Pages

Wednesday, June 3, 2026

ഇ ഡി റെയ്ഡ്; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ SFI ജില്ലാ പ്രസിഡന്‍റ്വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

 

ഡി റെയ്ഡ്; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ SFI ജില്ലാ പ്രസിഡന്റ്വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്ഗുരുതര കുറ്റകൃത്യമാണെന്നാണ് കോടതി നിരീക്ഷണം.

ജനാധിപത്യമൂല്യങ്ങൾ ഉയത്തിപ്പിടിച്ചു സമരം ചെയ്യാനും അറസ്റ്റ് വരിക്കാനും ജാമ്യം നേടാനും എല്ലാ ഇന്ത്യൻ പൗരന്മാർക്കും അവകാശം ഉണ്ട് ഭരണഘടന അനുശാസിക്കുന്ന രീതിയിൽ അല്ലെങ്കിൽ ഇന്ത്യൻ നിയമങ്ങൾ പൊതു ഇടങ്ങളിൽ ലംഘനം നടത്തുന്നരീതിയിൽ രാജ്യത്തിന്റെ ഉയർന്ന അന്വേഷണഏജൻസിയുടെ ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ അത് രാജ്യത്തിനു നേരെയുള്ള ആക്രമണം ആയി കണക്കാക്കി രക്ഷപ്പെട്ടു പോകാൻ കഴിയാത്ത വകുപ്പുകൾ ഉൾപ്പെടുത്തി ശിക്ഷ നൽകി രാജ്യത്തിനു മാതൃകയായി മാറും , ഡി  ഉദ്യോഗസ്ഥരെ  ആക്രമിച്ച  കേസിൽ  തൃണമൂൽ കോൺഗ്രസ്  നേതാവ് ഷാജഹാൻ  ഷെയ്ക്ക് ജയിലിൽ  ആയിട്ട്  രണ്ടു വര്ഷം കഴിഞ്ഞിരിക്കുന്നു . പിണറായിയുടെ മോൾ സുഖമായി വീട്ടിൽ കിടന്നുറങ്ങുന്നു

ആർക്കോവേണ്ടി തിളച്ച സാമ്പാർ പോലെയായിഇ  ഡി ആക്രമിച്ചവരുടെ  ജീവിതം.പാർട്ടി ക്ലാസും  കഴിഞ്ഞു നേതാക്കളെ വാക്കും കേട്ട് അടിമകളായി  കേന്ദ്ര ഉദ്യാഗസ്ഥരെ  ആക്രമിച്ചാൽ  സ്ഥിതി ദയനീയമായിരിക്കും . അധികാരമില്ലാത്ത പാർട്ടിക്ക് എന്തുചെയ്യാൻ കഴിയും .നേതാക്കൾ പട്ട് മെത്തയില്കിടക്കുന്നു. അണികള്ജയിലില്കിടക്കുന്നു. ഞങ്ങൾക്ക് പോലീസും ED യും പുല്ലാണെന്നും ചോര ചാലുകൾ നീന്തിയവർ ആണെന്നും സമരവും രക്ഷാപ്രവർത്തനവും കണ്ടുപിടിച്ചവർ ഞങ്ങൾ ആണെന്നും  ജയിൽ എന്ന ഉമ്മാക്കി കാട്ടി ഞങ്ങളെ ഭയപ്പെടുത്താൻ പറ്റില്ലന്നും ഘോരഘോര o പ്രസംഗിച്ചതുകൊണ്ടു  യാതൊരു പ്രയോജനവുമില്ല

പാർട്ടിക്കു  വേണ്ടി വല്ലതും ചെയ്യാൻ പോകുമ്പോൾ നൂറു വട്ടം ആലോചിക്കണം.   ഡി  യെ ആക്രമിക്കാൻ  പ്രേരിപ്പിച്ച  ഒരു നേതാവും വന്നില്ല ജാമ്യം എടുക്കാൻ .വല്ലവന്റ വാക്കും കേട്ട് ആവേശത്തിൽ എടുത്തുചാടുമ്പോൾ ഒന്നോർത്തോ. തനിക്കും തന്റെ കുടുംബത്തിനും പോയി..റെയ്ഡിന് വന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ ജാമ്യം കിട്ടില്ല എന്നും തക്കതായ ശിക്ഷ ലഭിക്കുമെന്നും യുവതലമുറയിലെ രാഷ്ട്രീയക്കാർ മനസ്സിലാക്കണം. ഇതുപോലെ അക്രമണത്തിന് തുനിഞ്ഞിറങ്ങുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ.  അംഗമല്ലാത്ത ഒരു സ്ത്രീയുടെ പേരിലുള്ള കേസിലെ വിവരങ്ങൾ അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥരെയാണ് ആക്രമിച്ചത് .കേന്ദ്ര സർക്കാർ ജീവനക്കാരായ ED യെ  ആക്രമിച്ച കേസിൽ പെട്ടെന്ന് ജാമ്യം കിട്ടില്ല , കാര്യങ്ങളൊക്കെ രക്ഷിതാക്കളും  അറിഞ്ഞിരിക്കണം

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

No comments: