മധുര അമ്പഴം
സ്പോണ്ടിയാസ് ജനുസ്സിൽപ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. (ശാസ്ത്രീയനാമം: Spondias pinnata).25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവർഗ്ഗങ്ങളിൽ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്. ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ് അമ്പഴങ്ങ. നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.നട്ടുവളർത്താൻ സ്ഥലമില്ലെന്നോർത്തു വിഷമിക്കേണ്ട. അധികം ഉയരം വയ്ക്കാത്ത മധുര അമ്പഴം നട്ടു വളർത്തിയാൽ മതി. വീട്ടുമുറ്റത്തോ ടെറസ്സിലെ ചട്ടിയിലോ ഇവ വളർത്താം. മണ്ണ് / മിശ്രിതം നല്ല ജൈവാംശം ഉള്ളതായിരിക്കണം.
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലവും ൈജവാംശവും നീർവാർച്ചയുമുള്ള മണ്ണുമാണ് അനുയോജ്യം. 2 x 2 x 2 അടി കുഴികളെടുത്തു മേൽമണ്ണും ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും എല്ലുപൊടിയും ചേർത്തു യോജിപ്പിക്കുക. ഒരാഴ്ചയ്ക്കു ശേഷം വേരു പിടിപ്പിച്ച കമ്പുകൾ നടാം. അഞ്ചു ഗ്രാം വാം ജീവാണുവളം ചേർക്കുക. ജൈവവളങ്ങളായ മണ്ണിരകംപോസ്റ്റ്, എ ല്ലുപൊടി, ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം എന്നിവ മാസത്തിലൊരിക്കൽ ചേർക്കുക. മണ്ണിൽ നല്ല ജൈവാംശം ഉണ്ടെങ്കിൽ ഒരു വളവും േചർത്തില്ലെങ്കിലും കായ്ക്കും. നട്ട് ഒ രു വർഷത്തിനുള്ളിൽ പൂക്കുലകളുണ്ടായി കായ്ക്കുകയും ചെയ്യും. വർഷത്തിൽ പലതവണ കായ്ക്കും.
∙ കായ്കൾ വിളവെടുത്ത ശേഷം ശിഖ രങ്ങൾ മുറിച്ചു മാറ്റണം. ചുവട്ടിലെ മണ്ണ് ഇളക്കി കളകൾ നീക്കി ജൈവവളങ്ങളായ ചാണകം, മണ്ണിര കംപോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ചേർക്കുക. വളം ചേർത്താൽ വിളവ് കൂടും. അമ്പഴം നട്ടുവളർത്താൻ സ്ഥലമില്ലെന്നോർത്തു വിഷമിക്കേണ്ട. അധികം ഉയരം വയ്ക്കാത്ത മധുര അമ്പഴം നട്ടു വളർത്തിയാൽ മതി. വീട്ടുമുറ്റത്തോ ടെറസ്സിലെ ചട്ടിയിലോ ഇവ വളർത്താം. മണ്ണ് / മിശ്രിതം നല്ല ജൈവാംശം ഉള്ളതായിരിക്കണം.നാടന്‍ നെല്ലി, കാരംബോള, പുളിഞ്ചി തുടങ്ങിയ നാടന്‍ പഴങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് മധുര അമ്പഴം. മൂക്കുന്നതിനു മുമ്പ് അച്ചാറായും പഴുത്താല്‍ പഴമായും പ്രയോജനപ്പെടുത്താം.മധുര അമ്പഴം സീസണില്ലാതെ എപ്പോളും വിളവെടുക്കാം.
പ്രൊഫ്, ജോൺ കുരാക്കാർ

No comments:
Post a Comment