Pages

Thursday, May 21, 2026

ലോക സാംസ്‌കാരിക വൈവിധ്യ ദിനം (World Day for Cultural Diversity for Dialogue and Development) MAY 21

 

ലോക സാംസ്കാരിക വൈവിധ്യ ദിനം (World Day for Cultural Diversity for Dialogue and Development) MAY 21

 


ഓരോ വർഷവും മേയ് 21-നാണ് ഐക്യരാഷ്ട്രസഭയുടെ (യു.എൻ) ആഭിമുഖ്യത്തിൽ ലോക സാംസ്കാരിക വൈവിധ്യ ദിനം (World Day for Cultural Diversity for Dialogue and Development) ആചരിക്കുന്നത്. ലോകത്തിലെ വ്യത്യസ്ത സംസ്കാരങ്ങളെ ആഘോഷിക്കുന്നതിനും, സമാധാനവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ദിനം.മനുഷ്യരാശിയുടെ വിലപ്പെട്ട സമ്പത്തിലൊന്നാണ് സാംസ്കാരികവൈവിധ്യം. ഓരോ സംസ്കാരവും മനുഷ്യചരിത്രത്തിന്റെ പ്രത്യേക അനുഭവത്തെ പ്രതിനിധാനംചെയ്യുന്നു. ഭാഷ, മതം, കല, നിയമം, ആചാരങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സങ്കീർണമായ സാംസ്കാരികസംവിധാനമാണ് സംസ്കാരമെന്ന് പൊതുവെ പറയാം. വൈവിധ്യങ്ങളെല്ലാം ഒറ്റയടിക്ക് രൂപപ്പെട്ടുവന്നതല്ല. ലോകത്തിലെ വിവിധ സമൂഹങ്ങൾ പലകാലത്തായി വികസിപ്പിച്ചെടുത്തതാണ്. ഓരോ സംസ്കാരവും മനുഷ്യരുടെ സാമൂഹിക അനുഭവങ്ങളുടെ പ്രതിഫലനങ്ങളാണ്. വൈവിധ്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ തിരിച്ചറിവിൽനിന്നാണ് എല്ലാ വർഷവും മെയ് 21ന് ലോക സാംസ്കാരികവൈവിധ്യ ദിനം ആചരിക്കുന്നത്.ലോകമെമ്പാടുമുള്ള സംസ്കാരങ്ങളുടെ സമ്പന്നതയെ മാനിക്കാനും സമാധാനവും സുസ്ഥിരവികസനവും പ്രോത്സാഹിപ്പിക്കാനും യുനെസ്കോ നേതൃത്വം നൽകുന്നതാണ് ദിനം. 2001- യുനെസ്കോ സാംസ്കാരികവൈവിധ്യത്തെക്കുറിച്ചുള്ള സാർവത്രിക പ്രഖ്യാപനം (Universal Declaration on Cultural Diversity) പുറത്തിറക്കി. ഇതനുസരിച്ച് മനുഷ്യരാശിയുടെ പൊതുസമ്പത്താണ് സാംസ്കാരികവൈവിധ്യം. തുടർന്ന് 2002- യുഎൻ പൊതുസഭ മെയ് 21നെസംവാദത്തിനും വികസനത്തിനുമുള്ള ലോക സാംസ്കാരിക വൈവിധ്യ ദിനമായി (World Day for Cultural Diversity for Dialogue and Development) പ്രഖ്യാപിച്ചു.സംസ്കാരം മനുഷ്യരുടെ സാമൂഹികജീവിതത്തിന്റെ സമഗ്രരൂപമാണ്. വ്യത്യസ് സംസ്കാരങ്ങൾ തമ്മിലുള്ള സഹവർത്തിത്വം സാമൂഹിക ഐക്യത്തെ ശക്തിപ്പെടുത്തുന്നു. വിവിധ സംസ്കാരങ്ങളെ അംഗീകരിക്കുന്ന സമൂഹങ്ങളിൽ സഹിഷ്ണുതയും ജനാധിപത്യമൂല്യങ്ങളും ശക്തമാണ്. സംസ്കാരങ്ങൾ തമ്മിലുള്ള വിടവുനികത്തി പരസ്പരധാരണയോടെ സഹിഷ്ണുതയും ഐക്യവും വർധിപ്പിക്കുക, സുസ്ഥിരവികസനത്തിനും സാമൂഹിക നവീകരണത്തിനും സാംസ്കാരികവൈവിധ്യം പ്രയോജനപ്പെടുത്തുക എന്നിവയാണ് ദിനം പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്.

ആഗോള സമ്പദ്വ്യവസ്ഥയിൽ സാംസ്കാരികവ്യവസായങ്ങൾക്ക് വലിയ പങ്കുണ്ട്. സിനിമ, സംഗീതം, കല, സാംസ്കാരിക ടൂറിസം എന്നിവ പല രാജ്യങ്ങളുടെയും വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു. ദൗർഭാഗ്യവശാൽ വൈവിധ്യങ്ങളെല്ലാം പല കാരണങ്ങളാൽ ഭീഷണി നേരിടുന്നു. ഇത് ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി 2022 സെപ്തംബറിൽ 150 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മെക്സിക്കോയിൽ ഒത്തുകൂടി, സംസ്കാരത്തെആഗോള പൊതുനന്മ'യായി സ്വീകരിക്കുകയും 2030നുശേഷമുള്ള വികസന അജൻഡയിൽസ്വന്തം അവകാശത്തിന്റെ പ്രത്യേക ലക്ഷ്യമായി കൂട്ടിച്ചേർക്കാൻ ആഹ്വാനം ചെയ്യുന്ന സംസ്കാരപ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾമുതൽ കലാസ്വാതന്ത്ര്യം, തദ്ദേശീയ സമൂഹങ്ങൾക്ക് അവരുടെ പരമ്പരാഗത അറിവ് സംരക്ഷിക്കാനുള്ള അവകാശം, സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തിന്റെ സംരക്ഷണവും പ്രോത്സാഹനവും തുടങ്ങി ഒരുകൂട്ടം അവകാശങ്ങളാണ് പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നത്. കൂടാതെ ഓൺലൈൻ സാംസ്കാരികവൈവിധ്യം, കലാകാരന്മാരുടെ ബൗദ്ധിക സ്വത്തവകാശം, എല്ലാവർക്കും ഉള്ളടക്കത്തിൽ പ്രവേശിക്കാനുള്ള അവകാശം എന്നിവയുടെ നേട്ടത്തിനായി ഡിജിറ്റൽ മേഖല ഉൾപ്പെടുന്ന പ്ലാറ്റ്ഫോമുകളെ ഗണ്യമായി നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്നു.

2025- ബാഴ്സലോണയിൽ ചേർന്ന സമ്മേളനം, 2022ലെ പ്രഖ്യാപനം അംഗീകരിച്ചു. തുടർന്ന് പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അവലോകനം ചെയ്തു. ജി20, ജി7, ജി77+ ചൈന, മറ്റു പ്രാദേശിക, അന്തർദേശീയ ഫോറങ്ങൾ എന്നിവയുടെ അജൻഡകളിൽ സംസ്കാരം ഉൾപ്പെടുത്തിയത് അവകാശപ്രഖ്യാപനത്തിന്റെ നേട്ടമായി കാണാം. ആഗോളവൽക്കരണംമൂലമുണ്ടായ സാംസ്കാരികാധിനിവേശം, അമിതമായ വിപണിവൽക്കരണം, നഗരവൽക്കരണത്തിന്റെ വ്യാപനം, ആഗോള മാധ്യമങ്ങളുടെ സ്വാധീനം, കുടിയേറ്റങ്ങളും യുദ്ധങ്ങളും തുടങ്ങി പല ഘടകങ്ങളും ലോകത്തെ വിവിധ സമൂഹങ്ങളുടെയും സാംസ്കാരികപാരമ്പര്യത്തെ ബാധിച്ചിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ അടിസ്ഥാനശിലയാണ് ഭാഷ. ലോകത്ത് ഏകദേശം ഏഴായിരത്തിലധികം ഭാഷകളുണ്ടെന്നാണ് കണക്കാക്കുന്നത്. മനുഷ്യസംസ്കാരത്തിന്റെ അടിസ്ഥാന അടയാളമായ ഭാഷകളുടെ നഷ്ടം സംസ്കാരത്തിന്റെ നഷ്ടംകൂടിയാണ്. യുനെസ്കോയുടെ പഠനങ്ങൾപ്രകാരം ലോകത്തിലെ നിരവധി ഭാഷകൾ ഇന്ന് വംശനാശഭീഷണിയിലാണ്. അടുത്ത നൂറ്റാണ്ടിനുള്ളിൽ ഭാഷകളിൽ വലിയൊരു ശതമാനവും ഇല്ലാതാകാൻ സാധ്യതയുണ്ട്.

പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിലാണ് ഈവർഷത്തെ സാംസ്കാരികവൈവിധ്യ ദിനം ആചരിക്കുന്നത്. ലോകത്ത് നിലവിലുള്ള എല്ലാ സംഘർഷങ്ങളുടെയും 89 ശതമാനവും സംഭവിക്കുന്നത് പരസ്പര സാംസ്കാരികസംഭാഷണങ്ങൾ കുറവുള്ള രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ, ഫലപ്രദമായ സഹകരണം രൂപപ്പെടുത്താനും സമാധാനം നിലനിർത്താനും പരസ്പര സാംസ്കാരികസംഭാഷണം ശക്തിപ്പെടുത്താനും മുൻഗണന നൽകേണ്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്കാരങ്ങളുള്ള രാജ്യമാണ് ഇന്ത്യ. നിരവധി ഭാഷകളും വ്യത്യസ് മതങ്ങളും അനവധി കലാരൂപങ്ങളും വിവിധ സാമൂഹിക ആചാരങ്ങളും നിലനിൽക്കുന്ന രാജ്യം. ഇവിടെയും മേൽസൂചിപ്പിച്ച ഘടകങ്ങളുടെ കടന്നുവരവ് സാംസ്കാരികവൈവിധ്യ സംരക്ഷണത്തിന് ഭീഷണിയാകുന്നു. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള കലാപങ്ങൾ വർധിച്ചു. വംശീയത ചോദ്യംചെയ്യപ്പെടുന്നു. ഒറ്റ ഭാഷ, ഒറ്റ സംസ്കാരം എന്ന വികാരം അടിച്ചേൽപ്പിക്കുന്ന തരത്തിലേക്ക് ബോധപൂർവം ഭരണകൂടം കാര്യങ്ങൾ നിയന്ത്രിക്കുന്നു. താരതമ്യേന മെച്ചപ്പെട്ട അന്തരീക്ഷമുള്ള കേരളത്തിലും അതിന്റെ അനുരണനങ്ങൾ പ്രകടമാണ്.വൈവിധ്യം മനുഷ്യരാശിയെ വിഭജിക്കുന്നതല്ല, കൂടുതൽ സമ്പന്നമാക്കുന്ന ഘടകമാണ്. ആഗോളവൽക്കരണം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും സാംസ്കാരികവൈവിധ്യം, പ്രോത്സാഹനവും സംരക്ഷണവും ആവശ്യപ്പെടുന്നു. ഡിജിറ്റൽ യുഗത്തിലെ സാങ്കേതികവിദ്യാ പരിജ്ഞാനം വൈവിധ്യത്തെ ഫലപ്രദമായി സംരക്ഷിക്കുന്നതിന് ഉപയോഗിക്കാം. ആഗോളതലത്തിലും പ്രാദേശികതലത്തിലും സർക്കാരുകൾക്കും സംഘടനകൾക്കും സാംസ്കാരികവൈവിധ്യം സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കാനാകും. മാനവികത ഉയർത്തിപ്പിടിക്കുന്നതിനും സമാധാനത്തിനും വികസനത്തിനും പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും ദിനം പ്രയോജനപ്പെടുത്താം.

 Every year on 21 May, UNESCO leads the celebration of World Day for Cultural Diversity for Dialogue and Development highlighting not only the richness of the world’s cultures, but also the essential role of intercultural dialogue for achieving peace and sustainable development.With 89% of all current conflicts in the world occurring in countries with low intercultural dialogue, to forge effective cooperation and sustain peace, strengthening intercultural dialogue must be a priority.According to UNESCO data, the cultural and creative sector is one of the most powerful engines of development worldwide. It accounts for more than 48 million jobs globally –almost half of which are held by women – representing 6.2% of all existing employment and 3.1% of global GDP. It is also the sector that employs and provides opportunities for the largest number of young people under the age of 30.However, the cultural and creative sector still does not have the place it deserves in public policies and international cooperation. In a bid to change this, in September 2022, delegations from 150 States gathered in Mexico for MONDIACULT 2022, the largest world conference devoted to culture in the last 40 years.They unanimously adopted the historic Declaration for Culture affirming culture as a “global public good” and calling for it to be integrated “as a specific goal in its own right” in the development agenda beyond 2030.

The text defines a set of cultural rights that need to be taken into account in public policies. These range from the social and economic rights of artists to artistic freedom, the right of indigenous communities to safeguard their ancestral knowledge, and the protection and promotion of cultural and natural heritage.It also calls for substantial regulation of the digital sector, notably of the major platforms, for the benefit of online cultural diversity, artists’ intellectual property rights and fair access to content for all.The follow-up Conference, MONDIACULT 2025 (Barcelona, 29 September-1 October 2025), provides an opportunity to review achievements at the national, regional and international-level achievements following the adoption of the MONDIACULT Declaration, which established a set of cultural rights that must be guaranteed. There has been evident momentum, as culture has been included on the agendas of the G20, G7, G77+China and other regional and international forums.

The conference aims to enhance global collaboration on cultural issues, assess the implementation of the MONDIACULT Declaration's priority areas, encourage inclusive dialogues on cultural policies involving diverse stakeholders, establish priorities for a dedicated cultural goal in the post-2030 development agenda, and assist UNESCO Member States in strengthening cultural information systems for better public policies

With the adoption in September 2015 of the 2030 Agenda for Sustainable Development by the United Nations, and the resolution on Culture and Sustainable Development adopted by the UN General Assembly in December 2015 , the message of the World Day for Cultural Diversity for Dialogue and Development is more important than ever. The 17 Sustainable Development Goals (SDGs) can best be achieved by drawing upon the creative potential of the world’s diverse cultures and engaging in continuous dialogue to ensure that all members of society benefit from sustainable development.

The UNESCO Culture|2030 Indicators is a framework of thematic indicators whose purpose is to measure and monitor the progress of culture’s enabling contribution to the implementation of the SDGs.Three-quarters of the world’s major conflicts have a cultural dimension. Bridging the gap between cultures is urgent and necessary for peace, stability and development.

Cultural diversity is a driving force of development, not only with respect to economic growth, but also as a means of leading a more fulfilling intellectual, emotional, moral and spiritual life. This is captured in the culture conventions, which provide a solid basis for the promotion of cultural diversity. Cultural diversity is thus an asset that is indispensable for poverty reduction and the achievement of sustainable development.

At the same time, acceptance and recognition of cultural diversity – in particular through innovative use of media and Information and Communications Technologies (ICTs) – are conducive to dialogue among civilizations and cultures, respect and mutual understanding.In 2001, UNESCO adopted the Universal Declaration on Cultural Diversity. Next, in December 2002, the UN General Assembly, in its resolution 57/249, declared May 21 to be the World Day for Cultural Diversity for Dialogue and Development, and in 2015, the Second Committee of the UN General Assembly unanimously adopted the resolution on Culture and Sustainable Development A/C.2/70/L.59, affirming culture’s contribution to the three dimensions of sustainable development, acknowledging further the natural and cultural diversity of the world, and recognizing that cultures and civilizations can contribute to, and are crucial enablers of, sustainable development.

The day provides us with an opportunity to deepen our understanding of the values of cultural diversity and to advance the four goals of the UNESCO Convention on the Protection and Promotion of the Diversity of Cultural Expressions adopted on 20 October 2005:Support sustainable systems of governance for culture

Achieve a balanced flow of cultural goods and services and increase mobility of artists and cultural professionals

Integrate culture in sustainable development frameworks

Promote human rights and fundamental freedoms

The tenth session of the Conference of Parties to the Convention on the Protection and Promotion of the Diversity of Cultural Expressions (Paris, 18-20 June 2025) commemorates the 20th anniversary of the Convention. The event is to review progress, assess implementation of the International Fund for Cultural Diversity, and discuss various recommendations.

Key activities include setting strategic directions for the Intergovernmental Committee for 2026-2027, electing 12 new Committee members, and revising the Rules of Procedure. Additionally, a Civil Society Forum will be held on 17 June 2025 to strengthen collaboration with civil society stakeholders.Global organizations can use the day to highlight the cultural diversity among their teams and provide cultural learning experiences to help individuals grow their cross-cultural awareness and skills. Here are some ways you can celebrate World Day for Cultural Diversity at your organization:Share cultural resources to expand awareness of different cultures and enable stronger interactions and relationships among global colleagues. Aperian’s 100+ GlobeSmart Guides provide comprehensive information about different cultures and their business norms.

Celebrate the cultural diversity within your organization by highlighting the different cultures represented among staff members. Consider collaborating with individuals who would like to share their cultural traditions or experiences with others.

Raise awareness of how cultural background impacts work styles by having employees create their GlobeSmart® Profile. They will be able to see a visual representation of their preferred way of working, and teams can compare Profiles to see their team average and see how their culturally influenced work styles show up when collaborating.

Host a cultural awareness workshop for your staff, or partner with a learning provider who can facilitate cultural training experiences.

Utilize the resources and activities in our Global Diversity Toolkit for creative ways to celebrate World Day for Cultural Diversity organization-wide

PROF. JOHN KURAKAR

No comments: