Pages

Sunday, July 12, 2026

പി​എ​സ്‌​സി അം​ഗ​ത്വംപാർട്ടിയുടെയും കോഴയുടെയും അടിസ്ഥാനത്തിൽ

 

പി​എ​സ്‌​സി അം​ഗ​ത്വംപാർട്ടിയുടെയും കോഴയുടെയും  അടിസ്ഥാനത്തിൽ

സംസ്ഥാനത്ത് കേരളാ പിഎസ് സിയിലെ കോഴ ആരോപണമാണ്  വിവാദ വിഷയം. പിഎസ് സി അംഗമാക്കുന്നതിനു  വാൻ തുക  കോഴ വാങ്ങുന്നുവെന്ന്  പരാതി .കോഴ വിവാദത്തിൽ  അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചപ്പോള്‍ പിഎസ് സി അംഗത്വം സംബന്ധിച്ച് മുമ്പും വിവാദങ്ങൾ ഉയർന്നിട്ടുണ്ട് എന്നുമാണ് പറഞ്ഞത് ,പി 'എസ് .സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. കേരളത്തിൽ കൊ​ള്ള​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന ആ​ർ​ത്തി​യോ​ടെ​യാ​ണ് പി​എ​സ്‌​സി (പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ) അം​ഗ​ത്വം വീ​തം വ​ച്ചെ​ടു​ക്കു​ന്ന​ത്. ശ​ന്പ​ളം ഏ​ക​ദേ​ശം 4.20 ല​ക്ഷം, ചെ​യ​ർ​മാ​ന് 4.5 ല​ക്ഷം. ഒ​ന്നാം ക്ലാ​സ് യാ​ത്ര​പ്പ​ടി, പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ൻ​ഡ്, ഡ്രൈ​വ​ർ, വീ​ട്ടു​കാ​ർ​ക്കു​ൾ​പ്പെ​ടെ ചി​കി​ത്സ​ച്ചെ​ല​വ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ വേ​റെ.

ആ​റു കൊ​ല്ല​ത്തെ സു​ഖ​വാ​സാ​ന​ന്ത​രം 2.25 ല​ക്ഷം മു​ത​ൽ മു​ക​ളി​ലേ​ക്ക് പെ​ൻ​ഷ​ൻ. യോ​ഗ്യ​ത വി​ദ്യാ​ഭ്യാ​സ​മ​ല്ല, രാ​ഷ്‌​ട്രീ​യാ​ഭ്യാ​സം! ജോ​ലി​ഭാ​ര​ത്തെ​ക്കു​റി​ച്ചോ ടെ​ൻ​ഷ​നെ​ക്കു​റി​ച്ചോ നാ​ളി​തു​വ​രെ ഒ​രം​ഗ​വും പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തു​പോ​ലെ കാ​ക്ക​ത്തൊ​ള്ളാ​യി​രം കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബോ​ർ​ഡു​ക​ളി​ലും ചി​ല​തെ​ങ്കി​ലും നി​കു​തി​പ്പ​ണം വി​ഴു​ങ്ങു​ന്ന​ത​ല്ലാ​തെ നാ​ടി​നു ഗു​ണ​മു​ള്ള​ത​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.ആ​വ​ശ്യ​ത്തി​ലേ​റെ​യു​ള്ള മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് വേ​റെ. ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്ന​ല്ല, സ​ർ​ക്കാ​ർ പ​രി​ര​ക്ഷ​യു​ള്ള അ​ഴി​മ​തി കേ​ന്ദ്ര​ങ്ങ​ളാ​യി അ​വ അ​ധഃ​പ​തി​ച്ച​തു തി​രി​ച്ച​റി​യ​ണം. അ​ല്ലെ​ങ്കി​ൽ പു​തു​കേ​ര​ള​വും അ​ഴി​മ​തി വി​രു​ദ്ധ പ്രോ​ജ​ക്ട് സീ​റോ​യു​മൊ​ക്കെ ഹാ​സ്യ​പ​രി​പാ​ടി​ക​ളാ​കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളോ​ടു ന​ട​ത്തി​യ പ​ര​പീ​ഡാ​ര​തി​യാ​യി​രു​ന്നു 2025 ഫെ​ബ്രു​വ​രി 19ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം. അ​തി​ലാ​ണ് പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ​ക്ക് 1.25-1.5 ല​ക്ഷ​ത്തോ​ളം ശ​ന്പ​ള വ​ർ​ധ​ന ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ച്ച​ത്. 300 രൂ​പ പോ​ലും തി​ക​ച്ചു കൂ​ലി​യി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു പു​റ​ത്ത് അ​ന്നും കു​ത്തി​യി​രി​പ്പു​ണ്ടാ​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ സ​ന്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി നേ​താ​ക്ക​ൾ ആ ​പാ​വ​പ്പെ​ട്ട സ്ത്രീ​ക​ളെ പു​ച്ഛി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, പി​എ​സ്‌​സി അം​ഗ​ങ്ങ​ൾ ചോ​ദി​ച്ച​തി​ലേ​റെ പ​ണം പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ടു​ത്തു. സ​ത്യ​ത്തി​ൽ ആ ​തീ​രു​മാ​നം ആ​ശ​മാ​രെ ആ​ക്ര​മി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന​തു​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ര​രു​തെ​ന്ന് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ തീ​രു​മാ​നി​ച്ച​ത് അ​ന്നാ​യി​രി​ക്കും.യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നു. ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി അ​ന്നു പ്ര​തി​പ​ക്ഷ സ്ഥാ​ന​ത്തി​രു​ന്നു പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഏ​താ​ണ്ട് ഇ​ങ്ങ​നെ: “സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​മ്പോ​ൾ, ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നു പ​റ​യു​ന്പോ​ൾ സ​ർ​ക്കാ​ർ രാ​ഷ്‌​ട്രീ​യ നി​യ​മ​ന​ങ്ങ​ളി​ൽ ധൂ​ർ​ത്ത് ന​ട​ത്തു​ക​യാ​ണ്.

പി‌​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ ഭീ​മ​മാ​യ ശ​മ്പ​ള വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നു ധാ​ർ​മി​ക​മാ​യ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല.” സ​ർ, ഇ​പ്പോ​ൾ താ​ങ്ക​ളു​ടെ ഊ​ഴ​മാ​ണ്. നി​ശ്ചി​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​പോ​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത രാ​ഷ്‌​ട്രീ​യ നി​യ​മ​ന​ത്തി​ന്‍റെ ധൂ​ർ​ത്ത് അ​വ​സാ​നി​പ്പി​ച്ചു​കൂ​ടേ? ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യേ​ക്കാ​ൾ ശ​ന്പ​ളം വാ​ങ്ങു​ന്ന അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കൊ​ള്ള​സ​മാ​ന​മാ​യ ശ​ന്പ​ള​ത്തി​ലും പെ​ൻ​ഷ​നി​ലും കു​റ​വ് വ​രു​ത്തി​ക്കൂ​ടേ?

അ​ഴി​മ​തി​യും പി​ൻ​വാ​തി​ൽ നി​യ​മ​ന​വു​മൊ​ന്നും ത​ട​യി​ല്ലെ​ങ്കി​ലും, ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ 21 അം​ഗ​ങ്ങ​ളാ​ണ് കേ​ര​ള പി​എ​സ്‌​സി​യി​ൽ ഉ​ള്ള​ത്. രാ​ജ്യ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഇ​ത്ര​യു​മി​ല്ല. കേ​ര​ള​ത്തി​ന്‍റെ നാ​ലി​ര​ട്ടി​യു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​ന്പ​ത്, മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ പ​ര​മാ​വ​ധി ആ​റാ​ണെ​ങ്കി​ലും നി​ല​വി​ൽ മൂ​ന്ന്, ത​മി​ഴ്നാ​ട്ടി​ൽ 14, ക​ർ​ണാ​ട​ക​ത്തി​ൽ ഒ​ന്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ൾ.

യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ൽ​പോ​ലും പ​ര​മാ​വ​ധി 11 പേ​രേ​യു​ള്ളു. അ​വി​ടെ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ, പ്ര​ഫ​ണ​ൽ യോ​ഗ്യ​ത​യു​ള്ള​വ​രെ​യാ​ണ് അം​ഗ​ങ്ങ​ളാ​ക്കു​ന്ന​ത്. ഇ​വി​ടെ ഭ​രി​ക്കു​ന്ന ക​ക്ഷി​യും ഘ​ട​ക​ക​ക്ഷി​ക​ളും തീ​രു​മാ​നി​ക്കു​ന്ന​താ​ണ് യോ​ഗ്യ​ത. നി​യ​മ​ന​ങ്ങ​ൾ പേ​രി​നു മാ​ത്ര​മാ​കു​ക​യും നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി നാ​റു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും 1755 ജീ​വ​ന​ക്കാ​രു​ള്ള പി​എ​സ്‌​സി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് പ്ര​തി​മാ​സം ചെ​ല​വി​ടു​ന്ന​ത്.

മു​ന്പൊ​ക്കെ 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യാ​യി​രു​ന്നു പി​എ​സ്‌​സി അം​ഗ​ങ്ങ​ളാ​യി നി​യ​മി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ രു​ചി പി​ടി​ച്ചു​പോ​യി. ഒ​രു ഇ​ട​തു വ​നി​താ​നേ​താ​വി​നെ അം​ഗ​മാ​ക്കി​യ​ത് 30 വ​യ​സി​ലാ​ണ​ത്രേ. 36 വ​യ​സി​ൽ 2.25 ല​ക്ഷം പെ​ൻ​ഷ​ൻ വാ​ങ്ങാം. ‘ഇ​ട​തു​വ​സ​ന്ത​കാ​ല​ത്തെ’ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ൽ നേ​താ​ക്ക​ൾ​ക്ക് "ആ​ശ'​മാ​രോ​ടു പു​ച്ഛം തോ​ന്നി​യ​തി​ൽ അ​തി​ശ​യ​മി​ല്ല.

യു​ഡി​എ​ഫി​ലും പു​തി​യ പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ വീ​തം​വ​യ്പ് അ​ണി​യ​റ​യി​ലാ​യി​രി​ക്കാം. സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​റു​ക്കെ​ടു​പ്പി​ല്ലാ ലോ​ട്ട​റി​യു​ടെ പ​ണ​ക്കി​ഴി വേ​ണ്ടെ​ന്നു​വ​യ്ക്ക​ൽ ഒ​ട്ടും എ​ളു​പ്പ​മ​ല്ല. പ​ക്ഷേ, ചാ​രി​ത്ര്യ​പ്ര​സം​ഗ​ങ്ങ​ൾ​ക്കു​പ​ക​രം ച​രി​ത്ര​മാ​റ്റ​ത്തി​ന് ഈ ​സ​ർ​ക്കാ​ർ ത​യാ​റു​ണ്ടോ എ​ന്ന​താ​ണ് ചോ​ദ്യം. പി​എ​സ്‌​സി പ​രീ​ക്ഷ പോ​ലെ​യ​ല്ല, ഉ​ത്ത​രം നോ​ക്കു​വോ​ളം ചോ​ദ്യം ഹാ​ജ​രു​ണ്ടാ​കും.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: