Pages

Monday, June 8, 2026

മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'

 

മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'

 

'മരണവീടാണെന്ന് പോലും ഓർക്കാതെ ചിലർ കാണിക്കുന്ന മര്യാദകേടുകളോട്  എന്ത് പറയാൻ ?ഒന്നും പറയാനില്ല, ലജ്ജ തോന്നുന്നു. സലിംകുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഔചിത്യമില്ലാതെ പെരുമാറിയവർക്കെതിരെ എന്ത് ചെയ്യും ?  മരണവീട്ടിൽ സെൽഫി, ഷാൾ അണിയിക്കൽ, ആർപ്പുവിളി, അന്ത്യചുംബനം പോലും ഒപ്പിയെടുക്കുന്ന ക്യാമറകൾ... മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'  മരണവീട്ടിലെ ക്യാമറ കളിയും സലിം കുമാറിന്റെ മകന്റെ രോഷവും  മലയാളിക്ക് ഇനിയും വളരാത്ത ഔചിത്യബോധം  വ്യക്തമാക്കുന്നു .

മലയാളത്തിന്‍റെ പ്രിയതാരം സലിം കുമാറിന്‍റെ വിയോഗത്തില്‍ നാട് വിങ്ങിപ്പൊട്ടുമ്പോള്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ വ്യൂസിനും റേറ്റിംഗിനും വേണ്ടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടിയ പ്രവണതകള്‍ക്കെതിരെ കനത്ത പ്രതിഷേധം. അച്ഛന്‍റെ ഭൗതികശരീരത്തിന് മുന്നില്‍ അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ കാമറക്കണ്ണുകള്‍ തിങ്ങിപ്പൊട്ടിയപ്പോള്‍ മകന്‍ ചന്തുവിന് പൊട്ടിത്തെറിക്കേണ്ടി വന്ന സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

സംസ്‌കാര ചടങ്ങള്‍ക്കിടെ യൂട്യൂബ് ചാനലുകാരും ജനങ്ങളും തിക്കിതിരക്കിയതോടെ ചന്തു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. മരണം പോലും കണ്ടന്‍റ് ആക്കി വില്‍ക്കുന്ന സംസ്‌കാരത്തിന് അവസാനമുണ്ടാകണം എന്നാണ് പലരുടെയും പ്രതികരണം.

.ഒരു മകന്‍റെ ദുഃഖം പോലും മാനിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയപ്പോള്‍ മാന്യമായ അകലം പാലിക്കാന്‍ ചന്തു പലതവണ അഭ്യർഥിച്ചെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചില്ല. ഒടുവില്‍, ഉള്ളുകലങ്ങിയ അവസ്ഥയില്‍ നിറകണ്ണുകളോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു, "നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? മാറിനില്‍ക്കെടാ' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കും അ​വ​യെ അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ്വ​യം​നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തി​ന്‍റെ പ്ര​ക​ട​ന​മാ​ണ് സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ലു​ണ്ടാ​യ​ത്. ‌.മാ​ന്യ​മാ​യി പെ​രു​മാ​റി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ  നിരവധി പേര് അവിടെ ഉണ്ടായിരുന്നു .

സി​നി​മ തി​യേ​റ്റ​റും മ​ര​ണ​വീ​ടും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മ​റി​യാ​ത്ത​ സോഷ്യൽ മീഡിയ ചാനലുകൾ കേരളത്തിലുണ്ട് .പല പെരുമാറ്റ വൈകൃതങ്ങളും  കാണാൻ ഇടയായി . മ​ര​ണ​വീ​ട്ടി​ൽ  എത്തിയ മു​ഖ്യ​മ​ന്ത്രി​ക്കു ഷാ​ൾ ഇ​ടാ​ൻ ശ്ര​മി​ച്ച ഒ​രു ആ​രാ​ധ​ക​നെ  മുഖ്യമന്ത്രി തട്ടിമാറ്റുന്നത്  കാണാമായിരുന്നു .മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ചി​ത്യം പ്ര​ശം​സാ​ർ​ഹ​മെ​ന്നു മാ​ത്ര​മ​ല്ല, പ​ല​ർ​ക്കും പാ​ഠ​വുമാണ് . അമിതച്ചിരിയും ചേ​ഷ്ട​ക​ളും കാണിക്കുന്ന ചിലരെയും കാണാമായിരുന്നു. അ​ടി​സ്ഥാ​ന മ​ര്യാ​ദ​ക​ൾ അ​റി​യാ​ത്ത ഇ​ത്ത​ര​ക്കാ​ർ ദുഃ​ഖ​സാ​ന്ദ്ര​മാ​യ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ​നി​ന്നെ​ങ്കി​ലും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണു വേ​ണ്ട​ത്.ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദുഃ​ഖ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ലിം​കു​മാ​റി​ന്‍റെ മ​ക​ൻ ച​ന്തു​വി​ന് നി​യ​ന്ത്ര​ണം വി​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പൊ​ട്ടി​ത്തെ​റി​ക്കേ​ണ്ടി വ​ന്ന​ത്..

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം മ​നു​ഷ്യ​ത്വം ആ​വ​ശ്യ​മി​ല്ലാ​ത്ത ജോ​ലി​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ക്ക​രു​ത്.മരണവീടുകളിലെ ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അതിക്രമങ്ങള്‍ക്കും ക്യാമറക്കണ്ണുകളുടെ ആര്‍ത്തിക്കും എന്നാണു നിയന്ത്രണം വരുന്നത് ?"മരിച്ചവന്റെ കുടുംബത്തിന് ആശ്വാസമേകാനും അവരുടെ മനസ്സിന് സാന്ത്വനം നൽകാനും  കഴിയണം"മരണവീടാണെന്ന് പോലും ഓർക്കാതെ ഇങ്ങനെ  കോപ്രായം കാണിക്കുന്നവരോട്  എന്ത് പറയാൻ ?

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: