ഇറാൻ അമേരിക്കൻ യുദ്ധം അവസാനിച്ചുവോ ? അവസാനിക്കുമോ ?
യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ അന്തിമ കരടിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് മുതൽ എണ്ണ ഉപരോധ ഇളവ്, മരവിപ്പിച്ച ആസ്തി തിരികെ നൽകൽ, ആണവ പരിപാടിക്ക് പരിധി എന്നിവ വരെ ഉൾപ്പെടുന്നുവെന്ന് ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും സമ്മതിച്ചാൽ 60 ദിവസത്തിനുള്ളിൽ അന്തിമ കരാർ ചർച്ച ചെയ്യും.പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഞായറാഴ്ച ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ ഒപ്പുവച്ചാൽ ഉടനടി ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളിൽ അന്തിമ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. സമാധാന കരാറിന്റെ ഒപ്പുവയ്ക്കൽ ഉടനെ നടക്കുമെന്നും, അടുത്ത ആഴ്ച സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകളിലുടനീളം കാണിച്ച പ്രതിബദ്ധതയ്ക്ക് അമേരിക്കയ്ക്കും ഇറാനും അദ്ദേഹം നന്ദി അറിയിച്ചു. പിന്തുണ നൽകിയ മേഖലയിലെ മറ്റ് രാജ്യങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഫെബ്രുവരിയിലാണ് ഇറാനെ യുഎസും ഇസ്രയേലും ആക്രമിച്ചത്. ഇറാൻ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിലാകെ സംഘർഷം വ്യാപിച്ചു.
ഇറാനും യുഎസും ധാരണയിലെത്തിയാൽ കരാർ ഒപ്പിടുന്നതിന് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് സ്വിറ്റ്സർലൻഡ് അറിയിച്ചു. ഇരുരാജ്യങ്ങളുമായും അടുത്ത് പ്രവർത്തിക്കുകയാണെന്നും സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
ഇസ്ലാമാബാദ്∙ ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ അന്തിമ ചർച്ചകൾക്കായി ഖത്തറിലെ മധ്യസ്ഥർ ഞായറാഴ്ച ടെഹ്റാനിലെത്തി. രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസാണ് വിവരം സ്ഥിരീകരിച്ചത്. ശുഭാപ്തിവിശ്വാസത്തിലാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചത്. ഇതോടെ ലോകത്തെ വിറപ്പിച്ച സംഘർഷത്തിനു വിരാമമിടാനും ലോക വിപണികളെ താറുമാറാക്കിയ ഹോർമുസ് കടലിടുക്ക് തുറക്കാനും യുഎസും ഇറാനും അവസാനഘട്ടത്തിലേക്ക് എത്തുകയാണെന്നാണു സൂചന.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment