Pages

Saturday, June 20, 2026

വി ഡി സതീശൻ അഹങ്കാരി, പണ്ട് എന്നെക്കാണാൻ കാത്തുനിന്ന ആളാണ്,


വി ഡി സതീശൻ അഹങ്കാരി, പണ്ട് എന്നെക്കാണാൻ കാത്തുനിന്ന ആളാണ്,

 

മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നാണ് സുകുമാരൻ നായർ പറഞ്ഞത്. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബഡ്ജറ്റ് സമ്മേളനം നടത്തുന്നതിനിടെയുള്ള പ്രസംഗത്തിലാണ് വിമർശനം.

'സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കും. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും നൽകിയില്ല. സതീശൻ അഹങ്കാരിയാണ്. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി എന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ്' ഒടുവിൽ നിലപാട് മാറ്റി .വി ഡി  സതീശൻ  പാവപ്പെട്ടവരുടെയും , സാധാരണക്കാരുംടെയും  മുഖ്യമന്ത്രിയാണ്. , എന്തിനു  സുകുമാരൻ നായരെ  മുഖ്യമന്ത്രി കാണണം .മത നേതാക്കൾ അവരുടെ മത കാര്യങ്ങൾ നോക്കി അവരുടെ ഓഫീസിൽ ഇരുന്നാൽ.സുകുമാരൻ നായരുടെ  ഭീഷണിയൊക്കെ  സതീശന്റെ അടുക്കൽ ചെലവാകില്ല .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

No comments: