Pages

Friday, June 12, 2026

ഡോ ,എബ്രഹാം കരിക്കത്തിൻറെ പുതിയ പുസ്തകം"സോങ്സ് ഓഫ് ദി സോൾ" എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു

 

ഡോ ,എബ്രഹാം കരിക്കത്തിൻറെ  പുതിയ  പുസ്തകം"സോങ്സ് ഓഫ് ദി സോൾ"  എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു

മനുഷ്യസ്നേഹത്തിന്റെയും   കാരുണ്യത്തിന്റെയും  ആൾരൂപവും  നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപവുമാണ്  ഡോ  എബ്രഹാം കരിക്കം , സൗന്ദര്യഭാവങ്ങളും കാല്പനികതയും  ആർദ്രതയും  സ്വപ്‍ന ദർശനവും നിറഞ്ഞ ഗ്രന്ഥങ്ങളാണ്  അദ്ദേഹം ലോകത്തിനു  സംഭാവന ചെയ്തിരിക്കുന്നത് . വരും കാലങ്ങളിൽ  അദ്ദേഹത്തിന്റെ കൃതികൾ  ഏറെ പഠന വിധേയമാകുമെന്ന കാര്യത്തിൽ സംശയമില്ല .ഇംഗ്ലീഷിലും മലയാളത്തിലുമായി  കവിത, നോവൽ , യാത്രാവിവരണം ,ചെറുകഥ  പഠനം   ചരിത്രം  എന്നീ വിഷയങ്ങളിലായി  20 ഗ്രന്ഥങ്ങൾ  രചിച്ചിട്ടുണ്ട് " അസ്തമിക്കാത്ത വെളിച്ചം " ആണ്  അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി ,കൂടാതെ   നിരവധി  ജേര്ണലുകൾ , ആനുകാലിക  പ്രസിദ്ധീകരണങ്ങൾ ,മാസികകൾ  തുടങ്ങിയവയിൽ  ഗവേഷണം പ്രബന്ധങ്ങൾ , നൂറുകണക്കിന് ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട് , താരതമ്യ പഠന  വിഭാഗത്തിൽ  ധാരാളം പുസ്തകങ്ങൾ  എഡിറ്റ് ചെയ്തു   .നിരവധി പുസ്തകങ്ങൾക്ക്  അദ്ദേഹം അവതാരിക എഴുതിയിട്ടുണ്ട് , കൂടാതെ  window  of  Knowledge , മാർത്തോമാ   ഡയറക്ടറി  , സഭാ താരക , യുവദീപം  തുടങ്ങി  ധാരാളം  പ്രസിദ്ധീകരങ്ങളുടെ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്

 

ഡോ ,എബ്ര ഹാം കരിക്കത്തിൻറെ  പുതിയ  പുസ്തകം   "സോങ്സ് ഓഫ് ദി സോൾ"  എന്ന കവിതാസമാഹാരം ലണ്ടനിലെ ഒളിമ്പിയ പബ്ലിഷേഴ്‌സ് പുറത്തിറക്കിയ കാര്യം നിങ്ങളെ സന്തോഷപൂർവം  അറിയിക്കട്ടെ .

108 ഉപനിഷത്തുകളെ അടിസ്ഥാനമാക്കിയുള്ള 108 കവിതകളുടെ ഒരു സമാഹാരമാണിത്.

"രക്ഷാ സങ്കൽപം ഉപനിഷത്തുകളിലും , ബൈബിളിലും , ഖുർആനിലും ", " സൂപ്പർ സോൾസ്   റിവിസിറ്റഡ് " തുടങ്ങിയ  കൃതികളുടെ തുടർച്ചയാണിത് ." ഉഗ്രൻകുന്നിൻറെ  പുരാവൃത്തം " ",മസൂറിയിലെ  ഒരു മഞ്ഞുകാലം " എന്നീ അദ്ദേഹത്തിന്റെ  മലയാളം നോവലുകൾക്ക്  നിരവധി ബഹുമതികളും പുരസ്‌ക്കാരങ്ങളും  ലഭിച്ചിട്ടുണ്ട് . ഡോ  എബ്രഹാം കരിക്കത്തിനു  കേരളകാവ്യ കലാസാഹിതി , കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് , പുസ്തക പ്രേമി സംഘം  എന്നിവയുടെ  ആശംസകൾ  നേരുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: