യായം 31, വരി 18] പരാമർശിച്ചിട്ടുള്ള വിഖ്യാതമായ വചനമാണിത്.വിനയവും മനുഷ്യത്വവുംഅഹങ്കാരത്തോടെ ആളുകളെ അവഗണിക്കുന്നത് തെറ്റാണ്. എല്ലാവരോടും സ്നേഹത്തിലും നീതിയോടെയും പെരുമാറണം.അഹങ്കാരം ഒഴിവാക്കുകസ്നേഹവും കാരുണ്യവും കാണിക്കുകവിനയം ശീലമാക്കുക.
പരിചിതനായ/അപരിചിതനായ ഒരാൾ അപ്പുറത്ത് നിൽക്കുമ്പോൾ വാതിൽ ഉറക്കെയടക്കുന്നതിനെ കുറിച്ച്, അതിൻ്റെ ശബ്ദം അപരനിൽ ഉണ്ടാക്കിയേക്കാവുന്ന പല മാനങ്ങളുള്ള വിചാരങ്ങളെ കുറിച്ച് ഒരാള് ഫേസ്ബുക്കിൽ എഴുതിയ എഴുത്ത് കണ്ടിരുന്നു ഒരിക്കൽ. ആരും കാണാതെ പോകരുതെന്ന് സ്നേഹ ബുദ്ധിയോടെ നിരവധിയാളുകൾ പങ്കിട്ടതായിരുന്നു അത്. ആയുസ്സിൻ്റെ ആ ഘട്ടത്തിൽ സെയിൽസ് മാൻ ആയിരുന്ന ഒരാളുടേതായിരുന്നു ഏറെ ഭംഗിയുള്ള ആ കുറിപ്പ്. ഇന്ത്യൻ ജനാധിപത്യം എക്കാലത്തും എതിർ സ്വരങ്ങൾക്ക് നേരെ വാതിലുകൾ തുറന്നു വച്ചിട്ടുണ്ട് , വിയോജിപ്പിന്റെ നിശബ്ദമാക്കാനോ അവഗണിക്കണോ ശ്രമിക്കുമ്പോൾ ജനാധിപത്യ സങ്കപ്പത്തിൽ നിഴൽ വീഴുന്നു ,അതി നിർണ്ണായക ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല .പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സബ് സഭയിൽ എത്താതിനെ തുടർന്ന് പ്രതിപക്ഷം നിരന്തരം ബഹളം സൃഷ്ടിക്കുന്നു .. പാർലമെന്റിൽ പോലും അധികാര രാഷ്ട്രീയം നോക്കുകുത്തിയാകുമ്പോൾ നാം കാത്തുസൂക്ഷിക്കുന്ന ജനാധിപത്യത്തിനാണ് വിള്ളൽ വീഴുന്നത് .സർക്കാർ എന്തിനാണ് ചോദ്യങ്ങളെ ഭയപ്പെടുന്നത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment