മുളന്തുരുത്തി രണ്ടാം മുളന്തുരുത്തി സുന്നഹദോസ്
"സുറിയാനി സഭയുമായുള്ള ബന്ധം ആരംഭിക്കുന്നതിനും ഏറെ കാലങ്ങൾക്കും മുൻപ്, AD 1125 ൽ, ക്രിസ്തുശിഷ്യനായ മാർത്തോമായുടെ നാമധേയത്തിൽ മുളന്തുരുത്തിയിലെ മാർത്തോമൻ നസ്രാണികൾ സ്ഥാപിച്ച ഈ ദൈവാലയം മാർത്തോമായുടെ പിൻഗാമിയാൽ തന്നെ ഭരിക്കപ്പെടേണ്ടതാണ്."
മുളന്തുരുത്തി ഇടവകയുടെ സത്യവും ചരിത്രവും മേൽപ്പറഞ്ഞ നിർവചനത്തിൽ അടിസ്ഥാനപ്പെട്ടതാണ്.ആരാലും തിരുത്താനാകാത്തത്...ഒരു കാലത്തും തമസ്കരിക്കപ്പെടാനാകാത്തത്...!!
മുളന്തുരുത്തിയിലെ മാർത്തോമൻ നസ്രാണികൾ മലങ്കര സഭയുടെ ആഢ്യത്വം കൺകുളിർക്കെ കണ്ട കാഴ്ച്ച.മലങ്കരയുടെ മോറാനും, വന്ദ്യ പിതാക്കന്മാരും, സഭയുടെ പൈതൃകഭൂമിയായ മാർത്തോമൻ ദൈവാലയത്തിന്റെ വിശുദ്ധ മദ്ബഹായിൽ.ഈ സുവർണ്ണ നിമിഷങ്ങൾ മലങ്കരയുടെ ചരിത്രത്തിൽ ഇനി ഇപ്രകാരം അറിയപ്പെടും..രണ്ടാം മുളന്തുരുത്തി സുന്നഹദോസ്
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment