Pages

Monday, June 1, 2026

എം. എ. യൂസഫലി കരുണയുള്ള മനുഷ്യൻ

 

എം. . യൂസഫലി  കരുണയുള്ള  മനുഷ്യൻ


 

മനുഷ്യത്വത്തിന്റെ  മഹനീയ മാതൃകയാണ്  ശ്രി  എം. . യൂസഫലി .  യുഎഇയെ ഗ്ലോബല്പവര്ഹൗസാക്കി മാറ്റിയ  വ്യക്തിയാണദ്ദേഹം .വ്യവസായ രംഗത്ത് അതുല്യമായ നേട്ടങ്ങള്കൊയ്യുമ്പോള്തന്നെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും വളരെ സജീവമായ ഇടപെടല്നടത്തുന്ന വ്യക്തിയാണ് ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എംഎ യൂസഫലി. അദ്ദേഹത്തിന്റെ കാരുണ്യ സ്പര്ശം അനുഭവിച്ച നിരവധിയാളുകള്കേളത്തിന് അകത്തും പുറത്തുമുണ്ട്. അദ്ദേഹത്തെ നേരിൽ കാണാൻ ഒരവസരം എനിക്ക്  ഇതുവരെയും  ലഭിച്ചിട്ടില്ല '  ധാരാളം  പാവപ്പെട്ടവരെ  അദ്ദേഹം സഹായിക്കുന്ന വിവരം  മറ്റുള്ളവരിൽ നിന്നും  അറിയാൻ  കഴിയുന്നുണ്ട് . പത്തനാപുരം  ഗാന്ധിഭവനെ  ഉയർത്തിയത്  അദ്ദേഹമാണ് . നൂറുകണക്കിന് അമ്മമാരുടെ കഥനകഥ  അദ്ദേഹം കേട്ടു . അവരുടെ കണ്ണീർ  ഇല്ലാതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു .

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു യൂസഫലിയുടെ പല  സന്ദർശനവും . അദ്ദേഹത്തിന്റെ ഒരു ജീവനക്കാരന്റെ അമ്മയെ കാണാനായിട്ടായിരുന്നു അദ്ദേഹം ആശുപത്രിയില്വന്നത്. ഇതോടെ അദ്ദേഹത്തെ കാണാനായി നിരവധി തവണ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല .അവസാനം  ഒരു 'അമ്മ എങ്ങനെയോ അയാളുടെ മുൻപിൽ എത്തി  "സാറെ എന്റെ മകനെ ഒന്ന് സഹായിക്കാമോ" എന്ന് വിളിച്ച എന്റെ വിളി അദ്ദേഹം കേട്ടു. ഏകദേശം 18 ലക്ഷം രൂപയോളം വരുന്ന ചികിത്സാ ചിലവ് അദ്ദേഹം ഏറ്റെടുക്കുകയും ഞങ്ങള്ക്ക് ഞങ്ങളുടെ മകനെ അദ്ദേഹം തിരികെ നല്കി. ഒരുനാട് മുഴുവന്അവന്തിരികെ വരാനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും ഉമ്മ പറയുന്നു. ഹെലികോപ്റ്ററിലേക്ക് കേറാന്പോകുമ്പോഴാണ് എന്റെ വിളി. വിളി എല്ലാവരും ശ്രദ്ധിച്ചെങ്കിലും അദ്ദേഹം സഹായത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു കാര്യം അന്വേഷിച്ചു.  ജാതി മതഭേദമെന്യ  പതിനായിരക്കണക്കിന് പാവങ്ങളുടെ അത്താണിയായ നന്മ നിറഞ്ഞ മനുഷ്യസ്നേഹിക്ക് ദൈവം

ദീർഘായുസ്സും ആരോഗ്യവും പ്രദാനം  ചെയ്യട്ടെ വ്യവസായ രംഗത്ത് അതുല്യമായ നേട്ടങ്ങള്കൊയ്യുമ്പോള്തന്നെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും വളരെ സജീവമായ ഇടപെടല്നടത്തുന്ന വ്യക്തിയാണ് അദ്ദേഹം .ഒരു മനുഷ്യന്റെ യഥാർത്ഥ ഉയരം അളക്കേണ്ടത് അയാളുടെ ബാങ്ക് ബാലൻസ് നോക്കിയല്ല, മറിച്ച് മറ്റുള്ളവരോട് കാണിക്കുന്ന മനുഷ്യത്വം കൊണ്ടാണ്. സ്വന്തം ജീവനക്കാരുടെ കണ്ണീരൊപ്പാൻ തോളോട് തോൾ ചേർന്നു നിൽക്കുന്നവർ ചുരുക്കമാണ്. കഴിഞ്ഞ ദിവസം ലുലുവിൽ ജോലി ചെയ്യുന്ന ഒരു സാധാരണ വനിതാ ജീവനക്കാരിയുടെ ജീവിതത്തിലേക്ക് അദ്ദേഹം വെളിച്ചമായി മാറിയ വാർത്ത മനസ്സ് നിറയ്ക്കുന്നതായിരുന്നു.ഭർത്താവ് ഉപേക്ഷിച്ചതോടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച്, ജീവിതം വഴിമുട്ടി, എട്ടു ലക്ഷത്തോളം രൂപയുടെ കടബാധ്യതയിൽ ഉരുകിത്തീരുകയായിരുന്നു സഹോദരി. ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിതത്തിന്റെ അവസാന വക്കിലെത്തിയ കുടുംബത്തിന് മുൻപിലേക്കാണ് യൂസഫലി എന്ന മനുഷ്യസ്നേഹി ദൈവദൂതനെപ്പോലെ എത്തിയത്.

ജീവനക്കാരിയുടെ 8 ലക്ഷം രൂപയുടെ മുഴുവൻ കടബാധ്യതകളും അദ്ദേഹം ഒറ്റയടിക്ക് തീർത്തു നൽകി. അമ്മയുടെ നെഞ്ചിലെ ആശങ്കകൾ അകറ്റാൻ കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റും അദ്ദേഹം ഒരുക്കി.ഇത് കേവലമൊരു സാമ്പത്തിക സഹായമല്ല, മറിച്ച് പ്രതീക്ഷയറ്റൊരു കുടുംബത്തിന് ജീവിക്കാനുള്ള ആത്മവിശ്വാസവും പുതിയൊരു ജീവിതവുമാണ് അദ്ദേഹം സമ്മാനിച്ചത്.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ മുൻപന്തിയിലുള്ള അദ്ദേഹം, യുഎഇയിലെ അനാഥകുട്ടികളുടെ സുരക്ഷയ്ക്കായുള്ള 'മദർ ഓഫ് ദ് നേഷൻ എൻഡോവ്മെന്റ്' പദ്ധതിയിലേക്ക് അടുത്തിടെ 15 കോടി ദിർഹം (ഏകദേശം 371 കോടി രൂപ) സംഭാവന നൽകുകയുണ്ടായി.  ഉള്ളതിൽ നിന്ന് ഒരു പങ്ക്  ദുരിതമനുഭവിക്കുന്നവർക്കു  നൽകാൻ  നമുക്കും കഴിയണം .മനുഷ്യത്വത്തിന്റെ  മഹനീയ മാതൃകയാണ്  ശ്രി  എം. . യൂസഫലി .

 

പ്രൊഫ്, ജോൺ കുരാക്കാർ

No comments: