ഇന്ത്യ മഹാരാജ്യം 80മാത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ...
വിദേശാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ജീവന് നല്കിയ ധീരനേതാക്കളെ സ്മരിക്കാന്‍ കൂടിയുള്ളതാണ് സ്വാതന്ത്ര്യദിനം. പുതിയ പോരാട്ടങ്ങള്ക്കായി അവരുടെ സ്മരണകള്‍ എല്ലാവര്ക്കും ആവേശം പകരുന്നതാകണം എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനവും.സ്വാതന്ത്ര്യദിനം എന്നത് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് വെടിഞ്ഞ ധീരദേശാഭിമാനികളെയും രക്തസാക്ഷികളെയും ആദരിക്കാനും അവരുടെ ഓര്‍മ്മകള്‍ പുതുക്കാനുമുള്ള സുപ്രധാന ദിവസമാണ്. ബ്രിട്ടീഷ് വിദേശാധിപത്യത്തില്‍ നിന്ന് ഇന്ത്യ മോചിതമായതിന്റെ സ്മരണയ്ക്കായി എല്ലാ വര്ഷവും ഓഗസ്റ്റ് 15-നാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രമുഖ നേതാക്കൾ:മഹാത്മാ ഗാന്ധിസുഭാഷ് ചന്ദ്രബോസ്ഭഗത് സിംഗ്ജവഹര്ലാല് നെഹ്റുസര്ദാര് വല്ലഭായ് പട്ടേല്സ്വാതന്ത്ര്യസമര സേനാനികളെക്കു പ്രണാമംസ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്ക്കു
മൃതിയെക്കാള്‍ ഭയാനകം"
ഇന്ത്യ മഹാരാജ്യം 80മാത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ...
രാജ്യത്തിന്റെ സ്വാന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വീരമൃത്യു വരിച്ച ധീരരെ ഈ സമയം പ്രത്യേകം ഓർക്കുന്നു ...ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ ഉള്ള ഇച്ഛാശക്തി ഭാരതത്തിന് ഉണ്ടെന്നു നാം തെളിയിച്ചു കൊണ്ടിരിക്കുന്നു.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ക്രിസ്തുവിന്റെ വചനം (യോഹന്നാൻ 8:32) മനുഷ്യന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ആഴം നമ്മെ ഓർമ്മിപ്പിക്കുന്നു. അടിച്ചമർത്തലിൽ നിന്നുള്ള മോചനം മാത്രമല്ല സ്വാതന്ത്ര്യം; സത്യത്തിലും നീതിയിലും സ്നേഹത്തിലും ഉത്തരവാദിത്വത്തിലും ജീവിക്കാനുള്ള അവകാശവും കടമയുമാണ് അത്.1947 ആഗസ്റ്റ് 15-ന് വൈദേശിക ആധിപത്യത്തിൽ നിന്ന് ഭാരതം സ്വതന്ത്രയായപ്പോൾ, ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന മഹത്തായ ദൗത്യം കൂടിയാണ് നമ്മുടെ പൂർവ്വസൂരികൾ ഏറ്റെടുത്തത്. ഡോ. ബി. ആർ. അംബേദ്കറുടെ നേതൃത്വത്തിൽ മഹാരഥൻമാർ രൂപപ്പെടുത്തിയ ഭരണഘടന ഭാരതത്തിലെ ഓരോ പൗരന്റെയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കുന്ന അടിസ്ഥാന പ്രമാണമായി മാറി.
ന്യൂനപക്ഷത്തിന്റെ ശബ്ദം കേൾക്കപ്പെടുന്നിടത്താണ് ജനാധിപത്യം ശക്തമാകുന്നത്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നിടത്താണ് സ്വാതന്ത്ര്യം അർത്ഥവത്താകുന്നത്. വ്യത്യസ്ത വിശ്വാസങ്ങളും സംസ്കാരങ്ങളും ഒരുമിച്ച് നിലനിൽക്കുന്നിടത്താണ് ഇന്ത്യയുടെ മഹത്തായ വൈവിധ്യം സൗന്ദര്യമായി മാറുന്നത്. രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ നമ്മുടെ രാജ്യത്തിനായി പ്രാർത്ഥിക്കാം. ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കൂടുതൽ ശക്തിപ്പെടട്ടെ. ദാരിദ്ര്യവും അസമത്വവും അകന്ന്, യുവതലമുറയ്ക്ക് പ്രതീക്ഷയും സുരക്ഷിതമായ ഭാവിയും ഉറപ്പാകട്ടെ.
ഏവർക്കും സ്വാതന്ത്യദിനാശംസകൾ .
പ്രൊഫ . ജോൺ കുരാക്കാർ

No comments:
Post a Comment