ലഹരിയുടെ വഴി
തെളിക്കുന്ന അധ്യാപികമാർ
വിദ്യ അഭ്യസിപ്പിക്കേണ്ട അധ്യാപകർ തന്നെ വിപത്തുകളിൽ ചെന്നുചാടിയതിന്റെയും അതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടിയും വരുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് അടുത്തിടെ ലഹരി മരുന്ന് ഇടപാടിൽ കോഴിക്കോട് വടകരയിൽ മൂന്ന് അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ കണ്ടത്.ലഹരി മാഫിയ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്ര ആഴത്തിൽ വേരുകളാഴ്ത്തിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് പേരാമ്പ്രയിലെ മൂന്ന് അദ്ധ്യാപികമാരുടെ അറസ്റ്റ്. ഇവർ ലഹരിയുടെ ഇടനിലക്കാർ മാത്രമായിരുന്നില്ല, ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്ന സൂചനയാണ് പൊലീസ് നൽകുന്നത്. മംഗളൂരുവിലുള്ള ഒരു അടുത്ത സുഹൃത്ത് വഴിയാണ് ഈ അദ്ധ്യാപികമാർ ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്നാണ് വിവരം. പിന്നീട് എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഇവർ എം.ഡി.എം.എ കച്ചവടത്തിലെ ഇടപാടുകാരായി മാറിയത്.അറസ്റ്റിലായ കീർത്തന, കാവ്യ, നിഷ്മ എന്നിവർ അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് പേരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി എം.ഡി.എം.എ കച്ചവടത്തിന്റെ വലിയൊരു തുക കൈമറിഞ്ഞതായാണ് പൊലീസ് കണ്ടെത്തൽ.വടകരയിൽ ജൂൺ 28ന് സഫ്വാൻ എന്ന യുവാവ് രണ്ടുഗ്രാം എം.ഡി.എം.എയുമായി തൂഫാൻ റെയ്ഡിന്റെ ഭാഗമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് ജൂലായ് 11ന് കീർത്തന എന്ന അദ്ധ്യാപിക അറസ്റ്റിലാകുന്നത്. അക്കൗണ്ടുകളിൽ ഓൺലൈൻ ഇടപാടിലൂടെ പണം കൈപ്പറ്റിയ ശേഷം മറ്റ് ചിലരിലൂടെ ലഹരിമരുന്ന് എത്തിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവരുടെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളാണ് കൈമറിഞ്ഞത്. കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്.ബ്ളോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രം ശമ്പളം ലഭിച്ചിരുന്ന ഇവർ ആഡംബര ജീവിതരീതിയാണ് നയിച്ചിരുന്നത്. കാവ്യയും കീർത്തനയും നടത്തിയ ചില ബംഗളൂരു യാത്രകളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളിലൊരാളായ കാവ്യ അടുത്തിടെ ഒരു കാർ വാങ്ങിയിരുന്നു. വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെ ചില യുവാക്കളും വിദ്യാർത്ഥികളും ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് പൊലീസ്.സാധാരണ ലഹരി കേസിനപ്പുറം അദ്ധ്യാപികമാരെ രംഗത്തിറക്കിയുള്ള ലഹരി വില്പന ഇതിനുമുമ്പ് കേട്ടുകേൾവി ഇല്ലാത്തതായതിനാൽ ഇതിനു പിന്നിൽ വലിയൊരു ലഹരി ശൃംഖല പ്രവർത്തിക്കുന്നതായി സംശയിക്കണം. ഈ അദ്ധ്യാപികമാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഒരു കാരണവശാലും ഇവരെ ആരും സംശയിക്കില്ല എന്ന സാഹചര്യമാണ് ലഹരിമാഫിയ മുതലെടുത്തിരിക്കുന്നത്. ഇത് പേരാമ്പ്രയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന സംഭവമായി കാണാനാകില്ല. അതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന പ്രത്യേകസംഘം തന്നെ അന്വേഷണം നടത്തേണ്ടതാണ്. കാരണം അത്രമാത്രം ആസൂത്രിതമായാണ് ലഹരി മാഫിയ കേരളത്തിൽ വലവിരിച്ചിരിക്കുന്നത്. സമൂഹത്തിനു നേർവഴി കാട്ടുന്നവരും ആദരവുള്ള പദവി വഹിക്കുന്നവരുമായ അദ്ധ്യാപകരെ തന്നെ കരുക്കളാക്കിയത് അവരിലൂടെ വിദ്യാർത്ഥികളിലേക്ക് എത്താനുള്ള എളുപ്പവഴിയായി ലഹരിമാഫിയ കണക്കുകൂട്ടിയതു കൊണ്ടാകണം.ലഹരി മാഫിയയിലെ ചെറുമീനുകളാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഇവർക്ക് ലഹരി എത്തിക്കുന്ന മൊത്തക്കച്ചവടക്കാരായ തിമിംഗലങ്ങളിലേക്ക് അന്വേഷണം എത്തിയാൽ മാത്രമേ ലഹരിയുടെ വേരറുക്കാൻ കഴിഞ്ഞതായി പറയാനാകൂ. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശാനുസരണം നടക്കുന്ന ഓപ്പറേഷൻ തൂഫാൻ അതിശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നതിനു അടിവരയിടുന്നതാണ് അദ്ധ്യാപികമാരുടെ അറസ്റ്റ്. കേരളത്തിലെ അദ്ധ്യാപക സമൂഹത്തിനാകമാനം നാണക്കേടുണ്ടാക്കുന്നതു കൂടിയാണ് ഈസംഭവം.കനത്ത മഴ: വയനാട്, എറണാകുളം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
എം.ഡി.എം.എ കേസിൽ ആദ്യം അറസ്റ്റിലായത് കോഴിക്കോട് എസ്.എസ്.കെ സ്പെഷ്യൽ എജ്യുക്കേറ്റർ ആയിട്ടുള്ള കീർത്തനയാണ്. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള ഒരു പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു. അതിൽ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയ കായികാധ്യാപിക കൂടിയാണ് കീർത്തന. കോഴിക്കോട് ആവിക്കൽ ബീച്ച് പരിസരത്തുവച്ച് മയക്കുമരുന്നുമായി പിടിയിലായ മറ്റൊരു പ്രതിയിൽ നിന്നുമാണ് പോലീസ് അന്വേഷണം കീർത്തനയിലേക്ക് വഴിതിരിയുന്നത്.കീർത്തനയോടൊപ്പം ജോലി ചെയ്യുന്ന സഹ അധ്യാപികയാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ കാവ്യ. കീർത്തന ലഹരി ഇടപാടിൽ പിടിക്കപ്പെട്ടപ്പോൾ ഒരുമിച്ച് നടക്കുന്നവരെന്നും യാത്ര ചെയ്യുന്നവരെന്നുമുള്ളത് പരിഗണിച്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു. അപ്പോഴെല്ലാം അതുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും ഇടപാടിൽ കൈയില്ലെന്നും വാദിച്ച കാവ്യയുടെ ബാങ്ക് ഇടപാടുകളും മറ്റും സത്യം പുറത്തെത്തിക്കുകയായിരുന്നു. കൂടാതെ, ആളുകളിലേക്ക് ലഹരി മരുന്നുകൾ വ്യാപിപ്പിക്കാൻ കാരണമാവുന്ന വലിയൊരു ശൃഖലയിലെ കണ്ണിയാണ് കീർത്തനയും കാവ്യയുമെന്നും തെളിയുകയായിരുന്നു. കേസിൽ മൂന്നാമത് അറസ്റ്റിലായ അധ്യാപിക കോഴിക്കോട് പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക നീഷ്മയാണ്. മറ്റു രണ്ട് അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതുപോലെ നീഷ്മയുടെ അക്കൗണ്ടിലേക്കും പണം അയച്ചതായി കണ്ടെത്തുകയായിരുന്നു.ലഹരി ആവശ്യമുള്ളവർ പിടിയിലായ അധ്യാപികമാർക്ക് പണം അയച്ചുകൊടുക്കുകയും പണം കിട്ടിയ ഉടൻ ലഹരി കിട്ടുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ തിരിച്ചയക്കുകയും ചെയ്യുന്നു. അതുവഴി ലഹരി ആവശ്യമായവർ അയച്ചു കിട്ടിയ ലൊക്കേഷനിൽ ചെന്ന് മറ്റൊരു ഏജന്റ് വഴി ലഹരി വാങ്ങുക എന്നതാണ് ഇവർ ചെയ്യുന്ന രീതി. അറസ്റ്റിലായ അധ്യാപികമാരിലൊരാൾ ബൺ മസ്കയുടെ വിൽപ്പന നടത്തിയതായി നാട്ടുകാർ പറയുന്നുണ്ട്. അതുവഴിയാണ് ലഹരിക്കേസിൽ പിടിയിലായ 23-കാരനും ഡെലിവറി ജോലി ചെയ്യുന്നതുമായ ജിജിൻ കുര്യാക്കോസുമായി ഇടപാട് തുടങ്ങിയതെന്നാണ് സംശയം. ഇവർക്ക് കൂടുതൽ വലിയ ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളും വിദ്യാർത്ഥികളും ഈ അധ്യാപികമാരുമായി ലഹരി ഇടപാട് നടത്തിയതായി പോലീസ് കണ്ടെത്തലുകളുണ്ട്. മാത്രവുമല്ല, പിടിയിലായ അധ്യാപികമാരും സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നതായി സംശയമുണ്ടെന്ന് പോലീസ് പറയുന്നു. അധ്യാപികമാരുടെ അക്കൗണ്ടിലേക്ക് നടന്ന എല്ലാ പണമിടപാടുകളും പരിശോധിക്കുകയും അതുവഴി ഇവരുമായി ലഹരിക്കുവേണ്ടി ബന്ധപ്പെട്ട എല്ലാ ബന്ധങ്ങളും പരിശോധിക്കുകയും ചെയ്യലാണ് അടുത്ത നടപടി. കൂടാതെ, ബെംഗളൂരുവിൽ ഇവർ പതിവായി നടത്തിയ യാത്രകളെപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. എസ്.ഐ.ടി മുഖേന വ്യാപക അന്വേഷണത്തിനാണ് ഉത്തരവായിട്ടുള്ളത്.
ഒരു വർഷത്തിനിടെ 99 ലക്ഷം രൂപയുടെ ഇടപാടാണ് ലഹരി ഇടപാട് നടത്തുന്ന യുവാവും അധ്യാപികമാരും നടത്തിയിട്ടുള്ളത്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഇനിയും കൂടുതൽ അധ്യാപകർ ലഹരി ഇടപാടിലെ കണ്ണിയായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജിജിൻ കുര്യാക്കോസ് എന്ന യുവാവാണ് ലഹരി ഇടപാടിലെ പ്രധാന കണ്ണികളിൽ ഒരാൾ. അയാൾ മുഖേനയാണ് അധ്യാപികമാരുടെ ലഹരി ഇടപാടുകൾ നടന്നുവന്നിരുന്നത്. അധ്യാപകരായതുകൊണ്ട് ആരും സംശയിക്കില്ലെന്ന ചിന്താഗതികളായിരിക്കാം ഒരുപക്ഷെ അവരെ ഇതുമായി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോയത്.
എന്നാൽ, ഇപ്പോഴത്തെ ഈ മൂന്നു കേസുകൾ മാത്രമല്ല അധ്യാപകർ ഇടപ്പെട്ടിട്ടുള്ള ലഹരി ഇടപാട് കേസുകൾ. 2025-ൽ തൃശൂരിലും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. 2024-ൽ ബംഗളൂരുവിൽ നിന്ന് 200 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്ന കണ്ണൂർ സ്വദേശിയായ അധ്യാപകനാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീണ്ടും പിടിയിലാവുന്നത്. തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും, ഈ കേസിലെ വിചാരണയ്ക്കായി കോടതിയിലേക്ക് പോകുന്നതിനിടയിൽ വൻ ലഹരിശേഖരവുമായി ഇയാൾ വീണ്ടും പിടിയിലായി. എം.എസ്.സി, എം.എഡ്, പി.എച്ച്.ഡി തുടങ്ങിയ ഉയർന്ന യോഗ്യതകളുള്ള അധ്യാപകനായിരുന്നു അയാൾ. അധ്യാപക ജോലിയുടെ മറവിൽ കൂടുതൽ വരുമാനം ലക്ഷ്യമിട്ട് ലഹരിക്കടത്തിലേക്കും വിപണനത്തിലേക്കും തിരിയുന്ന ഒരുപാട് അധ്യാപകർ നമുക്കിടയിലുണ്ട്.
കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇതിന്റെ വേരുകൾ. മറ്റ് സംസ്ഥാനങ്ങളുടെ പങ്കും വലുതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കും കേരളത്തിൽ നിന്നും പുറത്തേക്കും ലഹരിമരുന്നുകളുടെ ഒഴുക്ക് നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ആന്ധ്രാപ്രദേശിൽ ജോലി ചെയ്തിരുന്ന മലയാളിയായ അധ്യാപകൻ ലഹരി കൈവശം വെച്ചതിന് തമിഴ്നാട്- കേരളം അതിർത്തിയിൽനിന്ന് അറസ്റ്റിലായത് ഏറെ ചർച്ചകൾക്ക് വഴിവച്ച ഒന്നായിരുന്നു. സ്കൂൾ കുട്ടികൾക്കും ചെറുപ്പക്കാർക്കും കഞ്ചാവും ലഹരി ഗുളികകളും വിൽക്കാൻ ശ്രമിച്ചതിന് ചില സ്വകാര്യ/ ട്യൂഷൻ അധ്യാപകരും സ്കൂൾ ജീവനക്കാരും എക്സൈസിന്റെയും പോലീസിന്റെയും പിടിയിലായിട്ടുണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഗ്രാമങ്ങൾ, സ്കൂളുകൾ, കോളേജ് ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ച് ഈ ലഹരി ശൃംഖലകൾ സജീവമാണ്. ലഹരി ഉപയോഗത്തോടൊപ്പം സംസ്ഥാനത്ത് വർധിച്ചു വരുന്ന ഒന്നാണ് ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അക്രമങ്ങൾ, ഗാർഹിക പീഡനങ്ങൾ, ക്വട്ടേഷൻ ആക്രമണങ്ങൾ, റോഡപകടങ്ങൾ എന്നിവ. സാമൂഹിക നീതി മന്ത്രാലയത്തിന്റെ (Ministry of Social Justice and Empowerment) പഠനങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം മൂന്ന് കോടിയോളം ആളുകൾ കഞ്ചാവും ഒരു കോടിയിലധികം ആളുകൾ ഒപ്പിയോയിഡുകളും (Opioids) ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും 15 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്.
പരമ്പരാഗത ലഹരിവസ്തുക്കളിൽ നിന്ന് വീര്യം കൂടിയ സിന്തറ്റിക് ലഹരികളിലേക്കുള്ള (Synthetic Drugs) മാറ്റമാണ് ഇതിൽ ഏറ്റവും ആശങ്കാജനകം. കഞ്ചാവിനും മദ്യത്തിനും ഉപരിയായി മെത്താംഫിറ്റമിൻ (MDMA), സ്റ്റാമ്പ് (LSD), ക്രിസ്റ്റൽ, ഹാഷിഷ് ഓയിൽ തുടങ്ങിയ രാസലഹരികളുടെ വിപണനവും ഉപയോഗവും കൂടുതലാണ്.പൊതുജന - സർക്കാർ സംവിധാനങ്ങളുടെ ഏകോപനവും ഉണ്ടായാലേ ലഹരിമാഫിയയുടെ പിടിയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ.
Prof. John
Kurakar

No comments:
Post a Comment