Pages

Thursday, August 13, 2026

കുരാക്കാരൻ വിമൻസ് അസോസി എയേഷൻ പ്രസിഡന്റ് ചിന്നമ്മ ജോൺ അമ്മച്ചിക്ക് അന്ത്യ യാത്ര നൽകാൻ വൻ ജനാവലി എത്തിയിരുന്നു







കുരാക്കാരൻ വിമൻസ്  അസോസി യേഷൻ  പ്രസിഡന്റ്  ചിന്നമ്മ ജോൺ  അമ്മച്ചിക്ക്  അന്ത്യ യാത്ര നൽകാൻ  വൻ  ജനാവലി  എത്തിയിരുന്നു

കുരാക്കാരൻ  കുടുംബയോഗം മുൻ പ്രസിഡന്റ്  പുത്തൻവീട്ടിൽ  " കേരളത്തിലെ  മദർ തെരേസ "എന്നറിയപ്പെടുന്ന  ശ്രിമതി ചിന്നമ്മ ജോൺ അമ്മച്ചി  2026  ഓഗസ്റ്റ്  11 നു അന്തരിച്ചു , ശവ ശവസംസ്ക്കാരം  ഓഗസ്റ് 13 നു   പടിഞ്ഞാറേതെരുവ്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തി ,വൻ ജനാവലി  ശവസംസ്ക്കാര  ചടങ്ങുകളിൽ പങ്കെടുത്തു . നിരവധി മെത്രാപ്പോലീത്തമാർ ,30ലധികം  വൈദീകർ , അധ്യാപകർ , സാമൂഹ്യ പ്രവർത്തകർ , രാഷ്ട്രീയ നേതാക്കൾ , വിവിധ സഭാ പ്രതിനിധികൾ , പത്തനാപുരം  ഗാന്ധിഭവൻ  ഡയറക്ടർ ഡോ , സോമരാജനും സംഘവും   ചടങ്ങുകളിൽ പങ്കെടുത്തു , കലയപുരം  സങ്കേതം സെക്രട്ടറി കലയപുരം ജോസ് , മറ്റു പ്രവർത്തകർ , അന്തേവാസികൾ തുടങ്ങി ധാരാളം പേര് പങ്കെടുത്തു . വിളക്കുടി സ്നേഹതീരം  ചാരിറ്റി കേന്ദ്രത്തിൽ നിന്ന് ഡയറക്ടർ സിസ്റ്റർ റോസിലി ചെറിയാൻ  കൂടാതെ മറ്റ് ധാരാളം പ്രവർത്തകരും  അന്ത്യോപചാരം  അർപ്പിക്കാൻ  ഭവനത്തിൽ എത്തിയിരുന്നു . മറ്റ്  അനേകം  ചാരിറ്റി കേന്ദ്രങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു , കുരാക്കാരൻ കുടുംബയോഗം പ്രവത്തകർ 12 നു ഭാവത്തിൽ എത്തി  അന്ത്യപചാരം അർപ്പിച്ചരുന്നു . കുടുംബയോഗം പ്രസിഡന്റ് ഡോ , ജേക്കബ് തോമസ്  അനുശോചന പ്രസംഗം നടത്തി . കുടുംബയോഗം രക്ഷാധികാരിയും മുൻ പ്രെസിഡന്റുമായ  പ്രൊഫ്, ജോൺ കുരാക്കാർ , കുരാക്കാരൻ വിമൻസ് അസോസിയേഷൻ പ്രൊഫ്. മോളി കുരാക്കാർ  എന്നിവർ  12 നു എത്തി  അന്ത്യോപചാരമർപ്പിച്ചിരുന്നു .. കുരാക്കാരൻ  സിമൻസ്  അസോസിയേഷൻ ഭാരവാഹികൾ ,കുരാക്കാരൻ സാംസ്ക്കാരിക വേദി അംഗങ്ങൾ  തുടങ്ങിയ  പോഷക  വിഭാഗങ്ങളിലെ  പ്രവർത്തകരും എത്തിയിരുന്നു .മക്കളും മരുമക്കളും  കൊച്ചുമക്കളും  ബന്ധുക്കളും  നാട്ടുകാരും  ഉൾപ്പെടെ വൻ ജനാവലി  ചിന്നമ്മ ജോൺ  അമ്മച്ചിക്ക്  അന്ത്യയാത്ര നൽകാൻ  എത്തിയിരുന്നു .

 

ആദരാഞ്ജലികളോടെ

പ്രൊഫ  ജോൺ കുരാക്കാർ


 

No comments: