Pages

Thursday, July 9, 2026

കൊട്ടാരാക്കര കോളേജ് അലുംനി അസോസിയേഷൻ

 

കൊട്ടാരാക്കര കോളേജ്  അലുംനി  അസോസിയേഷൻ

ആറു പതിറ്റാണ്ടിലേറെ  പഴക്കമുള്ള  സെൻറ് ഗ്രിഗോറിയോസ്  കോളേജിന്റെ ചരിത്രം  കൊട്ടാരക്കരയുടെ പുരോഗതിയുടെ  ചരിത്രവുമാണ് . 1964   സ്ഥാപിതമായ  നമ്മുടെ കലാലയം  മത സൗഹാർദ്ദതയുടെ പ്രതീകവുമാണ്  2006 ജനുവരി  26 നു കാലo ചെയ്യ്ത  പരിശുദ്ധ  ബസേലിയോസ്  മാർത്തോമ്മാ മാത്യൂസ്ദ്വതിയൻ  കാതോലിക്കാബാവയുടെ  ദീർഘവീക്ഷണവും  കഠിന പരിശ്രമവുമാണ്   കൊട്ടാരാക്കരയുടെ  വിദ്യാഭ്യാസ   സാംസ്ക്കാരിക മുന്നേറ്റത്തിന്  വഴി തെളിച്ച  സെന്റ്  ഗ്രീഗോറിയോസ് കോളേജിന്റെ  പിറവിക്ക്  കാരണമായാത് . പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ  സ്ഥാപിതമായ  കലാലയം  കേരള യൂണിവേഴ്സിറ്റിയിലെ  പ്രമുഖമായ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമാണ് , യൂണിവേഴ്സ്സ്സിറ്റി റാങ്കുകൾ നേടുന്ന കാര്യത്തിലും  നമ്മുടെ കോളേജ് മുൻപന്തിയിൽ  തന്നെയാണ് .നാഷണൽ സർവീസ് സ്കീം .  എൻ.സി .സി  എന്നിവയും   ബഹുമതികൾ കോളേജിന് നേടി കൊടുത്തിട്ടുണ്ട് . നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെ  അഭിനന്ദിക്കുന്നു

പൂർവ വിദ്ധ്യാർത്ഥികളാണ്  ഒരു കോളേജിന്റെ യശസ് ഉയർത്തുന്നത് . ഉന്നതിയിൽ എത്തുന്നവർ   പിന്നിലുള്ള തങ്ങളുടെ സഹപാഠികളെ കൂടി  ഉയർത്തുവാൻ  ശ്രമിക്കണം . പൂർവ വിദ്ധാര്ഥികള്  എവിടെ ആയിരുന്നാലും  അവരുടെ  നാടും വീടും  പുണ്യകലാലയങ്ങളും  മനസ്സിൽ മായാതെ  നിലനിൽക്കണം . പൂർവ വിദ്ധാർത്ഥികൾ  ഒരുമിച്ചു കൂടുന്ന ദിനം ആഹ്ളാദമാണ് . കാലാലയ  സ്മരണകൾ  ഓടിയെത്തുന്ന    അപൂർവ്വനിമിശഷം . തലമുറകളെ കോർത്തിണ ക്കുന്ന  .സ്നേഹ  ചങ്ങലയാണ്   അലുംനി അസോസിയേഷൻ .ഗുരു ശിഷ്യ ബന്ധത്തിന്റെ  പാവിത്രത  ഒരിക്കൽ കൂടി ഓർമ്മയിൽ  ഓടിയെത്തുന്ന  ദിനാമാണിന്ന് .  വാർണ്ണിക്കാൻ പറ്റാത്ത  എന്തോ ഒന്ന് , അനുഭൂതി  കലാലയ ചുവരുകൾക്കുള്ളിൽ  തങ്ങി  നിൽക്കുന്ന പ്രതീതി  പൂർവ വിദ്ധാർത്ഥികളെ വീണ്ടും വീണ്ടും  കോളേജിലേക്ക്  നയിക്കുന്നു . പഠിച്ചിരുന്ന  സമയത്തെ  പിണക്കങ്ങളും  ഇണക്കങ്ങളും   സാന്തോഷവും  ദുഃഖവും  സ്നേഹവും  സ്നേഹഭംഗവും  ഒക്കെ പൂർവ വിദ്ധാർത്ഥികളെ  കാലാലായ  ഓർമ്മകളിൽ എത്തിക്കുന്നു , അനുഗ്രഹീത കലാലയത്തിലെ  പൂർവ വിദ്യാർത്ഥികൾ  ഒരു കുടുംബവുമായി ,ഒരു ജനതയായി , മുന്നേറാൻ  അലുംനി അസ്സോസിയയേഷൻ  സഹായിക്കട്ടെ

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: