എൻറെ സുഹൃത്ത്
BRM സെൻട്രൽ സ്കൂൾ ഫൗണ്ടർ മാനേജർ ശ്രി. ആർ അശോകൻറെ
12 മത് അനുസ്മരണ ദിവസം
ചെങ്ങമനാട് BRM സ്കൂളിൽ എത്താൻ എനിക്ക് കഴിഞ്ഞു .
കുവൈറ്റിൽ വളരെക്കാലം ജോലിചെയ്തിരുന്ന എൻറെ സഹോദരൻ ജേക്കബ് കുരാക്കാർ -ൻറെ അടുത്ത സുഹൃത്ത് കൂടിയാണ് ശ്രി അശോകൻ . അദ്ദേഹത്തിന്റെ 12 മത് അനുസ്മരണ സമ്മേളനവും അശോകൻ മെമ്മോറിയൽ അവാർഡ് വിതരണവും നടക്കുന്ന സമയത്ത് അപ്രതീക്ഷിതമായി എനിക്ക്അവിടെ എത്താൻ കഴിഞ്ഞു ,2026 ജൂലൈ 16 ന് കേരളം കാവ്യ കലാസാഹിതിയുടെ ക്വിസ് മത്സരവുമായി ബന്ധപ്പെട്ട അറിയിപ്പ് നല്കുന്നതിനുവേണ്ടിയാണ് ഞാൻ സെക്രട്ടറി മാത്യു ലുക്കിനോടൊപ്പം അവിടെ എത്തിയത് . ശ്രി 'സതീശ് ഞങ്ങളെ സമ്മേളന സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു .. BRM സ്കൂൾ അദ്ധ്യാപകരും കുട്ടികളും വളരെ ഭംഗിയായി അശോകൻ അനുസ്മരണം നടത്തുന്നത് എനിക്ക് കാണാൻ കഴിഞ്ഞു . അശോകൻറെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കട്ടെ
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment