Pages

Wednesday, June 24, 2026

വിദ്യതേടിയുള്ള നമ്മുടെ കുട്ടികളുടെ ഈ തീർഥാടനം മംഗളമാകട്ടെ

 

വിദ്യതേടിയുള്ള നമ്മുടെ കുട്ടികളുടെ തീർഥാടനം മംഗളമാകട്ടെ

 

ഒരു പുതിയ അധ്യയന വര്ഷം വെറും കലണ്ടറിലെ മാറ്റമല്ല. അത് പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും പ്രതീകമാണ്. അറിവാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അറിവിലൂടെ രൂപപ്പെടുന്ന തിരിച്ചറിവ് തലമുറകളെ നേര്വഴിക്കു നടത്തുമെന്ന കാര്യത്തില്സംശയമില്ല. വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും രക്ഷിതാക്കള്ക്കും ഒരുപോലെ ആവേശവും ഉത്തരവാദിത്വവും നല്കുന്ന കാലത്തിന്റെ തുടക്കമാണ് ഓരോ അധ്യയനവര്ഷാരംഭവും. അത് സ്വപ്നങ്ങള്ക്കു ചിറകു മുളയ്ക്കാനും പരിശ്രമങ്ങള്ക്കു ഫലം കാണാനുമുള്ള പുതിയ അധ്യായമാണ് തുറക്കുന്നത്.

പുതിയ തുടക്കങ്ങളും ആത്മവിശ്വാസവും

പുതിയ അധ്യയനവര്ഷം പുതിയ പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും മാത്രമല്ല, പുതിയ മനോഭാവത്തിന്റെയും തുടക്കമാണ്. 'കാലം തെറ്റാതെ വിതച്ചാല്മാത്രമേ നല്ല വിളവ് കിട്ടൂ' എന്നു പറയാറുള്ളതുപോലെ, വര്ഷാരംഭത്തില്ത്തന്നെ സമയനിഷ്ഠയും ക്രമശീലവും പാലിക്കുന്നത് വിജയത്തിന് അടിത്തറയിടുന്നു. മുന്കാലത്തിലെ തെറ്റുകളും പരാജയങ്ങളും തിരുത്താനും, കൂടുതല്ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാനുമുള്ള സുവര്ണ്ണാവസരമാണിത്. ലജ്ജാശീലമുള്ള വിദ്യാര്ത്ഥിക്ക് കൂടുതല്സജീവമാകാനും, പഠനത്തില്പിന്നാക്കം നിന്നവര്ക്ക് സ്ഥിരതയോടെ പരിശ്രമിക്കാനും ഇതു പ്രചോദനം നല്കുന്നു. പഠനത്തില്മുന്നില്നില്ക്കുന്നവര്കൂടുതല്വളരാനും പുതിയ കണ്ടെത്തലുകളിലേക്ക് ഉയരാനുമുള്ള കാല്വയ്പുകൂടിയാണ് പുതിയ അക്കാദമികവര്ഷം.

സ്വപ്നങ്ങളും ലക്ഷ്യങ്ങളും: വിജയത്തിന്റെ വഴികാട്ടി

ഓരോ വിദ്യാര്ത്ഥിയും ക്ലാസ്മുറിയിലേക്കു കടക്കുന്നത് ഒരു സ്വപ്നവുമായാണ്. ചിലര്ക്ക് അത് ഉയര്ന്ന മാര്ക്കാണ്, മറ്റു ചിലര്ക്ക് ഡോക്ടറോ എഞ്ചിനീയറോ ശാസ്ത്രജ്ഞനോ കലാകാരനോ, കര്ഷകനോ, സാമൂഹികപ്രവര്ത്തകനോ ആകണമെന്ന ആഗ്രഹമാണ്. അതിനപ്പുറത്തേക്ക് നല്ല മനുഷ്യനാകുക എന്ന സ്വപ്നം കൂടി നമുക്ക് ഉണ്ടാകേണ്ടതാണ്. സ്വപ്നങ്ങളില്ലാത്ത വിദ്യാഭ്യാസം ലക്ഷ്യമില്ലാത്ത യാത്രപോലെയാണ്. അക്കാദമിക നേട്ടങ്ങള്ക്കു പുറമേ, കായികം, സംഗീതം, സാഹിത്യം, സാമൂഹികസേവനം എന്നിവയിലെ മികവും ഇന്നത്തെ വിദ്യാര്ത്ഥികളുടെ സ്വപ്നങ്ങളുടെ ഭാഗമാണ്. സ്വപ്നങ്ങളാണ് അവരെ കഠിനാധ്വാനത്തിലേക്കും നിരന്തരപരിശ്രമത്തിലേക്കും നയിക്കുന്നത്. ആത്മവിശ്വാസം, നേതൃഗുണം, ആശയവിനിമയശേഷി എന്നിവ വളര്ത്തുക എന്നതും അവരുടെ ലക്ഷ്യങ്ങളില്ഉള്പ്പെടുന്നു. ഇവയ്ക്കുള്ള പരിശീലനമാണ് അധ്യാപകരും മാതാപിതാക്കളും ചേര്ന്ന് കുട്ടികള്ക്കു നല്കുന്നത്.

അധ്യാപകര്‍: സ്വപ്നങ്ങളെ രൂപപ്പെടുത്തുന്ന ശില്പികള്

വിദ്യാര്ഥിയുടെ വിജയയാത്രയില്അധ്യാപകന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. അധ്യാപകന്വെറും അറിവ് പകര്ന്നുനല്കുന്നയാളല്ല. അദ്ദേഹം ഒരു പ്രചോദകനും മാര്ഗദര്ശിയും, ഉപദേഷ്ടാവും മാതൃകയുമാണ്. പ്രയാസമുള്ള വിഷയങ്ങള്ലളിതമാക്കാനും, പരാജയഭീതി മാറ്റി ആത്മവിശ്വാസം പകരാനും, ഓരോ കുട്ടിയിലെയും മറഞ്ഞിരിക്കുന്ന കഴിവുകള്കണ്ടെത്താനും അധ്യാപകര്സഹായിക്കുന്നു. അവരുടെ ഒരു പ്രോത്സാഹനവാക്ക് മതി, ഒരു വിദ്യാര്ഥിയുടെ ജീവിതം തന്നെ മാറിമറിയാന്‍. സുരക്ഷിതവും ബഹുമാനപൂര്ണ്ണവുമായ ക്ലാസ് മുറി അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികളെ വലിയ സ്വപ്നങ്ങള്കാണാന്അവര്പഠിപ്പിക്കുന്നു.കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ്. ഭരണകാലത്ത് സംസ്ഥാനത്തെ സ്കൂൾവിദ്യാഭ്യാസമേഖലയിൽ സ്തുത്യർഹമായ ചില പരിശ്രമങ്ങൾ ഉണ്ടായി എന്നത് അവഗണിക്കാനാകില്ല. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനും അവയുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കഴിഞ്ഞു .

ലഹരിക്ക് അടിപ്പെടുന്ന കുട്ടികളെ തള്ളിപ്പറയുകയോ ക്രൂശിക്കുകയോ അരുത്. ശരിയായ മനശ്ശാസ്ത്ര കൗൺസലിങ്ങിലൂടെയും മറ്റുമാർഗങ്ങളിലൂടെയും അത്തരക്കാരെ സാധാരണജീവിത്തിലേക്കു മടക്കിക്കൊണ്ടുവരണം. ഒരു കുട്ടിയുടെയും ജീവിതം ലഹരിനാശത്തിനു വിട്ടുകൊടുത്തുകൂടാ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈയടുത്തദിവസം പ്രഖ്യാപിച്ച 'തൂഫാൻ- നാർക്കോ ഹണ്ട്' എന്ന പ്രത്യേക പോലീസ് നടപടി സംസ്ഥാനത്തെ വിദ്യാലയങ്ങളെയും അവയുടെ പരിസരങ്ങളെയും ലഹരിമുക്തമാക്കാൻ പര്യാപ്തമാകുമെന്നു പ്രത്യാശിക്കാം.അക്രമപ്രവണത സ്കൂൾവിദ്യാർഥികൾക്കിടയിലും പടർന്നുപിടിച്ചിരിക്കുന്ന അപകടകാലത്താണു നാം ജീവിക്കുന്നത്. കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾക്കുട്ടികൾതമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ച ഷഹബാസിനെ നമ്മളാരും മറന്നിട്ടില്ല. ഇനിയൊരു ഷഹബാസ് ഇന്നാട്ടിൽ ഉണ്ടാകരുത്. അക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും അധികജാഗ്രത കാട്ടണം. സ്കൂളുകളിൽ റാഗിങ് പോലുള്ള പ്രവണതകളും കണ്ടുതുടങ്ങിയിരിക്കുന്നു. സ്കൂൾ അധികൃതർ ഇത് കർശനമായി നേരിടണം. റാഗിങ്ങിന് ഇരയാകുന്ന കുട്ടികൾക്ക് അടിയന്തര മനശ്ശാസ്ത്രസഹായത്തിനുള്ള സൗകര്യമൊരുക്കണം.

സ്കൂളിലേക്കു കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷയാണ് അതിശ്രദ്ധയർഹിക്കുന്ന മറ്റൊരുകാര്യം. ഓട്ടോറിക്ഷയിലുംമറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അവസാനിപ്പിക്കണം. സ്കൂൾക്കുട്ടികളുമായിപ്പോകുന്ന വാഹനങ്ങളുടെ വേഗം കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാകണം. സ്കൂൾബസുകളുടെയും സ്കൂൾക്കെടിടങ്ങളുടെയും ഫിറ്റ്നസ് ഇതിനകം അധികൃതർ ഉറപ്പാക്കിയിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

വീടുവിട്ടാൽ മറ്റൊരു വീട് എന്ന പ്രതീതി കുട്ടികളിൽ ജനിപ്പിക്കുന്ന ഇടങ്ങളാകണം സ്കൂളുകൾ. പഠനഭാരത്തിന്റെ ഇരകളാകരുത് നമ്മുടെ കുട്ടികൾ. അറിവിന്റെ വിശാലലോകേത്തക്കുള്ള പ്രയാണത്തിന് അസ്തിവാരമിടുന്ന ഘട്ടമാണ് സ്കൂൾവിദ്യാഭ്യാസം. പ്രക്രിയ ലളിതസുന്ദരവും അയത്നമധുരവുമാകണം. അത് മനസ്സിലാക്കാനുള്ള വിവേകം അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകണം. പുഷ്പങ്ങൾ തല്ലിക്കൊഴിക്കാതിരിക്കുക എന്നേ പറയാനുള്ളൂ. 2026 ജൂൺ  23 നു  കൊട്ടാരക്കര  നീലേശ്വരത്തു നടന്ന  ടിപ്പർ അപകടം  രണ്ടു വിദ്യാർത്ഥികൾ മൂന്നു പേരുടെ ജീവൻ  നഷടമായി . കുട്ടികൾക്ക് സുരക്ഷിതമായി  യാത്രചെയ്യാൻ ഇന്ന് കഴിയുന്നില്ല  .  അധികാരികൾ  എല്ലാ രംഗത്തും കൂടുതൽ ജാഗ്രത കാട്ടണം .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: