സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും
കെഎസ്ആർടിസി ഓർഡിനറി ബസിൽ സൗജന്യ യാത്ര ഇന്ന് ആരംഭിച്ചു
സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസിൽ സൗജന്യ യാത്ര ഇന്നുമുതൽ.കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ആരംഭിച്ചു .ഇന്ന് 2026 ജൂൺ 15 രാവിലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതകള്ക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തു. ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യമുണ്ട്. പ്രിയദർശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശൻ കൂട്ടിച്ചേര്ത്തു.ഇനി മുതൽ കെഎസ്ആര്ടിസിയുടെ 3125 ഓര്ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്ക്കും ട്രാന്സ്ജെന്ഡറുകള്ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്.സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.
സാമ്പത്തിക മാനദണ്ഡങ്ങളോ താമസ യോഗ്യതകളോയില്ലാതെ കേവലം ലിംഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്മയുടെയും ലംഘനമാണ്. സ്ത്രീകൾക്കായി പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരാൻ ഭരണഘടന സർക്കാരിന് അധികാരം നൽകുന്നുവെങ്കിലും അത് ക്യത്യമായ ലക്ഷ്യത്തോടെയും പിന്നാക്കാവസ്ഥ പരിഹരിക്കാനും മാത്രമായിരിക്കണം. സാർവത്രികമായ ഇത്തരം സബ്സിഡികൾ ഈ വകുപ്പിന്റെ പരിധിയിൽ വരുന്നില്ല.പദ്ധതിവഴി പ്രതിദിനം ഏകദേശം രണ്ട് കോടി രൂപയും വർഷം 800 കോടി രൂപയുമാണ് സംസ്ഥാന ഖജനാവിന് വരുന്ന ചെലവ്. നിലവിൽ പ്രതിവർഷം 1500 കോടി രൂപ സഹായം കൈപ്പറ്റുന്ന കെഎസ്ആർടിസിക്കുമേൽ ഈ പദ്ധതി അധിക ബാദ്ധ്യതയാണ് അടിച്ചേൽപ്പിക്കുന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കിയ പദ്ധതി റദ്ദാക്കണം. കേസ് തീർപ്പാകുന്നതുവരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണം എന്നിങ്ങനെയുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment