Pages

Tuesday, June 16, 2026

സലിം കുമാർ മലയാളികളെ ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചുമടങ്ങി

 

സലിം കുമാർ മലയാളികളെ ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചുമടങ്ങി

മലയാളികൾ നിറകണ്ണുകളോടെ തങ്ങളുടെ പ്രീയപ്പെട്ട  സലിംകുമാറിനെ  ലോകത്ത് നിന്ന് യാത്രയാക്കി .സിനിമയിലെ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും, വ്യക്തിയെന്ന നിലയില്അവരെ ചിന്തിപ്പിക്കുകയും ചെയ്തയാളാണ് അകാലത്തില്ജീവിതത്തോട് വിടപറഞ്ഞ സലിം കുമാര്‍. സുഹൃത്തുക്കളായ പലരെയും പോലെ കോമഡിയിലൂടെയും മിമിക്രിയിലൂടെയും മലയാള സിനിമയിലേക്ക് വന്നയാളാണ് സലിം കുമാര്‍. പത്ത് വര്ഷത്തോളം ചെറിയ വേഷങ്ങളില്പ്രത്യക്ഷപ്പെട്ട ശേഷമാണ് ശ്രദ്ധേയമായ കഥാപാത്രങ്ങള് നടന് ലഭിക്കാന്തുടങ്ങിയത്. പിന്നീട് ഒന്നിനു പുറമെ ഒന്നായി സലിം കുമാര്അവതരിപ്പിച്ച കഥാപാത്രങ്ങള്മലയാളിയെ സ്വയം മറന്ന് ചിരിപ്പിച്ചു. തെങ്കാശിപ്പട്ടണം, കല്യാണ രാമന്‍, പുലിവാല്കല്യാണം, തിളക്കം, ചതിക്കാത്ത ചന്തു, പട്ടാളം, മീശമാധവന്‍, അറബിക്കഥ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ നടന്മലയാളിയുടെ ഹൃദയത്തിലേക്കാണ് നടന്നുകയറിയത്. മായാവിയിലെ കണ്ണന്സ്രാങ്ക്, ഗ്രാമഫോണിലെ തബല ഭാസ്കരന്എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.

വടക്കന്പറവൂരിലാണ് സലിംകുമാര്ജനിച്ചത്. കൊച്ചിന്കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ച സലിം കുമാറിനെ സുഹൃത്തും സംവിധായകനുമായ നാദിര്ഷയാണ് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. തെങ്കാശിപ്പട്ടണം സൂപ്പര്ഹിറ്റായതോടെ സലിംകുമാര്മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളില്താരം നിറഞ്ഞുനിന്നു. കംപാര്ട്മെന്റ്, കറുത്ത ജൂതന്‍, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകള്സംവിധാനം ചെയ്തു.വ്യക്തിജീവിതത്തില്മലയാളിയെ ചിന്തിപ്പിക്കാന്കഴിഞ്ഞതാണ് സലിം കുമാറിനെ മറ്റു പല നടന്മാരില്നിന്നും വ്യത്യസ്തനാക്കുന്നത്. വ്യക്തമായ ജീവിത നിരീക്ഷണവും, പ്രശ്നങ്ങളോട് മൗലികമായ സമീപനവും ഉണ്ടായിരുന്നു. ചിരിയില്പുരട്ടി അപ്രിയ സത്യങ്ങള്പറഞ്ഞുകൊണ്ടിരുന്നു. അഭിനയത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോള് ബഹുമതിക്കും സാധാരണക്കാര്ക്കും ഇടയിലുള്ള മതില്ഞാനങ്ങ് പൊളിച്ചുമാറ്റിയിരിക്കുന്നു എന്നാണ് സലിംകുമാര്പറഞ്ഞത്. അവാര്ഡ് ലഭിച്ചത് തലക്കനം വര്ദ്ധിപ്പിക്കുമോ എന്നു ചോദിച്ചപ്പോള്തലകൊണ്ടല്ല, കൈ കൊണ്ടാണ് അവാര്ഡ് വാങ്ങുന്നത് എന്നായിരുന്നു നടന്റെ പ്രതികരണം. ഒരു മുഖ്യധാര സംവിധായകന്റെ സ്ഥിരം പാറ്റേണിലുള്ള സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍, എന്തിനാണ് സിനിമകള്ആവര്ത്തിച്ച് കാണുന്നത്. നാട്ടുമ്പുറത്തുകൂടെ ബസ്സില്യാത്ര ചെയ്താല്പോരെ എന്നായിരുന്നു സലിംകുമാറിന്റെ രസകരമായ മറുപടി. മലയാള സിനിമയിലെ സലിം കുമാറിന്റെ ഡയലോഗുകള്ഇല്ലായിരുന്നുവെങ്കില്മലയാളത്തിലെ ട്രോളുകള്വല്ലാതെ ദരിദ്രമായി പോകുമായിരുന്നു.

ബംഗാളില്മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തെക്കുറിച്ച് ചിലര്വാചാലരായപ്പൊള്അതുകൊണ്ടാണല്ലോ അവിടുത്തെ ബിഎക്കാരും എംഎക്കാരും കേരളത്തില്പൊറോട്ടയടിക്കാന്വരുന്നത് എന്നായിരുന്നു സലിം കുമാറിന്റെ രൂക്ഷമായ പരിഹാസം. അന്ധമായ മതവിശ്വാസം കൊണ്ട് സ്വര്ഗ്ഗത്തിലെ പാലൊഴുകുന്ന പുഴയെക്കുറിച്ച് അഭിനിവേശം കൊണ്ടുനടക്കുന്നവരെ കളിയാക്കാനും മറന്നില്ല. പാലൊഴുകുന്ന പുഴ, എന്തൊരു വൃത്തികേടായിരിക്കും അല്ലേ എന്നാണല്ലോ സലിം കുമാര്ചോദിച്ചത്. ആരാധകര്ഏറെയുള്ളപ്പോഴും ഒരു നിമിഷം പോലും സലിം കുമാര്താരമായി ജീവിച്ചില്ല. മണ്ണില്പണിയെടുക്കുന്നതില്അഭിമാനിച്ചു. അഭിനയിച്ച് കിട്ടുന്ന പണംകൊണ്ട് കൃഷി നടത്തി. അത് നഷ്ടത്തില്കലാശിച്ചപ്പോള്നര്മമായി സ്വീകരിച്ചു. തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങളെ വിമര്ശിക്കാന്മടിച്ചില്ല. തന്റെ തെറ്റുകളും അമളികളും തുറന്നുപറഞ്ഞ് സ്വയം ചിരിക്കാനും മറന്നില്ല. ജാഡകള്കാണിച്ച് പ്രേക്ഷകരെ ആകര്ഷിക്കുകയാണ് സലിം കുമാറിന്റെ കഥാപാത്രങ്ങള്ചെയ്തത്. ജീവിതത്തില്പക്ഷേ യാതൊരു ജാഡയും ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു മനുഷ്യനും നടനും അപൂര്വമായിരിക്കും.  സലിം കുമാറിന്  അന്ത്യാഞ്ജലി .

 

പ്രൊഫ്.   ജോൺ  കുരാക്കാർ

No comments: