വിദ്യാർത്ഥിനികൾക്കൊപ്പം ഡാമിൽ കുളിച്ച സ്ക്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.
രാജസ്ഥാനിലെ അൽവാറിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെയാണ് സസ്പെൻഡ് ചെയ്തത്. കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.പെരുമാറ്റച്ചട്ട ലംഘനമാണ് പ്രിൻസിപ്പലിന്റെ നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. താനാഗാസിയിലെ റൗബാവി പദക് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാൽചന്ദ് മീണയെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 15-ന് 200-ലധികം വിദ്യാർത്ഥികളോടൊപ്പം പ്രിൻസിപ്പാൾ സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള അണക്കെട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ട്. ഏകദേശം 11 അടി വെള്ളമുണ്ടായിരുന്ന ഡാമിൽ കുളിക്കുന്നത് നേരത്തെ നിരോധിച്ചിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.സന്ദർശനത്തിനിടെ ചില വിദ്യാർഥികൾ കരയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്
Prof, John Kurakar

No comments:
Post a Comment