Pages

Sunday, June 7, 2026

സലിംകുമാറിന് കണ്ണീരോടെ യാത്രാമൊഴി

 

സലിംകുമാറിന്  കണ്ണീരോടെ  യാത്രാമൊഴി

മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെള്ളിത്തിരയില്നിറഞ്ഞുനിന്ന പ്രിയനടൻ സലിം കുമാർ കാലയവനികയ്ക്കുള്ളില്മറഞ്ഞു കഴിഞ്ഞു.ഓർമിക്കാൻ ഒരുപാട് കഥാപാത്രങ്ങള്സമ്മാനിച്ച്അദ്ദേഹം വിടപറഞ്ഞപ്പോള്ഓരോ മലയാളികളുടെയും ഉള്ളില്വേദനയുള്ളൊരു നെടുവീർപ്പ്. അത്രത്തോളമായിരുന്നു സലിം കുമാർ എന്ന നടൻ അവർക്ക് സമ്മാനിച്ച വിനോദം.

സലിം കുമാറിന്റെ തിരക്കുപിടിച്ച സിനിമായാത്രയും ആരോഗ്യപ്രശ്നങ്ങള്മൂലം തളർന്ന് പോയപ്പോഴും പിന്തുണയുമായി ഭാര്യ സുനിത എപ്പോഴുമുണ്ടായിരുന്നു. സെപ്റ്റംബറില്‍ 30-ാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് സുനിതയെ തനിച്ചാക്കി അദ്ദേഹം യാത്രയായതും. മൂന്ന് നാല് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു സുനിതയും സലിം കുമാറും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസമാണ് സലിം കുമാർ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെ. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമകളില്നിന്നും സിനിമകളിലേക്കുള്ള ഓട്ടമായിരുന്നു. ഒടുവില്ഇന്ത്യയിലെ മികച്ച നടനായും സലിം കുമാർ തിളങ്ങി.

തന്റെ ഭാര്യയെ കുറിച്ച്ഒരിക്കല്സലിം കുമാർ പറഞ്ഞത് ഇങ്ങനെയാണ്. "മൂന്ന് നാല് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നുഞങ്ങളുടെ വിവാഹം. ഒരുപാട് കത്തുകള്കൊടുത്തിട്ടുണ്ട്. അതിപ്പോഴും സൂക്ഷിച്ച്വച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ പ്രണയമായിരുന്നു അവള്‍. ഞങ്ങളുടെ പ്രണയം അറിഞ്ഞപ്പോള്വീട്ടില്പ്രശ്നമൊന്നും ഉണ്ടായില്ല. അവള്ക്ക് ലോട്ടറിയല്ലേ അടിച്ചത്. പ്രണയിച്ച പെണ്കുട്ടിയെ തന്നെ വിവാഹം കഴിക്കാനായത് വലിയൊരു ഭാഗ്യമാണ്. ഓർമകളെ നമ്മള്ഒന്നും ബാക്കി നിർത്തുന്നില്ല. നമ്മുടെ കൂടെ കൂട്ടുകയാണ്. അതല്ലേ ഏറ്റവും വലുത്. ഞങ്ങള്പരിചയപ്പെട്ട് ഒരുപാട് നാളുകള്ക്ക് ശേഷമാണ് പ്രണയം പറയുന്നത്. ഞാൻ പറഞ്ഞപ്പോള്തന്നെ അവള്ഓക്കെ പറഞ്ഞു. കാരണം ഞങ്ങള്അത്രയും മാനസികമായി ഒന്നിച്ചു കഴിഞ്ഞിരുന്നു. അവളില്ലാണ്ട് എനിക്ക് ഒരിടത്തും പോകാന്പറ്റില്ല. അവളില്ലാതെ എന്റെ ഒരുദിവസം മുന്നോട്ട് പോകില്ല. എന്റെ ധൈര്യമാണ്", എന്നായിരുന്നു സലിം കുമാറിന്റെ വാക്കുകള്‍. 'ഞാൻ ജീവിതത്തില്ചെയ്ത ഏറ്റവും വലിയ ശരി.

നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്പ്പിക്കാനുമായി നിരവധി പേര്വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്പ്പിക്കാനെത്തിയത്. നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തെ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.മുഖ്യമന്ത്രി വി.ഡി. സതീശൻ വീട്ടിൽ സംസ്കാരച്ചടങ്ങുൾക്ക് മുന്നിൽനിന്നു. അവസാനനിമിഷവും ഒട്ടേറെപ്പേരാണ് പ്രിയനടനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ചന്തു ഉൾപ്പെടെ പാടുപെടുന്നത് കാണാമായിരുന്നു.ചടങ്ങുകൾ ആരംഭിച്ചതോടെ ചന്തു പൊട്ടിക്കരഞ്ഞു. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി.

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ 'അമ്മ' ഭാരവാഹികൾ ഉൾപ്പെടെ പറവൂരിലെ വീട്ടിലെത്തി. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: