Pages

Tuesday, August 11, 2026

നന്മയുടെ വലിയ കണക്കുമായി കൊട്ടാരക്കര കുരാക്കാരൻ കുടുംബയോഗം വിമൻസ് അസോസിയേഷൻ പ്രസിഡന്റ് , പടിഞ്ഞാറേതെരുവ് പുത്തൻവീട്ടിൽ ചിന്നമ്മ അമ്മച്ചി കർതൃ സന്നിധിയിലേക്ക് യാത്രയായി.ശവസംസ്ക്കാരം ആഗസ്റ്റ് 13 വ്യഴാഴ്ച്ച 11 മണിക്ക് പടിഞ്ഞാറേതെരുവ് സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തും .

 

നന്മയുടെ  വലിയ കണക്കുമായി കൊട്ടാരക്കര  കുരാക്കാരൻ കുടുംബയോഗം  വിമൻസ് അസോസിയേഷൻ  പ്രസിഡന്റ് , പടിഞ്ഞാറേതെരുവ് പുത്തൻവീട്ടിൽ ചിന്നമ്മ അമ്മച്ചി കർതൃ സന്നിധിയിലേക്ക് യാത്രയായി.ശവസംസ്ക്കാരം  ആഗസ്റ്റ്  13 വ്യഴാഴ്ച്ച  11 മണിക്ക്  പടിഞ്ഞാറേതെരുവ്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തും . '

കുരാക്കാരൻ  വലിയവീട്ടിൽ കുടുംബത്തിൽ പുത്തൻവീട്ടിൽ ശാഖയിൽ *ശ്രീമതി ചിന്നമ്മ ജോൺ അമ്മച്ചി* തന്റെ 93 - മത്തെ വയസ്സിൽ തന്റെ ലോക ജീവിതത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും തമ്പുരാന് ഇഷ്ടമുള്ള രീതിയിൽ പൂർത്തിയാക്കി താൻ ഇമ്പം വെച്ച നാഥന്റെ അടുക്കലേക്ക് യാത്രയായി.  ഏകദേശം 3500 ഓളം വരുന്ന അനാഥരുടെ, വിധവമാരുടെ, രോഗികളുടെ ഒക്കെ അമ്മയായി തന്റെ ജീവിതത്തിന്റെ മുഖ്യഭാഗം ചെലവഴിച്ചു. നിറഞ്ഞ ചിരിയും കനിവുള്ള ഹൃദയവും ഒരു കാലത്തും കൈമോശം വരാതെ നമ്മുടെ ഇടയിൽ നിറഞ്ഞുനിന്ന വ്യക്തിത്വം ആയിരുന്നു. ക്രിസ്മസ് ആയാലും ഓണം ആയാലും ദീപാവലി ആയാലും പരിചയമുള്ള   ആളുകളുടെ എല്ലാം മുന്നിൽ അമ്മച്ചി കൈനീട്ടും. എന്നിട്ട് അതെല്ലാം, വസ്ത്രം ആയി മരുന്നായി ആഹാരസാധനങ്ങൾ ആയും ചിലപ്പോൾ മധുരപലഹാരങ്ങൾ ആയും  അമ്മച്ചി കൊട്ടാരക്കരയിലും പരിസരപ്രദേശത്തുള്ള അനാഥാലയങ്ങളിലേക്ക് ഓടിയെത്തും.പത്തനാപുരം ഗാന്ധിഭവൻ,  കലയപുരം , , ആശ്രയ - സങ്കേതം സ്നേഹതീരം, കൊട്ടാരക്കര ജൂബിലി മന്ദിരം തുടങ്ങി പത്തോളം അനാഥാലയങ്ങളിൽ അമ്മച്ചിയുടെ സാന്നിധ്യം ഉണ്ടായിരുന്നു .

കടമ്പനാട് കൊറ്റനാട് പള്ളിവാതുക്കൽ വീട്ടിൽ കൊച്ചുമ്മന്റെ  മകളായി ജനിക്കുകയും 1952 ഇൽ കൊട്ടാരക്കര കുരാക്കാരൻ പുത്തൻവീട്ടിൽ  ശ്രീ ജോണിന്റെ ഭാര്യയായി കൊട്ടാരക്കരയിലേക്ക് അമ്മച്ചി കടന്നുവന്നു. നാട്ടിൽ വന്നതിനു ശേഷം  തന്റെ മരണംവരെയും  അഗതികൾക്കും അനാഥർക്കും, വിധവമാർക്കും വേണ്ടി സ്വജീവിതം അമ്മച്ചി ഉഴിഞ്ഞുവെച്ച. പ്രസന്ന വദനയായി എപ്പോഴും കണ്ടിരുന്ന അമ്മ തനിക്ക് കിട്ടുന്ന  അവസരങ്ങളിൽ എല്ലാം വളരെ ഗൗരവത്തോടെ ഉറച്ച ശബ്ദത്തിൽ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട അനാഥർക്ക് വേണ്ടി ശബ്ദിക്കുമായിരുന്നു. മാസത്തിൽ ഒരു തവണയെങ്കിലും താൻ ശേഖരിക്കുന്ന വസ്തുവകകളും പണവുമായി ഒരു വാടക വണ്ടിയിൽ അനാഥാലയങ്ങളിൽ കൃത്യമായി കടന്നു ചെല്ലുമായിരുന്നു.മാർത്തോമ്മാ സഭയുടെ ക്രിസ്സോസ്റ്റം  വലിയ മെത്രാപ്പോലീത്ത, കേരള ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാമൂഹിക പ്രവർത്തക ശ്രീ ദയ ബായ്, അശ്വതി തിരുനാൾ തമ്പുരാട്ടി, വിവിധ മന്ത്രിമാർ തുടങ്ങി അനേകം ഉന്നതർ അമ്മയെ ആദരിച്ചിട്ടുണ്ട്.

തന്റെ സ്വജീവിതം മേഖലയിൽ ഉഴിഞ്ഞുവെച്ച അമ്മയെ *കേരളത്തിന്റെ മദർ തെരേസ* എന്നറിയപ്പെട്ടിരുന്നു. കാൽ നൂറ്റാണ്ടോളം  കുരക്കാരൻ വലിയവീട്ടിൽ കുടുംബത്തിലെ വിമൻസ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസനത്തിൽ സേവനം അനുഷ്ഠിക്കുന്ന *ഫാദർ വർഗീസ് ജോൺ*, ശ്രീ ജോസഫ് ജോൺ (ലൈറ്റ് കോർണർ),ശ്രീമതി ലില്ലി കുട്ടി (അധ്യാപിക)ശ്രീമതി ലാലമ്മ എന്നിവർ മക്കൾ ആണ്  *Rev. Fr. തോമസ് ടി വര്ഗീസ് കോർ എപ്പിസ്കോപ്പ* തിരുവനന്തപുരം ഭദ്രാസനം . ശ്രീ വി വർഗീസ് (ചെന്നൈ ), ശ്രീമതി എൽസി കൊച്ചമ്മ, ശ്രീമതി ഡെയ്സി  എന്നിവർ മരുമക്കൾ ആണ് .തമ്പുരാൻ ഇമ്പങ്ങളുടെ പ്റുദീസയിലേക്ക് അമ്മയെ സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

ആദാരാഞ്ജലികളോടെ

പ്രൊഫ്. ജോൺ കുരാക്കാർ

No comments: