Pages

Tuesday, June 23, 2026

കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടം, ഹൃദയഭേദകം


കൊട്ടാരക്കരയിൽ ടിപ്പർ ലോറി  അപകടം, ഹൃദയഭേദകം

 

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്ലോറി അപകടത്തില്മരിച്ചവരില്മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂര്സ്വദേശി ഹരിലാല്‍ (54), കാര്മല്സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥി പാര്ത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്ലോറി ഡ്രൈവര്നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍,

ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്പരിക്കേറ്റ് ചികിത്സയിലുണ്ട്.

വളവില്ഓവര്ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. ടിപ്പര്ലോറി അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്പറയുന്നു. ട്യൂഷന് പോകാന്വേണ്ടി കാത്തിരുന്ന കുട്ടികളാണ് അപകടത്തില്പ്പെട്ടത്. നിലവില്അപകടം നടന്ന സ്ഥലത്ത് മണ്ണിനടിയില്ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് നിഗമനം.

ആശുപത്രികളില്ആവശ്യമായ സൗകര്യം ഏര്പ്പെടുത്താന്ആരോഗ്യ മന്ത്രി കെ മുരളീധരന്നിര്ദ്ദേശം നല്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്മാരുമായും ആരോഗ്യമന്ത്രി സംസാരിച്ചു. തിരുവനന്തപുരം മെഡിക്കല്കോളേജിലും ആവശ്യമായ സൗകര്യങ്ങള്ഏര്പ്പെടുത്താന്നിര്ദ്ദേശം നല്കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡി എം എന്നിവര്ക്കാണ് മന്ത്രി നിര്ദ്ദേശം നല്കിയിരിക്കുന്നത്..ടിപ്പര്ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം'

അപകട സ്ഥലത്തേക്ക് പോകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണയും പ്രതികരിച്ചു. വളരെ വേഗതയില്ടിപ്പല്ലോറി ഇടിച്ചെന്നാണ് പ്രാഥമിക വിവരമെന്നും ടിപ്പര്ലോറിയുടെ യാത്രാ സമയം പുനപരിശോധന നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. വളരെ വേദനയുണ്ടാക്കുന്ന നാടിനെ ഞെട്ടിച്ച അപകടമാണുണ്ടായതെന്ന് കൊടിക്കുന്നില്സുരേഷ് എംപിയും പ്രതികരിച്ചു.എട്ടു പേരാണ് അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ഇതില്ഏഴ് പേരും വിദ്യാര്ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും മണ്ണുമടക്കം ഇവരുടെ മേല്പതിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ ഒരു മതിലും ഇടിയുടെ ആഘാതത്തില്തകര്ന്നിട്ടുണ്ട്.രണ്ട് റോഡുകള്കൂടിയ കവലയിലാണ് സംഭവം. വളവു തിരിഞ്ഞ് എത്തിയ ടിപ്പര്എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്പറയുന്നു. രാവിലെ 7 മണിയോടെയായിരുന്നു അപകടം.അപകടത്തിൽപ്പെട്ട വാഹനം അടുത്തിടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയതാണെന്നും അറിയുന്നു. അതിനാൽ സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. യഥാർത്ഥ കാരണം കണ്ടെത്തി ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണം.

റോഡ് സുരക്ഷ എന്നത് ഹെൽമറ്റും സീറ്റ് ബെൽറ്റും പരിശോധിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. വാഹനങ്ങളുടെ സാങ്കേതിക സുരക്ഷ, ഫിറ്റ്നസ്, ടയറുകളുടെ അവസ്ഥ, അമിതവേഗം എന്നിവയും കർശനമായി നിരീക്ഷിക്കപ്പെടണം. ഓരോ വകുപ്പും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുമ്പോൾ മാത്രമേ ഇത്തരം ദുരന്തങ്ങൾ കുറയ്ക്കാൻ കഴിയൂ.

അപകടങ്ങൾ സംഭവിച്ചശേഷമുള്ള ബോധവൽക്കരണത്തേക്കാൾ, അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പുള്ള മുൻകരുതലുകളും പ്രതിരോധ നടപടികളുമാണ് ഇന്ന് സമൂഹത്തിന് ഏറ്റവും ആവശ്യമായത്.ഹെവി ലൈസൻസ് പോലുമില്ലാതെ വാഹനം ഓടിച്ച് മൂന്ന് നിരപരാധികളുടെ ജീവനപഹരിച്ച സംഭവം നിയമലംഘനം നടത്തിയുള്ള നരഹത്യയാണെന്നുള്ളതിൽ തർക്കമില്ല. അപകടമുണ്ടാക്കിയ ഡ്രൈവർക്കും ലോറി ഉടമയ്ക്കുമെതിരെ കർശനമായ നടപടി പോലീസ് സ്വീകരിക്കണം .

മാനദണ്ഡങ്ങൾ ലംഘിച്ചു മരണപ്പാച്ചിൽ നടത്തുന്ന ഹെവി വാഹനങ്ങളിൽ പരിശോധന ഊർജിതമാക്കാൻ അധികാരികൾ  വീഴ്ച്ച  വരുത്തരുത്' ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാടിൽ കുടുംബങ്ങളുടെയും നാടിന്റെയും ആഴമുള്ള ദുഃഖം വാക്കുകൾക്കപ്പുറമാണ്. അവരുടെ വേദനയിൽ പങ്കുചേരുന്നു. 

ആദരാഞ്ജലികളോടെ 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

 

 

 

 

 

 

No comments: