Pages

Wednesday, August 12, 2026

മോട്ടോർവാഹന വകുപ്പിൽ അടിമുടി അഴിമതി

 

മോട്ടോർവാഹന വകുപ്പിൽ

  അടിമുടി അഴിമതി

മോട്ടോർവാഹന വകുപ്പിൽ അഴിമതിയാണെന്ന്  ഗതാഗത കമ്മിഷണർ  തുറന്നു സമ്മതിച്ചിരിക്കുന്നു .ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗതകമ്മിഷണർ സര്ക്കാരിന് കത്ത് നല്കി. സാഹചര്യത്തില്എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളില്നിയമിക്കാൻ സര്ക്കാര്അനുവാദം നല്കി

ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലിയും അഴിമതിയും പുതിയ കഥയല്ല.കഴിഞ്ഞ വര്ഷം ചെക്പോസ്റ്റുപോസ്റ്റുകളില്അഴിമതി നടത്തിയതിന് 27 ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ഉണ്ടായി. സാഹചര്യത്തിലാണ് ചെക്പോസ്റ്റുകളുടെ പ്രവര്ത്തനം കാര്യക്ഷമമാക്കാനും അഴിമതി മുക്തമാക്കാനും സര്ക്കാര്തീരുമാനിച്ചത്

. ചെക്പോസ്റ്റുകളില്സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിര്ദേശം സര്ക്കാര്ഗതാഗത കമ്മീഷണര്ക്ക് നല്കി.ഉത്തരവ് പ്രകാരം മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താൻ കണക്കെടുപ്പ് നടത്തി.അപ്പോഴാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടി നേരിടുന്നവരാണന്നു  മനസിലായി .

വാഹനങ്ങളുടെ ഫിറ്റ്‌‌‌‌നസ് പരിശോധന വാഹന ഉടമകളെ സംബന്ധിച്ച് ഒരു വലിയ കടമ്പ തന്നെയാണ്. പതിനഞ്ചു വർഷ കാലാവധി പൂർത്തിയാക്കുന്ന ചെറുതും വലുതുമായ എല്ലാവിധ വാഹനങ്ങളും ഫിറ്റ്നസ് യോഗ്യത നേടാതെ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല. ഇതിനായി സാധാരണ വാഹന ഉടമകൾ ചെയ്യുന്നത് പുറമെയുള്ള ഒരു മിനുക്കലാണ്. മാത്രമല്ല ഇടനിലക്കാർ മുഖാന്തരമല്ലാതെ പോകുന്ന വാഹനങ്ങൾ എത്ര നന്നാക്കിയാലും ഏതെങ്കിലും ഒരു കുറവിൽ ഫിറ്റ്‌‌നസ് യോഗ്യതയിൽ തഴയപ്പെടാം. അതിനാൽ ഏതാണ്ട് നൂറ് ശതമാനം വണ്ടികളും ഇടനിലക്കാർ മുഖേനയാണ് ഫിറ്റ്നസിന്

ഹാജരാക്കുന്നത്. മോട്ടോർ വാഹന വകുപ്പിൽ കാലാകാലങ്ങളായി ഏറ്റവും കൂടുതൽ കൈക്കൂലി മറിയുന്ന ഒരു ഏർപ്പാട് കൂടിയാണെന്നത് പരസ്യമായ രഹസ്യമാണ്.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മാനുവൽ പരിശോധന നടത്തിയാണ് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതാണ് അഴിമതിക്കുള്ള ഇട സൃഷ്ടിക്കുന്നതും. ഇതിന് പകരം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് യന്ത്രങ്ങൾ ഉപയോഗിച്ചാവണം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കേണ്ടതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് നേരത്തേ തന്നെ നിർദ്ദേശിച്ചിരുന്നതാണ്. ബ്രേക്കുകൾ, ഹെഡ് ലൈറ്റുകൾ, എമിഷൻ തുടങ്ങിയ വാഹന ഘടകങ്ങളെ കൃത്യമായി പരിശോധിക്കാൻ യന്ത്ര പരിശോധന വേണമെന്നാണ് കേന്ദ്രം ഉത്തരവിൽ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് നിലവിൽ ഒമ്പത് ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററുകളുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. ഇവയിൽ ആറെണ്ണം പ്രവർത്തിച്ചിരുന്നെങ്കിലും നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന കെൽട്രോണിന് നൽകാനുള്ള എട്ടര കോടി രൂപ കുടിശിക നൽകാത്തതിനാൽ അതിന്റെ പ്രവർത്തനവും നിന്നു പോയിരുന്നു.വീണ്ടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടു വീതം 28 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) വാഹനങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന അനധികൃത ലൈറ്റുകൾ, രൂപമാറ്റങ്ങൾ, അമിത ശബ്ദമുള്ള സൈലൻസറുകൾ എന്നിവയ്ക്കെതിരെ കർശന പരിശോധനകൾ നടത്തിവരുന്നു. ഇത്തരം നിയമലംഘനങ്ങൾക്ക് 5,000 രൂപ വരെ പിഴ ഈടാക്കാറുണ്ട്' 'Automated Testing Stations (ATS) നടപ്പിലാക്കിവരുന്നുണ്ട്. ഇതിലൂടെ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഇടപെടലുകൾ ഒഴിവാകുന്നു.

വാഹനം സെൻസർ ട്രാക്കിൽ പ്രവേശിച്ചാൽ 10 മിനിറ്റിൽ പരിശോധന പൂർത്തിയാകും.ബ്രേക്ക്, സസ്പെൻഷൻ, പുക, അലൈൻമെന്റ് തുടങ്ങിയ ആറ് പ്രധാന ഘട്ടങ്ങൾ യന്ത്രങ്ങൾ പരിശോധിക്കും.പരിശോധനാ ഫലം നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ' (Vahan) സെർവറിലേക്ക് കൈമാറും.മാനുവൽ പരിശോധനകളും ഉദ്യോഗസ്ഥരുടെ വിവേചനാധികാരവും ഒഴിവാകുന്നതിനാൽ കൈക്കൂലി സാധ്യതകൾ ഇല്ലാതാകുന്നു.അഴിമതിക്കെതിരായ നടപടികൾഫിറ്റ്നസ് സർട്ടിഫിക്കറ്റിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസ് (VACB) മിന്നൽ പരിശോധനകൾ നടത്താറുണ്ട്.അനർഹമായ രീതിയിൽ ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന സസ്പെൻഷൻ നടപടികളും അന്വേഷണങ്ങളും ഉണ്ടാകാറുണ്ട്.മോട്ടോർ വാഹന വകുപ്പിലെ (MVD) അഴിമതി ഡ്രൈവിംഗ് ലൈസൻസ് പരിശോധന, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, റോഡ് പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട് വ്യാപകമായി ആരോപിക്കപ്പെടുന്ന ഒന്നാണ്. കൈക്കൂലി നൽകിയാൽ നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുക, അനധികൃതമായി ലൈസൻസ് നൽകുക തുടങ്ങിയ പ്രശ്നങ്ങൾ വകുപ്പിൽ മുൻകാലങ്ങളിലും ചർച്ചയായിട്ടുണ്ട്.പ്രധാന അഴിമതി ആരോപണങ്ങൾഡ്രൈവിംഗ് ടെസ്റ്റ്: പരീക്ഷകളിൽ കൃത്രിമം കാണിച്ച് പണം വാങ്ങി പാസാക്കൽ.ഫിറ്റ്നസ് പരിശോധന: ചട്ടങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് കൈക്കൂലി വാങ്ങി അനുമതി നൽകൽ.റോഡ് ക്യാമറകളും പിഴകളും: പിഴ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ അനധികൃതമായി ഇടനിലക്കാരെ ആശ്രയിക്കൽ.പ്രതിരോധ നടപടികൾഓൺലൈൻ സേവനങ്ങൾ: അഴിമതി തടയാൻ പല സേവനങ്ങളും ഡിജിറ്റൽ ആക്കി മാറ്റി. മോട്ടോർ വാഹന വകുപ്പിൽ കാലാകാലങ്ങളായി ഏറ്റവും കൂടുതൽ കൈക്കൂലി മറിയുന്ന ഒരു ഏർപ്പാട് കൂടിയാണെന്നത് പരസ്യമായ രഹസ്യമാണ്.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മാനുവൽ പരിശോധന നടത്തിയാണ് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതാണ് അഴിമതിക്കുള്ള ഇട സൃഷ്ടിക്കുന്നതും. ഇതിന് പകരം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് യന്ത്രങ്ങൾ ഉപയോഗിച്ചാവണം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കേണ്ടതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് നേരത്തേ തന്നെ നിർദ്ദേശിച്ചിരുന്നതാണ്. ബ്രേക്കുകൾ, ഹെഡ് ലൈറ്റുകൾ, എമിഷൻ തുടങ്ങിയ വാഹന ഘടകങ്ങളെ കൃത്യമായി പരിശോധിക്കാൻ യന്ത്ര പരിശോധന വേണമെന്നാണ് കേന്ദ്രം ഉത്തരവിൽ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് നിലവിൽ ഒമ്പത് ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററുകളുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. ഇവയിൽ ആറെണ്ണം പ്രവർത്തിച്ചിരുന്നെങ്കിലും നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന കെൽട്രോണിന് നൽകാനുള്ള എട്ടര കോടി രൂപ കുടിശിക നൽകാത്തതിനാൽ അതിന്റെ പ്രവർത്തനവും നിന്നു പോയിരുന്നു.വീണ്ടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടു വീതം 28 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. യന്ത്രങ്ങൾ പരിശോധിച്ചാലും ഫിറ്റ്നസ് നൽകാനുള്ള അധികാരം വേണമെന്ന് വെഹിക്കിൾ ഇൻസപെക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടെങ്കിലും ട്രാൻസ്പോർട്ട് കമ്മിഷണർ അതു നിരസിച്ചതിനാൽ ഇത് നടപ്പാവുമെന്ന് പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുകയോ ഫിറ്റ്നസ് നൽകുകയോ ചെയ്യേണ്ടതില്ലെന്നും മൂന്ന് രീതിയിലുള്ള ടെസ്റ്റ് പാസാകുന്നവർക്ക് ഓട്ടോമാറ്റിക്കായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നുമാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരിക്കുന്നത്. സെൻസർ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ള യന്ത്ര സംവിധാനത്തിന്റെ ട്രാക്കിലേക്ക് വാഹനം പ്രവേശിപ്പിച്ചാൽ പത്ത് മിനിട്ടിനുള്ളിൽ പരിശോധന പൂർത്തിയാകും. ഫലം തത്സമയം ഡിജിറ്റൽ റിപ്പോർട്ടായി ലഭിക്കുകയും ചെയ്യും.ഹൈ റെസല്യൂഷൻ ക്യാമറകളും സെൻസറുകളും നൽകുന്ന വിവരം നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ' സെർവറിലേക്ക് കൈമാറും. അതിനാൽ യന്ത്രം തോൽപ്പിക്കുന്നവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാനുള്ള ഒരു സാദ്ധ്യതയും ഉണ്ടാവില്ല. ടെസ്റ്റ് പാസായില്ലെങ്കിൽ പിഴവ് തിരുത്തി റീടെസ്റ്റിന് അവസരമുണ്ടാകും. ഇത് വരുന്നതോടെ ഫിറ്റ്‌‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി ഇടപാട് നിലയ്ക്കുമെന്ന് പ്രതീക്ഷിക്കാം. യന്ത്രങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനാൽ യഥാർത്ഥത്തിൽ ഫിറ്റ്നസ് ഉള്ള വാഹനങ്ങളാകും നിരത്തിൽ ഓടുന്നതെന്ന് ജനങ്ങൾക്കും ഉറപ്പാക്കാം. അതിനാൽ പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ട ഒരു നീക്കമാണിത്. ഫിറ്റ്നസ് പരിശോധിക്കുന്നതിനുള്ള ഫീസുകൾ സാധാരണക്കാർക്കടക്കം താങ്ങാവുന്ന തരത്തിൽ നിജപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കണം.മോട്ടോർ വകുപ്പിൽ അഴിമതി ഇല്ലാതാക്കാനാണ്  സർക്കാർ ശ്രമിക്കുന്നത് .

 

പ്രൊഫ , ജോൺ കുരാക്കാർ

No comments: