മുഖ്യമന്ത്രി വി.ഡി. സതീശൻറെ
കന്നി ബജറ്റ്
കേരളത്തിന്റെ ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത് 2026 ജൂൺ 19-നാണ്. 'പുതുയുഗ കേരളം' (Puthu Yuga Kerala) എന്ന ലക്ഷ്യത്തോടെ സമഗ്രമായ വികസനവും സാമൂഹിക സുരക്ഷയും മുൻനിർത്തിയുള്ള സാമ്പത്തിക പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയത്. ആരോഗ്യ ഇൻഷുറൻസ്: ഉമ്മൻ ചാണ്ടി ആരോഗ്യ സുരക്ഷ എന്ന പേരിൽ എല്ലാ കുടുംബങ്ങൾക്കും Rs 25 ലക്ഷത്തിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു.മിഷൻ സമുദ്ര: തുറമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് സംസ്ഥാനത്തെ ആഗോള സമുദ്ര, സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി. കാർഷിക മേഖല: റബ്ബറിന്റെ താങ്ങുവില Rs 250 ആയി ഉയർത്തി. കാർഷിക മേഖലയ്ക്കായി Rs 1,535 കോടി അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ: റോഡ് നവീകരണത്തിനായി റെക്കോർഡ് തുകയായ Rs 5,952 കോടി അനുവദിച്ചു. കിഫ്ബിയിൽ ആവശ്യമായ പൊളിച്ചുപണികൾ നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും പ്രഖ്യാപിച്ചു.
വിദ്യാഭ്യാസവും സുരക്ഷയും: ജെ.എസ്. സിദ്ധാർത്ഥന്റെ ഓർമ്മയ്ക്കായി കാമ്പസ് സുരക്ഷ ഉറപ്പാക്കാൻ പുതിയ ആന്റി-റാഗിംഗ് നിയമവും വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക ആപ്പും പ്രഖ്യാപിച്ചു. പരിസ്ഥിതി: 2050-ഓടെ കേരളത്തെ കാർബൺ-ന്യൂട്രൽ സംസ്ഥാനമാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.
ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചശേഷം പ്രധാനമന്ത്രിപദം ഏറ്റെടുത്ത 1947 ആഗസ്ത് 14 അർധരാത്രിയിൽ ജവാഹർലാൽ നെഹ്റു നടത്തിയ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ (നിയതിയുമായുള്ള സമാഗമം) എന്ന വിഖ്യാതമായ പ്രസംഗത്തിലെ വാചകങ്ങൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ കന്നിബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. ‘ഒരു നാടിനെ കെട്ടിപ്പടുക്കാനായി പ്രയത്നിക്കുക. എല്ലാവർക്കും നീതിയും ജീവിതത്തിന്റെ നിറവും പ്രദാനം ചെയ്യുന്ന സാമൂഹ്യ -രാഷ്ട്രീയ- സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കുകയാകണം നമ്മുടെ ആത്യന്തികലക്ഷ്യം’ എന്ന നെഹ്റുവിയൻ വചനങ്ങളും മുഖ്യമന്ത്രി
പ്രസംഗത്തിൽ പറഞ്ഞു . വർഗീയവൽക്കരണം ലക്ഷ്യമിട്ട് മോദിസർക്കാർ ആവിഷ്കരിച്ച പിഎം ശ്രീയുമായി മുന്നോട്ടുപോകാൻ ബജറ്റിനു മുന്പേതന്നെ തീരുമാനിച്ച യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽനിന്ന് സാമൂഹ്യനീതിയുടെ നിറവും വെളിച്ചവും ഉണ്ടാകുമെന്ന അത്യാഗ്രഹമൊന്നും കേരളീയർക്ക് ഉണ്ടാകേണ്ടതില്ല എന്ന് എൽ
ഡി എഫ് നേതാക്കൾ പറഞ്ഞു .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment