Pages

Thursday, June 11, 2026

സുകുമാർ അഴിക്കോട് - അധർമ്മങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പൊരുതിയ സാഹിത്യ വിപ്ലവകാരി

 

സുകുമാർ അഴിക്കോട് - അധർമ്മങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പൊരുതിയ  സാഹിത്യ വിപ്ലവകാരി

വാക്കിന്റെ  വറ്റാത്ത കടൽ ആയിരുന്നു  സുകുമാർ അഴിക്കോട് .കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ  സ്വാധീനം  ചെലുത്തിയ യുള്ള മറ്റൊരു വ്യക്തിയെ കാണാൻ പ്രയാസമാണ് . വിമർശകനായും പ്രഭാഷകനായും പണ്ഡിതനായും അധ്യാപകനായും തിളങ്ങിയ അദ്ദേഹം യഥാർത്ഥത്തിൽ ഒരു ബൗദ്ധിക വിപ്ലവകാരി ആയിരുന്നു. 1926

മെയ് 12-ന് കണ്ണൂരിലെ അഴീക്കോട് ഗ്രാമത്തിൽ ജനിച്ച്, അറിവിന്റെ ലോകത്തേക്ക് വളർന്നു കയറിയ വ്യക്തിയാണ് .അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുഴങ്ങിയ ഒരു സാഗരഗർജ്ജനമാണ്.ആയുർവേദ പഠനത്തിൽ തുടങ്ങി ഒടുവിൽ മലയാളം അധ്യാപകനായി മാറിയ അദ്ദേഹത്തിന്റെ യാത്ര വിസ്മയകരമാണ്. ഒരു പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം തുടങ്ങിയെങ്കിലും കാലം കല്പിച്ചു നല്കിയത് അധ്യാപനമായിരുന്നു. ചിറക്കൽ രാജാസ് സ്കൂളിലെ സെക്രട്ടേറിയൽ കോഴ്സ് പഠിപ്പിക്കാൻ നിയമിതനായതോടെ മലയാളത്തിന് ലഭിച്ചത് പകരം വെക്കാനില്ലാത്ത ഒരു ഗുരുനാഥനെയായിരുന്നു. പിന്നീട് കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വകുപ്പ് മേധാവിയും പ്രൊ വൈസ് ചാൻസലറും നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാനുമായി പ്രവർത്തിച്ചു. അറിവിന്റെ ആകാശത്തെ നക്ഷത്രത്തിന്റെ തിളക്കം വിന്ധ്യനും സഹ്യനുമപ്പുറവും കണ്ടറിഞ്ഞു. വിരമിച്ചശേഷവും തന്റെ ശിഷ്യരുടെ അഭ്യർത്ഥന പ്രകാരം പ്രൊഫസറുടെ കസേരയിലേക്ക് മടങ്ങിപ്പോകാൻ കാണിച്ച മനസ്സ് അധ്യാപനത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പ്രണയത്തിന് തെളിവാണ്.പദവികള്ക്കായി ആര്ക്ക് മുന്നിലും മുട്ടുമടക്കാത്ത നിലപാണ്ടായിരുന്ന വ്യക്തിയാണ്  സുകുമാർ അഴിക്കോട് അദ്ദേഹത്തിൻറെ  വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് ഗാന്ധിയൻ ആദർശങ്ങളും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളുമാണ്. സാഹിത്യ വിമർശനത്തിന്റെ മേഖലയിൽ അഴീക്കോട് ഒരു വിപ്ലവകാരിയായിരുന്നു. സ്തുതിപാഠകരിൽ നിന്നും വൈകാരികമായ വായനകളിൽ നിന്നും മോചിപ്പിച്ച്, ശാസ്ത്രീയവും ദാർശനികവുമായ ഒരു തലത്തിലേക്ക് വിമർശന സാഹിത്യത്തെ അദ്ദേഹം വളർത്തി. ''കലയുടെ കനലിലൂടെ'' തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥയാത്ര ''ആശാന്റെ സീതാകാവ്യം'', ''രമണനും മലയാളകവിതയും'' എന്നിവ കടന്ന് മലയാള സാഹിത്യത്തിൽ വളരെയേറെ ചർച്ചകൾക്ക് വേദിയൊരുക്കിയ 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു'' എന്ന കൃതിയിലെത്തി. കുട്ടികൃഷ്ണമാരാർ ഗ്രന്ഥനാമം നിർദ്ദേശിച്ച ''ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു'' എന്ന കൃതി സൃഷ്ടിച്ച കോളിളക്കം മലയാള സാഹിത്യ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.

''തത്വമസി''യിലൂടെ ഉപനിഷത്തുക്കളുടെ പൊരുൾ മലയാളിയെ പഠിപ്പിച്ച പണ്ഡിതൻ മാത്രമല്ല അദ്ദേഹം. അനീതികൾക്കെതിരെയും അധികാര ദുർവിനിയോഗങ്ങൾക്കെതിരെയും മുഴങ്ങിയ വിട്ടുവീഴ്ചയില്ലാത്ത ശബ്ദമായിരുന്നു. ശ്രീനാരായണ ഗുരുവിനോടും വാഗ്ഭടാനന്ദ ഗുരുവിനോടും അദ്ദേഹം പുലർത്തിയ ആദരവ് കേവലം ഭക്തിയല്ലായിരുന്നു, മറിച്ച് അവരിലെ വിപ്ലവകരമായ ചിന്തകളെ മലയാളിക്ക് വീണ്ടും പരിചയപ്പെടുത്താനുള്ള ശ്രമമായിരുന്നു. വാഗ്മി എന്ന നിലയിൽ ലോകത്തിന്റെ പല കോണുകളിലും അഴീക്കോടിന്റെ ശബ്ദം മുഴങ്ങി. തന്റെ വീട്ടിൽ അതിഥിയായി എത്തിയ വാഗ്ഭടാനന്ദനിൽ നിന്നാണ് പ്രസംഗകലയുടെ ആദ്യപാഠങ്ങൾ അദ്ദേഹം സ്വായത്തമാക്കിയത്. നിലപാടുകളുടെ  രാജാവാണദ്ദേഹം .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

No comments: