Pages

Friday, July 3, 2026

പുസ്തക നിരൂപണം സാമൂഹ്യ രംഗത്തെ വിപ്ലവകാരി പ്രൊഫ്, ജോസ് പാറക്കടവിൽ

 

പുസ്തക നിരൂപണം

 

സാമൂഹ്യ രംഗത്തെ  വിപ്ലവകാരി

പ്രൊഫ്, ജോസ് പാറക്കടവിൽ

പ്രൊഫ്.ജോസ് പാറക്കടവിൽ എഴുതിയ ശ്രീനാരായണ ഗുരുവിന്റെ  ജീവചരിത്രത്തെ  കുറിച്ച്  " സാമൂഹ്യരംഗത്തെ വിപ്ലവകാരി "  എന്ന പുസ്തകം വായിച്ചു .പുതിയ തലമുറക്ക്  ശ്രീനാരായണ ഗുരുവിനെ പരിചയപ്പെടുത്തുകയാണ്  ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിലൂടെ ചെയുന്നത് ..മതങ്ങൾക്ക് ഉപരിയായി  മനുഷ്യത്വത്തെ ഉയർത്തുവാൻ ശ്രമിച്ച മഹാ പുരുഷനാണ് ശ്രീനാരായണഗുരു . സ്നേഹത്തിലധിഷ്‌ഠിതമായിരുന്നു  ശ്രീനാരയണഗുരുവിന്റെ ചിന്തയും വാക്കും  പ്രവൃത്തിയും . ഗുദേവന്റെ ശിഷ്യരിൽ  പലർക്കും  സാമൂഹ്യ പ്രവർത്തികൾക്കിടയിൽ  അക്രമത്തെ നേരിടേണ്ടിവന്നപ്പോൾ  ഗുരു  നൽകിയ ഉപദേശം " ക്രിസ്തുവിനെ പോലെ  ക്ഷമിക്കുക  എന്നതായിരുന്നു .

ശ്രീനാരായണഗുരുവിന്റെ ജനനം ,ബാല്യം  വിദ്യാഭ്യാസം  കർമ്മമണ്ഡലം  തുടങ്ങിയ മേഖലകളൊക്കെ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് .അന്ധവിശ്വാസങ്ങളും  അനാചാരങ്ങളും കൊടികുത്തിവാണി രുന്ന ഒരു കാലഘട്ടത്തിലാണ്  ശ്രീനാരയണഗുരു ജനിച്ചത് .ഈഴവ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശംപോലും അന്ന് ഉണ്ടായിരുന്നില്ല .1859 ൽ  മാത്രമാണ്  ഒരു രാജ്യ വിളംബരത്തിലൂടെ  ആ അവകാശം ലഭിച്ചത് .അന്നത്തെ സ്ഥിതി മനസിലാക്കാൻ  കുമനാശാന്റെ  ദുരവസ്ഥയിലെ  ഈ വരികൾ മാത്രം മതി

"നരനു  നരനശുദ്ധ വസ്തുപോലും

ധരയിൽ  നടപ്പതു തീണ്ടലാണുപോലും

നരകമിവിടമാണു  കഷ്‌ടം

ഹര | ഹര ഇങ്ങനെ  വല്ല നാടുമുണ്ടോ ?

 

1882 ആയപ്പോഴേക്കും  ഗുരുവിന്റെ ആത്മീയ ദാഹം  അടക്കാനാവാത്ത വിധം വർധിച്ചു . കാടും മേടും കയറിയിറങ്ങി  അനേകദൂരം സഞ്ചരിച്ചു . മരുത്വാമലയിലെ ആകാന്തഏകാന്ത  വാസത്തിനു ശേഷം  അരുവിക്കരയിൽ  എത്തി . അരുവിപ്പുറത്തു  ശവലിംഗം  പ്രതിഷ്‌ടിച്ചു , ഈഴവനു, ശവനെ പ്രതിഷ്‌ടിക്കാൻ  അര്ഹതയുണ്ടോ  എന്ന്  ബ്രാഹ്മണർ  ചോദിച്ചതിന് " ഈഴവശിവനെയാണ്  പ്രതിഷ്‌ഠിച്ചതെന്ന്  മറുപടിയാണ്  ശ്രനാരായണഗുരുവിൽ നിന്ന് ലഭിച്ചത് . അരുവിപ്പുറം പ്രതിഷ്‌ഠയോടുകൂടി  ഗുരുവിന്റെ  പ്രസിദ്ധി  കന്യാകുമാരി മുതൽ  കാസർക്കോടുവരെ  ഈഴവർക്കിടയിൽ പരന്നു .

"ജാതിഭേദം  മതദ്വേഷം

ഏതുമില്ലാത്ത  സർവരും '

സോദരത്വന  വാഴുന്ന

മാതൃക സ്ഥാനമാണിത് "

ഗുരുവിന്റെ ദര്ശനം  ഇതിൽ നിന്ന്  മനസിലാക്കാം . സഞ്ചാരത്തിനിടയിൽ  ഗുരു  കായിക്കരയിൽ  എത്തിയപ്പോഴാണ്  കുമാരനാശാനെ  കാണുന്നത് . കുമാരന്  അന്ന് 18 വയസ്സുമാത്രം പ്രായം ., ശൃംഗാര കവിതകളിൽ  തല്പരനായിരുന്ന  കുമാരനെ  ജനങ്ങളിൽ സന്മാർഗ-സദാചാരവും ഉണ്ടാക്കുന്ന രീതിയിലുള്ള  കൃതികൾ    രചിക്കാൻ  ഗുരു പ്രചോദനം നൽകി .ഇങ്ങനെ ആശാൻ  ഭക്തി മാർഗ്ഗത്തിലേക്ക്  തിരിഞ്ഞു . കുമാരനാശാനെ  ഉപരിപഠനത്തിനു കേരളത്തിന് പുറത്ത് അയച്ചതു ഗുരുവാണ് .ഉന്നത പഠനത്തിന് ശേഷം  കുമാരൻ  1910 നാട്ടിൽ തിരിച്ചെത്തി .1903 ൽ S N D P  രൂപികരിച്ചു . 1924 ൽ  കുമാരനാശാൻ പല്ലനയാറ്റിൽ  ബോട്ട്മുങ്ങി മരിച്ചു . ശ്രീനാരായണഗുരുവിന്  സ്വാമി വിവേകാന്ദനെ  കാണുവാനും കഴിഞ്ഞു . പലയിടത്തും ക്ഷേത്രങ്ങൾ  സ്ഥാപിച്ചു . ക്ഷേത്രങ്ങളോട്  ചേർന്ന്  പാഠശാലകളും ,വായനശാലകളും  സ്ഥാപിച്ചു ., താലികെട്ടുകല്യാണം , തിരണ്ടുകല്യാണം  തുടങ്ങിയ അനാചാരങ്ങൾ  നിർത്തലാക്കി ., ശ്രീനാരയണ ഗുരു  രണ്ടുപ്രാവശ്യം  സിലോൺ സന്ദർശിച്ചിരുന്നു . 1925 ൽ ഗുരു  ഗാന്ധിജിയെ  കണ്ടിരുന്നു

ശ്രീനാരായണ ഗുരുവിന്റെ  സ്വാധീനം  കേരളത്തിലെ കവികളിലും മറ്റും കാണാന്കഴിയും , ഉള്ളൂരിന്റെ  അദ്വൈത  ചിന്തയും  ശ്രീനാരായണഗുരുവിന്റെ    ഒരു ജാതി ,ഒരുമതം ,ഒരു ദൈവം  എന്ന ചിന്താഗതിക്ക്  വളരെ സാദൃശ്യം ഉണ്ട് .

സ്വാമി വിവേകാന്ദൻ  ഭ്രാന്താലയം എന്ന്   പറഞ്ഞ   കേരളത്തെ ശ്രീനാരയണഗുരു  മാനവികതയുടെ മഹാസന്ദേശംനല്കി  ഒരുമിപ്പിച്ചു . ഗുരുവിന്റെ സന്ദേശം ഇതര  സമുദായങ്ങൾ   സ്വകരിച്ചതോടെ  അവിടെയും മാറ്റങ്ങൾ ഉളവായി . അതോടെ ശ്രീനാരയണഗുരു  കേരള നവോത്ഥാനത്തിന്റെ  പിതാവായിമാറി .പുതു തലമുറയ്ക്ക് ഗുരുവിനെ മനസിലാക്കാൻ ഈപുസ്തകം ഉപകരിക്കും . വിദ്യാർത്ഥിമിത്രമാണ്  ഈ പുസ്തകം പ്രസിദ്ധീകരിച്ചത് .

 

പ്രൊഫ്.ജോൺ കുരാക്കാർ

No comments: