Pages

Sunday, August 9, 2026

മലങ്കര ഓർത്തഡോൿസ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് പള്ളി പോലീസ് ഏറ്റെടുത്തു.നാളെ കളക്റ്ററുടെ നേതൃത്വത്തിൽ ചർച്ച.


മലങ്കര ഓർത്തഡോൿസ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് പള്ളി പോലീസ് ഏറ്റെടുത്തു.നാളെ കളക്റ്ററുടെ നേതൃത്വത്തിൽ ചർച്ച.

മലങ്കര ഓർത്തഡോൿസ്സഭയുടെ കണ്ടനാട് ഈസ്റ്റ്ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് പള്ളി പോലീസ് ഏറ്റെടുത്തു.നാളെ കളക്റ്ററുടെ നേതൃത്വത്തിൽ ചർച്ച.. കോടതി വിധിയുമായി വരുന്ന   ഓർത്തഡോൿസ്  സഭാ  വൈദീകനെ   ആക്രമിച്ച്‌  ഗുരുതരമായി  പരിക്കേൽപ്പിച്ച  സംഭവം  സർക്കാരും കോടതിയും ഗൗരവമായി കാണണംതങ്ങൾ  കൈവശം വച്ചിരിക്കുന്ന പള്ളി    സ്ഥിരമായി  മറുഭാഗത്തിനു  കൊടുക്കേണ്ടിവരുമെന്ന ചിന്ത ആയിരിക്കും ഇത്തരം 
ക്രൂരതക്ക്
  യാക്കോബായ വൈദീകനെ  പ്രേരിപ്പിച്ചത് . ജാമ്യം  കിട്ടാത്ത നടപടിയാണ്  വൈദീകൻ  ചെയ്തത് .ഗുണ്ടായിസത്തിലൂടെ വിധികൾ അട്ടിമറിക്കാം എന്ന ചിന്ത  എതിർ  വിഭാത്തിന്  എങ്ങനെ ഉണ്ടായി? .കൈയേറിയവർ  യഥാർത്ഥ അവകാശികളായി  സമൂഹം  കണക്കാക്കുന്നു .സത്യവും  യഥാർത്ഥ  അവകാശികളെയും  അറിയാവുന്നവർ  ഇപ്പോൾ വളരെ  കുറവാണ് . സത്യം അറിയാൻ പൊതുജനത്തിന്   താല്പര്യവുമില്ല,  കോടതി  വിധികൾ  നടപ്പിലാക്കാൻ  സർക്കാർ തയാറാകാത്ത  സ്ഥിതിയിൽ   കൈവശം ഇരിക്കുന്ന പള്ളിയായലും  വീടായാലും  അവർ വിട്ടുകൊടുക്കില്ല . കോടതി ഉത്തരവുകൾക്ക്  അവർ  പുല്ലുവിലയാണ്  കൽപ്പിക്കുന്നത്.
മൂവറ്റുപുഴസബ് കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ കുർബാന അർപ്പിക്കാൻ എത്തിയ ഫാദർ എബിൻ എബ്രഹാമിനെയുംകൂടെയുണ്ടായിരുന്ന വിശ്വാസികളെയുമാണ്   യാക്കോബായവിഭാഗത്തിലെ  വൈദീകനും  മറ്റും ആക്രമിച്ചത് .യാക്കോബായ  വിഭാഗത്തിലെ10 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. യാക്കോബായ വിഭാഗത്തിലെ ഒന്നാം പ്രതി ഫാദർ ലാൽമോൻതമ്പി, ഫാദർ എബിനെ തടയുകയും നെറ്റിയിൽ അടിക്കുകയും ചെയ്തതായി എഫ്ഐആറിലുണ്ട്. രണ്ടാംപ്രതി ഡാനിയേൽ കൊലവിളി നടത്തുകയും പരാതിക്കാരൻ്റെ ശുശ്രൂഷ കുപ്പായം വലിച്ച് കീറുകയുംചെയ്തു. മൂന്നാം പ്രതി എൽദോ മാണി മരവടി കൊണ്ട് അടിച്ച് ഫാദർ എബിൻ്റെ ഇടത് കൈയിലെ രണ്ട്വിരലുകൾക്ക് പരിക്കേൽപിക്കുകയും നാലാം പ്രതി എൽദോസ് ജോൺ അസഭ്യം പറയുകയും ളോഹയിൽ പിടിച്ച്വലിച്ചിഴച്ച് പള്ളി ഗേറ്റിന് പുറത്താക്കുകയും ചെയ്തു. അക്രമാസക്തരായ പ്രതികൾ കൂടെയുണ്ടായിരുന്നമറ്റ് ആറ് ഓർത്തഡോക്സ് വിശ്വാസികളെയും സംഘം ചേർന്ന് മർദിച്ച് ദേഹോപദ്രവം ഏൽപിച്ചതായിഎഫ്ഐആറിൽ പറയുന്നു. കോടതിവിധി  എത്രയായും വേഗം  നടപ്പിലാക്കുക എന്നതാണ്   സമാധാനം കൈവരിക്കാൻ ഏകമാർഗം . കൈയൂക്കും  തിണ്ണമിടുക്കും  ഇനി പോവില്ല .

----------------------------------------------------------------------





 

No comments: