Pages

Wednesday, July 1, 2026

പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ വാർഷികം ആഘോഷിച്ചു

.

പരിശുദ്ധ കാതോലിക്കാ ബാവായുടെ പൗരോഹിത്യ വാർഷികം ആഘോഷിച്ചു

പാമ്പാക്കുട : പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ 48ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. പിറമാടം പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിന് കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദീകസംഘം നേതൃത്വം നൽകി. ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും പ്രത്യാശ ഭവനിലെ അന്തേവാസികളും ചടങ്ങിൽ സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്, മുതിർന്ന വൈദികർ എന്നിവർ ചേർന്ന് സഭാധ്യക്ഷനെ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു. സഭാ ശുശ്രൂഷ അനുഗ്രഹപ്രദമാകുവാൻ തുടർന്നും ഏവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.വൈദികസംഘം സെക്രട്ടറി ഫാ റോബിൻ കെ ജേക്കബ് അധ്യക്ഷത വഹിച്ചു.


 

No comments: